എം.വി ജയരാജന്റെ പരാമര്‍ശംമുസ്ലിം വിഭാഗത്തെ അപമാനിക്കുന്നതെന്ന്പര്‍ദ്ദയിട്ട് അശ്ലീല രംഗങ്ങള്‍ചിത്രീകരിച്ചഅണികളുടെ നേതാവ്കുഞ്ഞാലികുട്ടി

മലപ്പുറം: പര്‍ദയും കള്ളവോട്ടും തമ്മില്‍ സി.പിഎം ബന്ധിപ്പിച്ചത് മോശമായിപ്പോയെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ പരാമര്‍ശത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തും. മുസ്‌ലിം വിഭാഗത്തെ അപമാനിക്കുന്ന പരാമര്‍ശമാണിതെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.


പര്‍ദ്ദ ധരിച്ചെത്തുന്നവര്‍ക്കെതിരായ സിപിഎം നേതാക്കളുടെ പ്രസ്താവന നല്ല ഉദ്ദേശത്തോടെയുള്ളതല്ലെന്നും ഇതിനെതിരെയുള്ള പ്രതിഷേധം ഒറ്റപ്പെട്ടതാകില്ലെന്നും കുഞ്ഞാലിക്കുട്ടി മുന്നറിയിപ്പ് നല്‍കി.

പര്‍ദ്ദ ധരിച്ചെത്തി മുഖം മറച്ച്‌ വോട്ട് ചെയ്യുന്ന രീതി അംഗീകരിക്കാനാകില്ലെന്ന് സിപിഎം നേതാക്കളായ എം വി ജയരാജന്‍, പി ജെ ശ്രീമതി, കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ പറഞ്ഞിരുന്നു. പോളിങ് ബൂത്തിലെത്തുന്നവര്‍ പര്‍ദ ധരിക്കുന്നതില്‍ തെറ്റില്ല, എന്നാല്‍ പോളിങ് ഏജന്റ് ആവശ്യപ്പെട്ടാല്‍ മുഖം കാണിക്കാന്‍ തയ്യാറാകണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിശദീകരിച്ചിരുന്നു.

Top