ഇകെ നായനാരുടെ ഓര്‍മയില്‍ കേരളം; വരും തലമുറയുടെ പാഠപുസ്തകമാണ് സഖാവെന്ന് കോടിയേരി

സഖാവ് ഇകെ നായനാരുടെ ഓര്‍മയില്‍ കേരളം. കണ്ണൂര്‍ പയ്യാമ്പലത്തെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്നു നടന്ന അനുസ്മരണ യോഗം സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

രാവിലെ 8.30ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ പയ്യാമ്പലത്തെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി. പ്രിയ സഖാവിന്റെ ഓര്‍മയില്‍ ആയിരങ്ങളാണ് രക്ത പുഷ്പവുമായെത്തിയത്. മന്ത്രിമാരായ ഇ പി ജയരാജന്‍, കെ കെ ഷൈലജ ടീച്ചര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, ശ്രമതി ടീച്ചര്‍, എം വി ജയരാജന്‍, പി ജയരാജന്‍, നായനാരുടെ പത്‌നി ശാരദ ടീച്ചര്‍, കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്നു നടന്ന അനുസ്മരണ യോഗം നായനാര്‍ അക്കാദമിയില്‍ കോടിയേരി ഉദ്ഘാടനം ചെയ്തു.

വരും തലമുറയുടെ പാഠപുസ്തകമാണ് സഖാവെന്നും ജനപിന്തുണയായിരുന്നു നായനാരുടെ ഊര്‍ജമെന്നും കോടിയേരി പറഞ്ഞു.

നേതാക്കള്‍ ഇ പി ജയരാജന്‍, എം വി ജയരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Top