പിണറായി വിജയൻ സ൪ക്കാരിന്റെ പ്രോഗ്രസ് റിപ്പോ൪ട്ട് വായിക്കാം

നാലാം വർഷത്തിലേക്ക് കടക്കുന്ന ഇടത്പക്ഷ സർക്കാരിന്റെ പ്രോഗ്രസ്സ് റിപ്പോർട്ട്‌ ഇന്ന് മുഖ്യമന്ത്രി ജനങ്ങൾക്ക്‌ മുൻപാകെ സമർപ്പിച്ചു. ഇന്ത്യയില്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കുന്ന ഏക സംസ്ഥാനമാണ് കേരളം.ജനങ്ങൾക്ക്‌ മുൻപിൽ പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങളിൽ കൃത്യമായി എന്തെല്ലാം കാര്യങ്ങൾ ചെയ്‌തെന്നും ഇനി എന്തൊക്കെ ബാക്കിയുണ്ടെന്നും പ്രോഗ്രസ്സ് റിപ്പോർട്ടിൽ പ്രതിപാദിച്ചിട്ടുണ്ട്.

മൂന്ന് വർഷത്തെ പ്രവർത്തനങ്ങളുടെ പുരോഗതിയാണ് റിപ്പോർട്ടായി ഇന്ന് പുറത്തിറക്കിയത്. തൊഴിൽ നൽകിയതിന്‍റെ വിവരങ്ങളും പൊതുമേഖല സ്ഥാപനങ്ങളുടെ ലാഭക്കണക്കും റിപ്പോ‍ർട്ടിലുണ്ട്. സംസ്ഥാനത്തിന്റെ പുരോഗതിയിലും വികസനത്തിലും ഊന്നി ഇച്ഛാശക്തിയോടെയും ദിശാബോധത്തോടെയുമുള്ള പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ നടന്നത്. സമസ്ത മേഖലയിലും സർക്കാർ മികച്ച പ്രകടനമാണ് നടത്തിയത്. പ്രളയത്തെയും നിപ്പയെയും അതിജീവിച്ചതും വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റവുമൊക്കെ ഇടത് സർക്കാരിന്റെ നേട്ടങ്ങളാണ്.

കൃഷി
a. പച്ചക്കറിയിൽ സ്വയംപര്യാപ്തി കൈവരിക്കും.
ഇതിനായി ജൈവപച്ചക്കറിയിൽ ഊന്നിയുള്ള ജന
കീയകാമ്പയിൻ ആരംഭിക്കും.
കൃഷിവകുപ്പും ഹരിതകേരള മിഷനും ജൈവപച്ചക്കറിക്കൃ
ഷി പ്രോത്സാഹിപ്പിക്കാനുളള ജനകീയ ക്യാമ്പയിൻ നട
ത്തിവരുന്നു. തരിശുഭൂമിയിൽ പച്ചക്കറിക്കൃഷി വ്യാപിപ്പി
ച്ചു. ഉത്സവകാലങ്ങളിൽ ജൈവപച്ചക്കറി ലഭ്യമാക്കാൻ
പ്രത്യേകപദ്ധതി നടപ്പിലാക്കി. ‘ഓണത്തിന് ഒരുമുറം
പച്ചക്കറി’, ‘വിഷുക്കണി’ എന്നീ പേരുകളിൽ പച്ചക്കറി
ച്ചന്തകൾ വിപുലമായി സംഘടിപ്പിച്ചു. പച്ചക്കറി ഉത്പാ
ദനം 6.5 ലക്ഷം മെട്രിക് ടണ്ണിൽ നിന്നു 10.12 ലക്ഷം
മെട്രിക് ടണ്ണായി വർദ്ധിച്ചു. 2015-16-മായി താരതമ്യം
ചെയ്യുമ്പോൾ 22,500 ഏക്കർ സ്ഥലത്ത് കൃഷി വർദ്ധിപ്പി
ക്കാനും 3.5 ലക്ഷം ടണ്‍ പച്ചക്കറി അധികമായി ഉത്പാ
ദിപ്പിക്കാനും കഴിഞ്ഞു.
