ഒമാനില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ കാണാതായ പ്രവാസി കുടുംബത്തിനായി തെരച്ചില്‍ തുടരുന്നു

മസ്‌കറ്റ്: കഴിഞ്ഞ ദിവസം ഒമാനില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ കാണാതായ പ്രവാസി കുടുംബത്തിനായി തെരച്ചില്‍ തുടരുന്നു. പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഡിഫിന്‍സ് ആന്റ് ആംബുലന്‍സ് ആണ് വിവരം പുറത്ത് വിട്ടത്. ഇവര്‍ക്കായി കഴിഞ്ഞ ദിവസം രാത്രി വരെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് കാഴ്ച ദുഷ്‌കരമായതോടെ തെരച്ചില്‍ അവസാനിപ്പിക്കേണ്ടിയും വന്നു. തുടര്‍ന്ന് ഇന്ന് രാവിലെ വീണ്ടും തെരച്ചില്‍ തുടങ്ങി. സിവില്‍ ഡിഫന്‍സിനൊപ്പം പോലീസും ഇവര്‍ക്ക് വേണ്ടി അന്വേഷണം തുടരുകയാണ്.

അല്‍ ശര്‍ഖിയയിലെ വാദി ബനീ ഖാലിദില്‍ നിന്നാണ് ആറംഗ പ്രവാസി കുടുംബത്തെ കാണാതായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം പ്രളയത്തില്‍ പെട്ട് ഒലിച്ചുപോവുകയായിരുന്നു. കാണാതായവര്‍ ഏഷ്യക്കാരണെന്ന് മാത്രമാണ് ലഭ്യമാവുന്ന ഏക വിവരം.

Top