ഹോര്‍മോണ്‍ ഇല്ലാത്ത ‘ചില്‍ഡ് ചിക്കനു’മായി കുടുംബശ്രീ ; ഉടന്‍ വിപണിയിലെത്തിക്കും

തിരുവനന്തപുരം: ​ഗുണമേന്‍മയുള്ളതും ഹോര്‍മോണ്‍ ഇല്ലാത്തതുമായ ചിക്കന്‍ വിപണിയില്‍ എത്തിക്കാന‍് കുടുംബശ്രീ ഒരുങ്ങുന്നു. പൂര്‍ണമായും ശീതീകരിച്ച കുടുംബശ്രീ സ്റ്റാളുകളിലൂടെയാവും ‘ചില്‍ഡ് ചിക്കന്‍’ വിറ്റഴിക്കുക. കിലോയ്ക്ക് 145 രൂപയെന്ന നിരക്കില്‍ വില്‍ക്കാനാണ് നിലവിലെ തീരുമാനം.

കരസ്പര്‍ശമേല്‍ക്കാതെ ജര്‍മ്മന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ‘ചില്‍ഡ് ചിക്കന്‍’ വില്‍പ്പനയ്ക്ക് തയ്യാറാക്കുന്നത്. ചിക്കനു പുറമേ മറ്റ് മാംസോത്പന്നങ്ങളും മുട്ടയും പാലും ഇവിടെ ലഭ്യമാക്കും. ഹോട്ടലുകള്‍, കേറ്ററിങ് യൂണിറ്റുകള്‍ തുടങ്ങി പ്രത്യേക ഓര്‍ഡറുകള്‍ക്ക് ഡിസ്കൗണ്ട് നല്‍കും.

കുടുംബശ്രീയുടെ ഉപ സ്ഥാപനമായി ആരംഭിച്ച കേരള ചിക്കന്‍ പ്രൊഡ്യൂസര്‍ കമ്ബനിയുടെ റീജിയണല്‍ യൂണിറ്റുകള്‍ വഴിയാവും ചില്‍ഡ് ചിക്കനായുള്ള കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുക. 549 ഫാമുകളാണ് നിലവില്‍ ഈ പദ്ധതിക്കായി കുടുംബശ്രീയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Top