മോഡിയെ ട്രോളിയ യുവതിക്ക് നേരെ സംഘപരിവാര്‍ സൈബര്‍ ടീമിന്റെ തെറിവിളി യുവതിയുടെ ഫേസ്ബുക് പോസ്റ്റിന് താഴെ സംഘപരിവാറുകാരുടെ സംസ്‌കാരം വിളിച്ചോതുന്ന കമന്റുകള്‍ കാവിപ്പട ഗ്രൂപ്പില്‍ തെറിവിളിക്കാന്‍ ആഹ്വാന

മോഡിയുടെ ധ്യാനത്തെ ട്രോളി ഫേസ്ബുക് പോസ്റ്റിട്ട യുവതിക്ക് നേരെ സംഘപരിവാർ സൈബർ ടീമിന്റെ തെറിവിളി . “പൊഴ വക്കത്തു ഇരുന്ന് ഞാനും കസിനും ധ്യാനിക്കുന്നതിന് ഇടയ്‌ക്ക് പകർത്തിയ സെൽഫി .
#മോദിജിക്കൊപ്പം #followingthetrend” എന്ന പോസ്റ്റിട്ട ജിതാ പ്രഭാവതി എന്ന യുവതിക്ക് നേരെയാണ് സംഘപരിവാർ ആക്രമണം.

സഭ്യമല്ലാത്ത വാക്കുകളാണ് കമന്റുകളായി സംഘപുത്രന്മാർ പോസ്റ്റിന് താഴെയായി ഇടുന്നത്.


ഒരു സ്ത്രീയെ വാക്കുകളിലൂടെ എങ്ങനെയൊക്കെ അപമാനിക്കാമോ അത്രത്തോളം അശ്ലീല പദപ്രയോഗങ്ങൾ ആ പോസ്റ്റിൽ സംഘപുത്രന്മാരുടെ വകയായി വന്ന് കഴിഞ്ഞു. ഭാരതാംബയെയും ഭാരത സംസ്കാരത്തെയും തങ്ങളാണ് സംരക്ഷിക്കുന്നതിന് നാഴികയ്ക്ക് നാല്പതുവട്ടം ഘോരം ഘോരം പ്രസംഗിക്കുന്ന സംഘപുത്രന്മാരുടെ സംസ്കാര ശൂന്യത വീണ്ടും തെളിവ് സഹിതം തെളിഞ്ഞിരിക്കുകയാണ്. കാവിപ്പട എന്ന സംഘപരിവാർ ഗ്രൂപ്പിൽ യുവതിയുടെ ഫേസ്ബുക് പോസ്റ്റിന്റെ ലിങ്ക് ഷെയർ ചെയ്താണ് അസഭ്യം പറയാനുള്ള ആഹ്വാനം നൽകിയിരിക്കുന്നത്.

മോഡിയെ ട്രോളി ഒട്ടനവധി പ്രമുഖരും രംഗത്തെത്തിക്കഴിഞ്ഞു. രാജ്യം അവസാനഘട്ട വോട്ടെടുപ്പ് നേരിടുന്ന ദിനത്തില്‍ ഭക്തിമാര്‍ഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെന്ന് സോഷ്യൽ മീഡിയ പറയുന്നു.

മോഡി കേദാര്‍നാഥിലെത്തിയതും രുദ്ര ഗുഹയിലെ ഏകാന്ത ധ്യാനവും സമൂഹമാധ്യമങ്ങളിലും മറ്റും വലിയ ചര്‍ച്ചയ്ക്കാണ് വഴിവെച്ചത്.മോഡിയെ ട്രോളി തമിഴ്‌നടനും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ പ്രകാശ് രാജും രംഗത്ത് വന്നിരുന്നു.

ക്യാമറ ഓണാക്കിയുള്ള ധ്യാനമെന്നാണ് പ്രകാശ് രാജിന്റെ പരിഹാസം. റോള്‍ ക്യാമറ, ആക്ഷന്‍, ധ്യാനം വിത്ത് ക്യാമറ ഓണ്‍ ഹര്‍ ഹര്‍ മോഡിയെന്ന് തലകെട്ടും നല്‍കി, അദ്ദേഹം ധ്യാനത്തിലിരിക്കുന്ന ചിത്രം ഉള്‍പ്പടെ പങ്കുവെച്ചാണ് ട്രോളിയിരിക്കുന്നത്.

Top