സംസ്ഥാനത്തെ പ്രധാന പച്ചക്കറിയുത്പാദനമേഖല
യായ കാന്തല്ലൂർ, വട്ടവട പ്രദേശത്ത് പ്രത്യേക കാർഷിക
മേഖല രൂപവത്കരിച്ചു. ഉത്പാദനത്തിനനുസരിച്ച് ഇൻ
സെന്റീവും ഏർപ്പെടുത്തി. വട്ടവടയിൽ കേരള ഗ്രാമീൺ
ബാങ്ക് ശാഖ തുടങ്ങി. കർഷകർക്കു കുറഞ്ഞ നിരക്കിൽ
വായ്പ ലഭ്യമാക്കാൻ ‘ഹരിതകാർഡ് ‘ പുറത്തിറക്കി.
2018-19-ൽ രണ്ടു കോടി വിത്തുപാക്കറ്റുകളും പച്ചക്കറി
ത്തൈകളും വിതരണം ചെയ്തു.
b. 50,000 ഹെക്ടറിൽ ജൈവപച്ചക്കറിക്കൃഷി
ആരംഭിക്കും. കൃഷിക്കാരുടെ പ്രൊഡ്യൂസർ കമ്പനി
കൾ, ഹോർട്ടികൾച്ചർ കോർപ്പറേഷൻ എന്നിവ
വഴി പച്ചക്കറിക്ക് തറവില നല്കും.
ജൈവ കൃഷിയും ഉത്തമ കൃഷിമുറകളും പാലിച്ചുകൊണ്ട്
50,000 ത്തിലധികം ഹെക്ടറിൽ പച്ചക്കറികളും വാഴയും
കൃഷിചെയ്തുവരുന്നു. 460 ൽപ്പരം ഇക്കോഷോപ്പുകൾ
ജൈവകൃഷി പ്രോത്സാഹനത്തിനായി ആരംഭിച്ചു. സം
സ്ഥാനത്ത് പൂർണ്ണമായും ജൈവരീതിയിൽ ഉത്പാദിപ്പി
ക്കുന്ന പച്ചക്കറി ഉയർന്ന വിലയ്ക്കു സംഭരിച്ച് ‘കേരള ഓർ
ഗാനിക് ‘ ബ്രാൻഡിൽ വിതരണം ചെയ്തു. ഇതിന്റെ
ഭാഗമായി നാലുലക്ഷം മെട്രിക് ടൺ പച്ചക്കറി അധിക
മായി ഉത്പാദിപ്പിച്ചു. സമഗ്ര പച്ചക്കറിക്കൃഷി വികസന
പദ്ധതിയിൻകീഴിൽ പച്ചക്കറിയുത്പാദന കമ്പനികൾ
സ്ഥാപിക്കാൻ ഫീൽഡ് സർവ്വേ പൂർത്തികരിച്ച് പ്രാഥമിക പ്രൊപ്പോസൽ തയ്യാറാക്കിയിട്ടുണ്ട്.
പച്ചക്കറികൾക്കു ന്യായവില ഉറപ്പുവരുത്താൻ ഓണസമൃ
ദ്ധി എന്ന പദ്ധതി കൃഷിവകുപ്പ്, ഹോർട്ടികോർപ്പ്,
വി.എഫ്.പി.സി.കെ എന്നിവയുടെ സംയുക്താഭിമുഖ്യ
ത്തിൽ കഴിഞ്ഞ 3 വർഷം ഓണക്കാലത്തു നടപ്പിലാ
ക്കി. കൂടാതെ വിഷുക്കാലത്ത് വിഷുക്കണി എന്ന പേരിൽ
പഴം-പച്ചക്കറി വിപണികൾ സംഘടിപ്പിച്ചു. നാടൻ പച്ച
ക്കറികൾ 10 ശതമാനവും ജൈവപച്ചക്കറികൾ 20 ശത
മാനവും അധികവില കര്‍ഷകര്‍ക്ക് നല്കി ഇതുവഴി സംഭ
രിച്ചു. അതുപോലെ, ഗുണഭോക്താക്കൾ നൽകേണ്ട
വിപണിയിലെ അധികവില നിയന്ത്രിക്കാൻ പൊതുവി
പണയിൽനിന്നും 30 ശതമാനം വരെ വില കുറച്ച് പച്ച
ക്കറികൾ വിതരണം ചെയ്യുകയും ചെയ്തുവരുന്നു.
c. പച്ചക്കറിയുത്പാദനകേന്ദ്രങ്ങളിൽ സംഭരണ
ത്തിന് ചില്ലർ സ്‌റ്റോറേജുകൾ ഏർപ്പെടുത്തും.
