വടകരയിൽ മുരളീധരനെതിരെ മത്സരിച്ച ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതി സിപിഐഎം പ്രവ൪ത്തകനായിരുന്ന നാസറിനു വെട്ടേറ്റു.

കോൺഗ്രസ്സിന്റെ അക്രമം രാഷ്ട്രീയം തുടരുന്നു. ഉമ്മൻ ചാണ്ടിയെ ആക്രമിച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ആള്‍ക്ക്‌ വീണ്ടും വെട്ടേറ്റു. നാസറിനാണു വെട്ടേറ്റതു. ഉമ്മൻചാണ്ടിയെ ആക്രമിച്ചത് മുതൽ കോൺഗ്രസ്സിന്റെ നോട്ടപ്പുള്ളിയാണ് നാസർ. ഉമ്മൻചാണ്ടിയെ ആക്രമിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ശേഷം തൂടര്‍ച്ചയായി രണ്ടാം തവണയാണ് ഇയാള്‍ക്കെതിരെ വധശ്രമമൂണ്ടാകുന്നത്.

വടകരയില്‍ കോണ്‍ഗ്രസ്സിലെ ശ്രീ കെ മുരളീധരനെതിരെ സ്വതന്ത്രനായുംഇദ്ദേഹം മത്സരിച്ചിരുന്നു.ഇതും കോൺഗ്രസിനെ ചൊടിപ്പിച്ചതായാണ് റിപ്പോർട്ട്‌. നാസറിന് വെട്ടേറ്റതിന് പിന്നാലെ കോൺഗ്രസ്‌ സ്ഥിരം നാടകം പുറത്തെടുത്തു. തങ്ങളല്ല ഒന്നും ചെയ്തത് സിപിഐഎം ആയിരിക്കുമെന്നാണ് കോൺഗ്രസ്സിന്റെ ഉത്തരം.

സിപിഐഎം പ്രാദേശിക നേതാവായ നസീറിന്റ സഹോദരൻ അടക്കമുള്ള സിപിഐഎം പ്രവർത്തകാരാണ് നസീറിനെയും കൊണ്ട് ആശുപത്രിയിൽ പോയത് എന്ന സത്യം കോൺഗ്രസ്‌ ഓർത്തില്ല. നാസർ ഈ ലോക്സഭാ തിരഞ്ഞെടുപ്പ് മുതൽ സിപിഐഎം വിമതൻ ആയതല്ല, കഴിഞ്ഞ അഞ്ചു വർഷത്തിന് മുകളിലായി സിപിഐഎം നിന്നും അകന്ന് പ്രവർത്തിക്കുന്നയാളാണ്. നസീറിന്റ രക്തത്തിന് വേണ്ടി ദാഹിക്കുന്നത് സിപിഐഎം അല്ല മറിച്ച് അതിലൂടെ രാഷ്ട്രീയ ലാഭമുണ്ടാക്കാമെന്ന് കരുതുന്ന കഴുകൻ കണ്ണുമായി വട്ടമിട്ട് പറക്കുന്ന കോൺഗ്രസ്‌ ആണെന്ന് എല്ലാവർക്കും വ്യക്തമായി കഴിഞ്ഞു.

സംഭവം നടന്ന സ്ഥലത്തെ CCTV ദൃശ്യങ്ങളടക്കം പരിശോധിച്ച് പ്രതികളെ എത്രയും പെട്ടെന്ന് പിടിക്കാൻ സിപിഐഎം നേതാക്കൾ പൊലീസിനോട് ആവശ്യപെടുകയും ചെയ്തു. അക്രമികൾ ആരായാലും അവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരിക തന്നെ ചെയ്യുമെന്ന് പോലീസ് പറഞ്ഞു.

Top