മാടായിപ്പാറയില്‍ വീണ്ടും തീപ്പിടിത്തം

പഴയങ്ങാടി: മാടായിപ്പാറയില്‍ വന്‍ തീപിടുത്തം . മാടായിപ്പാറയിലെ തവരത്തടത്തിലും മാടായി കുടിവെള്ളവിതരണ പദ്ധതിയുടെ ടാങ്ക് സ്ഥാപിച്ച സ്ഥലത്തുമാണ് തീപിടിച്ചത്. അഞ്ചേക്കറോളം സ്ഥലത്തെ പുല്‍മേടുകളും ചെറുസസ്യങ്ങളും അഗ്നിക്കിരയായി .

 

ചൊവാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ജനങ്ങളെ ഭീതിയിലാഴ്ത്തിക്കൊണ്ടുള്ള തീപിടുത്തമുണ്ടായത് . പഴയങ്ങാടി പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള അഗ്നിരക്ഷാ സേനാ പ്രവര്‍ത്തകര്‍ മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. നാട്ടുകാരും ഫുട്ബോള്‍ കളിക്കാനെത്തിയവരും മരക്കൊമ്ബുകളെടുത്ത് തീ അണയ്ക്കുന്നതില്‍ പങ്കെടുത്തു.

Top