കണ്ണൂര്‍ പിലാത്തറയില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ പെരുമാറ്റച്ചട്ട ലംഘനം നടത്തിയതായി എല്‍ഡിഎഫ്; ദൃശ്യങ്ങള്‍ പുറത്ത്

കണ്ണൂര്‍ പിലാത്തറയില്‍ യുഡിഎഫ് പെരുമാറ്റച്ചട്ട ലംഘനം നടന്നതായി എല്‍ഡിഎഫ്. രാജ് മോഹന്‍ ഉണ്ണിത്താന്‍ റീ പോളിംഗ് നടക്കുന്ന ബൂത്തിലെത്തി വോട്ടഭ്യര്‍ത്ഥിച്ചതായാണ് പരാതി. രാജ്മോഹന്‍ ഉണ്ണിത്താന്‍റേത് പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്ന് എല്‍ഡിഎഫ് ആരോപിച്ചു.

പെരുമാറ്റച്ചട്ട ലംഘനം ചോദ്യം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ ലീഗ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തി. വിഷയത്തില്‍ ടി വി രാജേഷ് എംഎല്‍എ ഇടപെട്ടു.

പിലാത്തറ എയുപിഎസ് ബൂത്തില്‍ ക്യൂ നിന്ന വോട്ടര്‍മാരോടാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ വോട്ട് അഭ്യര്‍ത്ഥന നടത്തിയത്. എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഉണ്ണിത്താന്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും എല്‍ഡിഎഫ് ആവശ്യപ്പെട്ടു.

കടപ്പാട്:കൈരളി ന്യൂസ്

Top