സമഗ്ര പച്ചക്കറിക്കൃഷി വികസന പദ്ധതിയിൽ ഉൾപ്പെടു
ത്തി പച്ചക്കറി സംഭരണത്തിനുളള, വൈദ്യുതി ആവശ്യ
മില്ലാത്ത, ശീതീകരണയറകൾക്കായി യൂണിറ്റൊന്നിന്
15,000 രൂപ വരെ എന്ന നിരക്കിൽ 1736 യൂണിറ്റുകള്‍ക്ക്
ധനസഹായം നല്കി നടപ്പിലാക്കി. വട്ടവടയിൽ ശീതീക
രിച്ച പച്ചക്കറി സ്റ്റാളുകൾ ആരംഭിച്ചു. പച്ചക്കറി സംഭരണ
ത്തിനായി ശീതീകരിച്ച വാനുകൾ വാങ്ങി. സെന്‍ട്രലൈ
സ്ഡ് പേയിംഗ് സംവിധാനവും ഏർപ്പെടുത്തി.
a. സംയോജിത ബഹുവിള പുരയിടക്കൃഷി വികസന
ത്തിന് വീട്ടുവളപ്പ് അയൽക്കൂട്ടങ്ങളുടെ ക്ലസ്റ്റർ രൂപ
വത്ക്കരിച്ച് ഉത്പാദനോപാധികളുടെ വിതരണം,
ചെറുകിടയന്ത്രവൽക്കരണം, സസ്യസംരക്ഷണ
പ്രവർത്തനങ്ങൾ എന്നിവ കാര്യക്ഷമമാക്കും.
കാർഷികവിജ്ഞാനവ്യാപനം, ശക്തിപ്പെടുത്തൽ എന്ന
പദ്ധതിയിൽ, കർഷകർക്കു ലഭ്യമായ ഭൂമിയുടെ വിസ്തൃതി
ക്കനുസരിച്ച് 2300 സംയോജിത മാതൃകാ കൃഷിത്തോട്ട
ങ്ങൾ സ്ഥാപിച്ചു. 5330 സസ്യസംരക്ഷണ ഉപകരണ
ങ്ങൾ കർഷകർക്ക് വിതരണം ചെയ്തു. രണ്ടു കോടി പച്ച
ക്കറിത്തൈകളും 1.5 കോടി വിത്തുപായ്ക്കറ്റുകളും 2018-19
ൽ വിതരണം ചെയ്തു.
b. നഗരക്കൃഷിക്കു പ്രോത്സാഹനം നല്കും.
നഗരങ്ങളിൽ ഹരിതനഗരി പദ്ധതി നടപ്പിലാക്കി.
ടെറസ്സു കൃഷിക്കു പ്രോത്സാഹനവും പ്രചാരവും നല്കി.
റസിഡൻഷ്യൽ അസോസിയേഷനുകൾ കേന്ദ്രീകരിച്ച്
74 ഹരിത ഗ്രൂപ്പുകൾ രൂപവത്ക്കരിച്ചു. മാലിന്യ സംസ്‌ക
രണത്തിനായി 4859 ഗാർഹിക മാലിന്യ സംസ്‌കരണ
യൂണിറ്റുകൾ സ്ഥാപിച്ചു. ഇതിന്റെ ഭാഗമായി 63 ലക്ഷം
കുടുംബങ്ങൾക്കു പച്ചക്കറിപായ്ക്കറ്റുകൾ വിതരണം ചെയ്തു
1,20,918 ഗ്രോബാഗ് യൂണിറ്റുകൾ (ഒരു യൂണിറ്റ് 25
ഗ്രോബാഗ് ) സബ്‌സിഡി നിരക്കിൽ വിതരണം ചെയ്തു.
