കോണ്‍ഗ്രസ്‌ എംഎല്‍എയുടെ വീടിനു മുന്നില്‍ സ്‌ഫോടനം; ഒരാള്‍ മരിച്ചു

ബംഗളൂരു: ( 19.05.2019) എംഎല്‍എയുടെ വീടിനു മുന്നില്‍ ബോംബ് സ്‌ഫോടനം. രാവിലെ ഒമ്ബത് മണിയോടെ ബംഗളുരുവിലെ വ്യാളിക്കവലിലാണ് സ്‌ഫോടനം നടന്നത്. സംഭവത്തില്‍ ഒരാള്‍ മരിച്ചു. കാല്‍നടയാത്രക്കാരനായ വെങ്കിടേഷാണ് കൊല്ലപ്പെട്ടത്. ഇയാളെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

കോണ്‍ഗ്രസ് എംഎല്‍എ മുനിരത്‌നയുടെ വ്യാളിക്കവലിലെ വീടിനു മുന്നിലാണ് സ്‌ഫോടനമുണ്ടായത്. ഉഗ്രശബ്ദം കേട്ട് നോക്കിയപ്പോഴാണ് സ്‌ഫോടനം നടന്നതായി അറിഞ്ഞത്. ഉടന്‍ പോലീസില്‍ വിവരമറിയിച്ചുവെന്ന് എംഎല്‍എ പറഞ്ഞു.

സ്‌ഫോടനാവശിഷ്ടങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചിട്ടുണ്ടെന്ന് ബംഗളൂരു പോലീസ് മേധാവി ടി സുനില്‍ കുമാര്‍ അറിയിച്ചു.

Top