പ്രചരിപ്പിച്ചതൊക്കെ വ്യാജ വാർത്തകൾ ആയിരുന്നെന്ന് ഒടുവിൽ മനോരമയും സമ്മതിച്ചു ; വനിതാ മതിലിനായി സർക്കാർ പണം ചിലവാക്കിയിട്ടില്ല

ബജറ്റ് ചർച്ചക്ക് ഇടയിലും മനോരമ കാണ്ടം കാണ്ടം എഴുതിയ ഒരു വിഷയം ഇന്ന് ഒരിഞ്ച് സമചതുരം വാർത്തയായി വന്നിട്ടുണ്ട്. സർക്കാർ വനിതാ മതിലിനായി കോടികൾ ചിലവഴിച്ചെന്നാണ് മനോരമ പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. വനിതാ മതിലിനായി സർക്കാർ പൊതു ഖജനാവിൽ നിന്ന് ഒരു രൂപ പോലും ചിലവാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി രേഖാമൂലം നിയമസഭയിൽ അറിയിച്ചതോടെയാണ് മനോരമയുടെ പദ്ധതികളൊക്കെ പൊളിഞ്ഞത്. വനിതാ മതിലിനായി സർക്കാർ 50 കോടി ചിലവാക്കി, പ്രളയത്തിന്റെ ഫണ്ട്‌ ചിലവാക്കി തുടങ്ങി വലിയ വ്യാജ പ്രചരണങ്ങളാണ് മനോരമ നടത്തിയത്. തങ്ങളുടെ പ്രചാരണങ്ങളൊക്കെ തെറ്റെന്ന് തെളിഞ്ഞതോടെ ഒരിഞ്ച് കോളത്തിൽ വാർത്ത ഇട്ടാണ് തടിയൂരാൻ ശ്രമിച്ചത്. പക്ഷെ ഇത്രയെങ്കിലും ഇടാൻ കാണിച്ച മനോരമയുടെ വലിയ മനസ്സ് നിങ്ങൾ കാണാതെ പോവരുതെന്ന് ട്രോളുകയാണ് സോഷ്യൽ മീഡിയ.

Top