മുൻവർഷങ്ങളിൽ നല്കിയ 1,12,271 ഗ്രോബാഗ് യൂണിറ്റുക
ളിൽ നിന്നും വീണ്ടും കൃഷി ചെയ്യാനായി വിത്ത്,
തൈകൾ, മറ്റ് ഉത്പാദനോപാധികൾ എന്നിവ
വിതരണം ചെയ്തു. പച്ചക്കറിക്കൃഷിയ്ക്കുതകും വിധം മലിന
ജല പുനഃചംക്രമണം (10 ലക്ഷം രൂപ) – ഫ്‌ളാറ്റ് സമുച്ചയ
ങ്ങളിലും വീടുകളിലും മലിനജലം ശുദ്ധീകരിച്ച് പച്ചക്ക
റിക്കൃഷിയ്ക്ക് ഉപയോഗിക്കാൻ-പ്രോജക്ട് നടപ്പിലാക്കി.
3 a. നെൽക്കൃഷിഭൂമിയുടെ വിസ്തൃതി മൂന്നുലക്ഷം ഹെക്ട
റായി വർദ്ധിപ്പിക്കും. ഉത്പാദനം 10 ലക്ഷം ടണ്ണാ
ക്കും. റിയൽ എസ്‌റ്റേറ്റുകാർ വാങ്ങി തരിശ്ശിടുന്ന പാ
ടശേഖരങ്ങൾ ഏറ്റെടുത്ത് കർഷകഗ്രൂപ്പുകൾ വഴി
കൃഷി ചെയ്യാനുള്ള അധികാരം പഞ്ചായത്തുകൾ
ക്കു നല്കും.
നെൽക്കൃഷിഭൂമിയുടെ വിസ്തൃതി ഈ പഞ്ചവത്സരപദ്ധതി
ക്കാലം പൂർത്തിയാകുമ്പോൾ മൂന്നുലക്ഷം ഹെക്ടറായി
വർദ്ധിക്കുന്ന തരത്തിൽ നടപടികൾ സ്വീകരിച്ചുകഴി
ഞ്ഞു. സമഗ്ര നെൽക്കൃഷിവികസനപദ്ധതി പ്രകാരം
സുസ്ഥിര കൃഷിവികസനം, സവിശേഷ നെല്ലിനങ്ങളുടെ
വ്യാപനം, കരനെൽക്കൃഷി, തുടർച്ചയായി മൂന്നുവർഷം
ആനുകൂല്യം നല്കുന്ന തരിശുനിലക്കൃഷി, ഒരുപൂ കൃഷി
ഇരുപൂവും ഇരുപൂ കൃഷി മൂപ്പൂവും ആക്കാനുളള ധനസഹാ
യം, പദ്ധതിയധിഷ്ഠിതമായി നഗരപ്രദേശങ്ങളിൽ വി
ദ്യാഭ്യാസസ്ഥാപനങ്ങൾ ഉൾപ്പെടെയുളള സ്ഥലങ്ങളിൽ
കൃഷി, നൂതന കൃഷിസമ്പ്രദായങ്ങൾ നടപ്പാക്കാനുമുളള
പദ്ധതി, ബ്ലോക്കുതലത്തിൽ നടപടികളുടെ സംയോ
ജനം, മൂല്യവർദ്ധനയ്ക്കും മില്ലുകൾ സ്ഥാപിക്കാനുമുളള
പദ്ധതി, ഗ്രൂപ്പ് ഫാമിങ് പ്രോത്സാഹിപ്പിക്കൽ, നെൽക്കൃ
ഷി വികസന ഏജൻസികൾക്ക് ധനസഹായം എന്നി
ങ്ങനെ വിവിധ പരിപാടികൾ നടപ്പാക്കിയതിലൂടെ
നെൽക്കൃഷിവിസ്തൃതി വർദ്ധിപ്പിക്കാൻ സാധിച്ചു. തരിശു
നിലക്കൃഷിക്ക് അവാർഡും പ്രഖ്യാപിച്ചിട്ടുണ്ട്.
