കെ സുധാകരന്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു; പരാതിയുമായി പി കെ ശ്രീമതി

കണ്ണൂര്‍ : യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് ആരോപണവുമായി ഇടത് സ്ഥാനാര്‍ത്ഥി പി കെ ശ്രീമതി. ബൂത്ത് സന്ദര്‍ശിക്കുന്ന ദൃശ്യങ്ങള്‍ സുധാകരന്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു എന്നാണ് പരാതി. തെരഞ്ഞെടുപ്പ് കമ്മിഷന് വിഷയത്തില്‍ പരാതി നല്‍കിയിരിക്കുകയാണ് പി കെ ശ്രീമതി.


കള്ളവോട്ടിനെ തുടര്‍ന്ന് വീണ്ടും വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ ഏഴ് ബൂത്തുകളിലും മികച്ച പോളിംഗാണ് നടക്കുന്നത്. മൂന്നു മണി വരെ 65.6 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ധര്‍മ്മടം യുപി സ്കൂളിലെ 52-ആം നമ്ബര്‍ ബൂത്തിലാണ് ഉയര്‍ന്ന പോളിംഗ്. ധര്‍മടത്തെ 53ആം നമ്ബര്‍ ബൂത്തില്‍ വോട്ടിങ് മെഷീനിലെ തകരാര്‍ കാരണം അല്‍പസമയം പോളിങ് തടസപ്പെട്ടിരുന്നു.

Top