ഭാര്യയുടെയും മകളുടെയും ആത്മഹത്യയ്ക്ക് പിന്നില്‍ തന്റെ അമ്മ, ദുര്‍മന്ത്രവാദവുമായി ബന്ധമില്ല; ഭര്‍ത്താവ് ചന്ദ്രന്‍

നെയ്യാറ്റിന്‍കര: ഭാര്യയുടെയും മകളുടെയും ആത്മഹത്യയ്ക്ക് പിന്നില്‍ തന്റെ അമ്മയാണെന്ന് ഭര്‍ത്താവ് ചന്ദ്രന്‍. അവരുടെ ആത്മഹത്യയില്‍ തനിക്ക് പങ്കില്ലെന്നും ഗള്‍ഫില്‍ നിന്ന് താന്‍ നാട്ടില്‍ വന്നിട്ട് ആറുമാസം മാത്രമേ ആയിട്ടുള്ളൂവെന്നും ചന്ദ്രന്‍ പറഞ്ഞു.

 

 

ഭാര്യയും തന്റെ അമ്മ കൃഷ്ണമ്മയും തമ്മില്‍ വഴക്ക് ഉണ്ടാകുമായിരുന്നു. ബാങ്കുമായി ബന്ധപ്പെട്ട് ജപ്തി പ്രശ്‌നമുണ്ടായിരുന്നു. കഴിഞ്ഞ ദിവസവും ബാങ്കുകാര്‍ ജപ്തിയുമായി ബന്ധപ്പെട്ട് വീട്ടില്‍ വന്നിരുന്നു. എന്നാല്‍ ദുര്‍മന്ത്രവാദം നടന്ന സംഭവവുമായി തനിക്ക് ബന്ധമില്ലെന്നും മന്ത്രവാദമൊന്നും താന്‍ ചെയ്തിട്ടില്ലെന്നും ചന്ദ്രന്‍ വ്യക്തമാക്കി.

കേസില്‍ ചന്ദ്രന്‍, അമ്മ കൃഷ്ണമ്മ, ചന്ദ്രന്റെ സഹോദരിമാര്‍ എന്നിവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ആത്മഹത്യാ പ്രേരണാ കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. അന്വേഷണത്തിന് ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നും പോലീസ് പറഞ്ഞു.

അതേസമയം, ആത്മഹത്യ ചെയ്ത ലേഖയുടെയും മകള്‍ വൈഷ്ണവിയുടെയും മൃതദേഹം സംസ്‌കരിച്ചു.

Top