തിരിശായി കിടന്നിരുന്ന ആറൻമുള, മെത്രാൻകായൽ
ആവളപ്പാണ്ടി, തഴവ കായൽ പുഞ്ച, കീഴാൽ പാടശേഖ
രം, റാണി- ചിത്തിര കായൽ എന്നീ പ്രദേശങ്ങളിൽ കർ
ഷകഗ്രൂപ്പുകളുടെ സഹായത്തോടെ നെൽക്കൃഷി പ്രാവർ
ത്തികമാക്കാൻ സാധിച്ചു. രൂക്ഷമായ വരൾച്ചയിൽ
പതിനായിരക്കണക്കിന് ഹെക്ടർ കൃഷി നശിച്ചിട്ടും
2016-17 വർഷത്തിൽ 1,71,398 ഹെക്ടറിൽ നെൽക്കൃഷി
ചെയ്തിരുന്നു. 2017-18 വർഷം 2,20,449 ഹെക്ടർ നെൽക്കൃ
ഷി ചെയ്തു. ഇതിൽ നിന്ന് 6 ലക്ഷത്തിലധികം മെട്രിക്
ടൺ അരി ഉത്പാദിപ്പിച്ചു. ഈ നൂറ്റാണ്ടിലെ ഏറ്റവും രൂ
ക്ഷമായ വെളളപ്പൊക്കത്തിൽ പതിനായിരക്കണക്കിനു
ഹെക്ടർ കൃഷി നശിച്ചിട്ടും പുനർജ്ജനി പ്രവർത്തനങ്ങ
ളിലൂടെ ശക്തമായി തിരിച്ചുവരികയും ആകെ 2 ലക്ഷം
ഹെക്ടർ നെൽക്കൃഷി ചെയ്യുകയും ചെയ്തു. ഇത്തവണ
ഉത്പാദനക്ഷമതയിൽ ഗണ്യമായ വർദ്ധന ഉണ്ടായി.
തരിശ്ശിടുന്ന പാടശേഖരങ്ങൾ ഏറ്റെടുത്ത് കർഷകഗ്രൂപ്പു
കൾ വഴി കൃഷിചെയ്യാനുളള അധികാരം പഞ്ചായത്തുകൾക്കു നല്കിയിട്ടുണ്ട്. കൂടുതൽ ഫലപ്രദമാക്കാൻ തണ്ണീർ
ത്തടസംരക്ഷണ നിയമത്തിൽ ആവശ്യമായ ഭേദഗതി
വരുത്തിയിട്ടുണ്ട്. 16,000 ഹെക്ടർ തരിശുനിലം കതിര
ണിഞ്ഞു.
b. ഗ്രൂപ്പ് ഫാമിങ് പ്രോത്സാഹിപ്പിക്കും. നെൽക്കൃഷി
യിൽ മൾട്ടിലെവൽ പാർട്ടിസിപ്പേറ്ററി ഫാമിങ്
സമ്പ്രദായം ഏർപ്പെടുത്തും. റൈസ് ബയോപാർ
ക്ക് സ്ഥാപിക്കും.
ഗ്രൂപ്പ് ഫാമിങ് പ്രോത്സാഹിപ്പിക്കാൻ പാടശേഖരസമി
തികൾ മുഖാന്തരം നടപ്പാക്കുന്ന സുസ്ഥിരകൃഷി
വികസനം, സവിശേഷനെല്ലിനങ്ങളുടെ വ്യാപനം, കര
നെൽക്കൃഷി എന്നിവ നടപ്പാക്കി. പാടശേഖരാടിസ്ഥാന
ത്തിലുളള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഗ്രൂപ്പ്
ഫാമിങ് സമിതികൾക്കുളള ധനസഹായം, നെൽക്കൃഷി
വികസന ഏജൻസികൾക്കു ധനസഹായം എന്നീ പദ്ധ
തികളും നടപ്പിലാക്കിവരുന്നു. റൈസ് അഗ്രോപാർക്ക്
തുടങ്ങുന്നതിനുളള നടപടികൾ പൂർത്തിയായി വരുന്നു.
