മോഡി ധ്യാനിച്ച ഗുഹയുടെ വാടക ദിവസത്തിന് 990 രൂപ; സിസിടിവി, സ്മാര്‍ട്ട് ഫോണ്‍, ഇലക്‌ട്രിസിറ്റി അടക്കം ലക്ഷ്വറി സൗകര്യങ്ങള്‍

ന്യൂഡല്‍ഹി> വടക്കെ ഇന്ത്യയിലെ വോട്ടര്‍മാരെ സ്വാധീനിക്കാനായി നരേന്ദ്ര മോഡി കേദാര്‍നാഥ് ഗുഹയില്‍ നടത്തിയ ധ്യാനം അത്യാധുനിക സൗകര്യങ്ങള്‍ സജ്ജീകരിച്ച ഗുഹയിലായിരുന്നുവെന്ന വെളിപ്പെടുത്തലുമായി ദേശീയ മാധ്യമങ്ങള്‍. ഗുഹയിലെ ഹൈടെക് സംവിധാനങ്ങളെ ചോദ്യം ചെയ്ത് സോഷ്യല്‍ മീഡിയ രംഗത്തു വന്നിരുന്നു.

ദിവസത്തിന് 990 രൂപയ്ക്ക് വാടകയ്ക്ക് കൊടുക്കുന്ന അത്യാധുനിക ടെക്‌നോളജി സംവിധാനങ്ങളുള്ള ഗുഹയാണിത്. കഴിഞ്ഞ വര്‍ഷമാണ് ഈ ഗുഹ നിര്‍മിച്ചത്.
കേദാര്‍നാഥ് ക്ഷേത്രത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ മുകളിലുള്ള ഗുഹയ്ക്ക് നേരത്തെ ദിവസം 3000 രൂപയെന്ന നിലയിലായിരുന്നു വാടക നിശ്ചയിച്ചിരുന്നത്. ആളുകളുടെ എണ്ണം കുറഞ്ഞതോടെയാണ് കഴിഞ്ഞവര്‍ഷം താരിഫ് 990 ആയി കുറച്ചതെന്ന് ജി.എം.വി.എന്‍ ജനറല്‍ മാനേജര്‍ ബി.എല്‍ റാണ പറഞ്ഞു. നേരത്ത, മൂന്നുദിവസത്തേക്കെങ്കിലും ബുക്ക് ചെയ്യണമെന്ന നിബന്ധനയുമുണ്ടായിരുന്നു. ഈ വര്‍ഷമാണ് ഈ നിബന്ധന എടുത്തുമാറ്റിയത്.ബാത്ത്‌റൂം, മൂന്നു നേരം ഭക്ഷണം, ചായ
ഇലക്‌ട്രിസിറ്റി, കുടിവെള്ളം എന്നിവയടക്കമുള്ള സൗകര്യങ്ങളുള്ള ഗുഹയിലാണ് ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ടുകൊണ്ടുള്ള മോഡിയുടെ ധ്യാനം അരങ്ങേറിയത്.

വെളിച്ചവും വായുവും കയറാന്‍ ജനലും 10 അടി ഉയരത്തിലുള്ള തട്ടുമൊക്കെ ഗുഹയിലുണ്ട്. മോഡിയുടെ സന്ദര്‍ശനം മുന്‍നിര്‍ത്തി പ്രദേശത്തും ഗുഹയിലും സിസിടിവി സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. ധ്യാനത്തിലിരിക്കുന്നവര്‍ക്ക് എന്ത് സഹായം വേണമെങ്കിലും വിളിക്കാന്‍ കോള്‍ബെല്ലുമുണ്ട്. അടിയന്തരഘട്ടത്തില്‍ വിളിക്കാന്‍ സ്മാര്‍ട് ഫോണ്‍ വരെ ഗുഹയില്‍ ലഭ്യമാണ്.

Top