നെൽക്കൃഷിയിൽ ഉത്തമ കൃഷിമുറകൾ പാലിക്കുന്നതി
നായി കുട്ടനാട് ജി.എ.പി പദ്ധതിയിൽ കുട്ടനാട്ടിലെ
വരിനെല്ലിന്റെ നിയന്ത്രണം, കുട്ടനാട് കരിമണ്ണിന്റെ പരി
പാലനം, ജൈവ ഉപാധികളുടെ നിർമ്മാണം, കള നിയ
ന്ത്രണം, മാർക്കറ്റ് ഇന്റർവെൻഷൻ, മറ്റ് ജൈവകാർഷിക
മുറകൾ ഉൾപ്പെടെയുളള പ്രവർത്തനങ്ങൾ നടത്തി
വരുന്നു. സംയോജിത റൈസ് പാർക്ക് സ്ഥാപിക്കുന്നതി
നുള്ള നടപടികൾ ഇത്തവണത്തെ ബജറ്റിൽ പ്രഖ്യാപിച്ചു
കഴിഞ്ഞു. അതിന്റെ നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
4 എല്ലാ കാർഷികോത്പന്നങ്ങൾക്കും ആദായകര
മായ വില ഉറപ്പാക്കും. ഉത്പാദനച്ചെലവിനനുസൃത
മായി നെല്ലിന്റെ സംഭരണവില ഉയർത്തും. കാർഷിക
സഹകരണസംഘങ്ങളുമായി ബന്ധപ്പെടുത്തി ഒരാഴ്ച
യ്ക്കകം കൃഷിക്കാർക്കു പണം ലഭ്യമാക്കും.
എല്ലാ കാർഷികോൽപന്നങ്ങൾക്കും ആദായകരമായ
വില ഉറപ്പാക്കാനുളള നടപടി സ്വീകരിച്ചുവരുന്നു. പച്ച
ക്കറിക്കൃഷിയിൽ സ്വയംപര്യാപ്തി ലക്ഷ്യമിട്ട്ജൈവകൃഷി
ആസ്പദമാക്കിയുളള ജനകീയ കാമ്പയിൻ കൂടുതൽ മേഖ
ലകളിലേക്കു വ്യാപിപ്പിച്ചു. കൂടുതലായുളള ഉത്പന്നങ്ങൾ
മെച്ചപ്പെട്ട വിലയ്ക്ക് കർഷകരിൽ നിന്നും സംഭരിച്ച് ന്യാ
യവിലയ്ക്ക് ഉപഭോക്താക്കളിലെത്തിക്കുന്നതിനുളള വിപ
ണിയിടപെടലുകൾ സജീവമായി തുടർന്നു വരികയും
കൂടുതൽ സ്ഥലങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുകയും ചെയ്തു.
സംഭരിച്ച നെല്ലിന്റെ വില സിവിൽ സപ്ലൈസ് കോർപ
റേഷൻ മുഖേന കർഷകർക്കു നല്കുന്നു. സിവിൽ
സപ്ലൈസ് കോർപ്പറേഷൻ നെൽവില നല്കാൻ കാലതാ
മസം നേരിടുമ്പോൾ കർഷകർക്കു തുക ലഭിക്കാൻ പി.
ആർ. എസ് ലോൺ സമ്പ്രദായം ബാങ്കുകൾ മുഖേന നട
പ്പിലാക്കി. പലിശ വഹിക്കുന്നതു സംസ്ഥാനസർക്കാരാ
ണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമ്പോള്‍
22.50 രൂപ ആയിരുന്ന നെല്ലിന്റെ സംഭരണവില കി
ലോഗ്രാമിന് 26.30 രൂപ ആക്കി ഉയർത്തിയിട്ടുണ്ട്.
5 a. പ്രകൃതിദത്ത ജലസംഭരണിയായ നെൽവയലു
കൾ സംരക്ഷിക്കുന്നത് പ്രകൃതി, ആവാസവ്യവസ്ഥ
സംരക്ഷണമായി കണ്ട് വിസ്തൃതിക്കനുസരിച്ച് നില
മുടമസ്ഥർക്കു റോയൽറ്റി നല്കും.
നെൽവയലുടമകൾക്കു റോയൽറ്റി നല്കാനുളള ഘടകം
2018-19 -ലെ വാർഷിക പ്ലാൻ പ്രൊപ്പോസലിൽ ഉൾപ്പെ
ടുത്തിയിരുന്നു എന്നാൽ നിലവിലുണ്ടായിരുന്ന നെൽക്കൃ
ഷി സബ്‌സിഡി(ആർ.കെ.വി.വൈ.)യിൽനിന്ന് കേന്ദ്ര
സർക്കാർ പിൻവാങ്ങിയതിനാൽ ഈ തുക പൂർണ്ണമായും
സംസ്ഥാനപദ്ധതിയിൽനിന്നു വകയിരുത്തേണ്ട സ്ഥി
തിയായി. ഈ പശ്ചാത്തലത്തിൽ റോയൽറ്റി എന്ന
ആശയം കഴിഞ്ഞ വർഷത്തെ ബജറ്റിൽനിന്നു തൽക്കാ
ലം മാറ്റിവയ്ക്കുകയായിരുന്നു. റോയൽറ്റി നല്കുന്ന കാര്യം
സർക്കാരിന്റെ സജീവ പരിഗണനയിലാണ്.
b. ഉടമസ്ഥരുടെ അവകാശം സംരക്ഷിച്ച് നെൽവ
യലുകളെ സംസ്ഥാനത്തെ സംരക്ഷിതനെൽപ്രദേ
ശങ്ങളായി പ്രഖ്യാപിക്കും.
നെൽവയലുകൾ സംരക്ഷിക്കുവാനും തരിശിടുന്ന പ്രദേ
ശങ്ങളിൽ ഉടമസ്ഥരുടെ അവകാശം സംരക്ഷിച്ച് കൃഷി
ചെയ്യുന്നതിനുമുള്ള വ്യവസ്ഥകൾ 2018-ലെ കേരള നെൽ
വയൽ – തണ്ണീർത്തട സംരക്ഷണനിയമത്തിൽ
ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
c. കേരളത്തിന്റെ ഭൂപ്രകൃതിയുടെ പ്രത്യേകത
കൾമൂലം നീർത്തടാധിഷ്ഠിത ആസൂത്രണം കാർഷി
കാഭിവൃദ്ധിക്ക് അത്യന്താപേക്ഷിതമാണ്. ഇതിനാ
വശ്യമായ ജലസംഭരണികളും ജലനിർഗ്ഗമനച്ചാലു
കളും മണ്ണുസംരക്ഷണനിർമ്മിതികളും സൃഷ്ടിക്കുക
യും പരിപാലിക്കുകയും വേണം. ഇതിനായി തൊഴി
ലുറപ്പുപദ്ധതിയെ വിപുലമായ തോതിൽ ഉപയോഗ
പ്പെടുത്തും. അതുവഴി 100 ദിവസത്തെ തൊഴിൽദിന
ങ്ങൾ ഉറപ്പുവരുത്തും.
കേരളത്തിലെ മലനാട്, ഇടനാട്, തീരപ്രദേശം എന്നി
വിടങ്ങളിൽ ഘട്ടംഘട്ടമായി എൻ.ഇ.റ്റി (NET) പ്ലാൻ
അടിസ്ഥാനത്തിൽ നീർത്തട മാസ്റ്റർപ്ലാൻ പരിഷ്‌ക്കരി
ക്കാനുള്ള മാർഗ്ഗരേഖകൾ പുറപ്പെടുവിച്ചു.
6 കാർഷികകമേഖലയിലെ നിക്ഷേപം വർദ്ധിപ്പിക്കും.
കാർഷികമേഖലയ്ക്കുള്ള സർക്കാർചെലവ് കഴിഞ്ഞ
രണ്ടു ദശാബ്ദമായി സംസ്ഥാനവരുമാനത്തിന്റെ 35
ശതമാനമാണ. അഖി ് ലേന്ത്യാടിസ്ഥാനത്തിൽ ഇത്
6-10 ശതമാനമാണ. ത് ദ്ദേശസ്വയംഭരണ സ്ഥാപന
ങ്ങളുടെ പദ്ധതികളിൽ മുൻകാല ത്തുണ്ടായിരുന്ന
ഉതപാദന മേഖലയ്ക്കുള്ള മിനിമം വകയിരുത്തൽ നിബന്ധന പുനഃസ്ഥാ പിക്കും. പൊതുനിക്ഷേപം പത്തു
ശതമാനമായി ഉയർത്തും. ഫാമുകളിൽ സമഗ്രമായ
വൈവിദ്ധ്യവൽക്കരണവും ആവശ്യമുള്ളിടങ്ങളിൽ
യന്ത്രവൽക്കരണവും നടപ്പിലാക്കും.
കാർഷികമേഖലയിലെ നിക്ഷേപം ക്രമാനുഗതമായി
വർദ്ധിപ്പിക്കുന്നു. 2018-19 ൽ കാർഷിക മേഖലയ്ക്കുള്ള സർ
ക്കാർച്ചെലവ് 9.91 ശതമാനമായിരുന്നു. തദ്ദേശ സ്വയംഭ
രണ സ്ഥാപനങ്ങളുടെ പദ്ധതികൾക്ക് ഉത്പാദനമേഖല
യ്ക്കുള്ള വകയിരുത്താൻ ഉറപ്പാക്കിയിട്ടുണ്ട്. ഫാമുകളിൽ
സമഗ്രമായ വൈവിദ്ധ്യവൽക്കരണവും യന്ത്രവൽക്കരണ
വും നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു.
7 a. സംസ്ഥാനത്തെ വിളകൾ സംരക്ഷിക്കാനും കർ
ഷകരെ രക്ഷിക്കാനും വാല്യൂ ആഡഡ് പ്രോഡക്ട്
ഓഫ് കേരള (പാർക്കുകൾ) സ്ഥാപിക്കും. സാദ്ധ്യ
മായ എല്ലാ മേഖലകളിലും മൂല്യവർദ്ധിതവസ്തുക്കൾ
നിർമ്മിക്കുന്ന കമ്പനികൾ സ്ഥാപിക്കും.
സംസ്ഥാനത്തെ വിളകൾ സംരക്ഷിക്കാനും കർഷകരെ
രക്ഷിക്കാനും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ ഉൽപാദന
ത്തിനുമായി വിവിധ വിളകളെ അടിസ്ഥാനപ്പെടുത്തി 17
അഗ്രോപാർക്കുകൾ സ്ഥാപിക്കാൻ നടപടി സ്വീകരിച്ചു
വരുന്നു. നെല്ല്, തെങ്ങ്, റബ്ബർ, തേയില, സുഗന്ധവ്യഞ്ജന
വിളകൾ, കാപ്പി, സവിശേഷ നെല്ലിനങ്ങൾ, പച്ചക്കറി,
ചക്ക, മാങ്ങ, തേൻ എന്നിവയ്ക്കായി അഗ്രോപാർക്കുകൾ
ആരംഭിക്കാൻ പ്രീ-ഫീസിബിലിറ്റി പഠനം, നാബ്‌കോൺസ്
(NABCONS) എന്ന ഏജൻസി വഴി നടത്തിയിട്ടുണ്ട്.
തേൻ-തേനുല്പന്നങ്ങൾ എന്നിവയുടെ മൂല്യവർദ്ധനയും
വിപണനവും ലക്ഷ്യമിട്ട് മാവേലിക്കരയിൽ ആദ്യത്തെ
ഹണിപാർക്ക് സ്ഥാപിച്ചു. തേനീച്ചക്കർഷകരിൽനിന്നു
നേരിട്ട് തേൻ സംഭരണം ആരംഭിച്ചു. തേൻ വിപണന
ത്തിൽ വർദ്ധന ഉണ്ടായി.
കാർഷികോത്പന്നസംസ്‌കരണം – മൂല്യവർദ്ധന
ലക്ഷ്യമിട്ട് ‘വൈഗ’ എന്ന പേരിൽ അന്താരാഷ്ട്ര ശില്പശാ
ലയും പ്രദർശനവും നടത്തിവരുന്നു. വിവിധ വിളകളെ
ആസ്പദമാക്കി മൂന്നു വർഷം ഇതു നടത്തുകയും നിരവധി
യുവസംരംഭകരെ സൃഷ്ടിക്കുകയും ചെയ്തു.
b. കൃഷിരംഗത്തേക്കു വരുന്ന യുവാക്കളെ പരിശീലി
പ്പിച്ച് അവരുടെ കഴിവിനനുസൃതമായി പ്രോത്സാഹി
പ്പിക്കും.
കൃഷിരംഗത്തേക്കു വരുന്ന യുവാക്കൾക്ക് അവർക്ക്
താൽപ്പര്യമുള്ള കാർഷികവൃത്തിയിൽ പ്രാവീണ്യം ലഭി
ക്കാൻ കൃഷിവകുപ്പിന്റെ ഒൻപതു പരിശീലനകേന്ദ്രങ്ങൾ
മുഖേന പരിശീലനം നല്കിവരുന്നു.
8 a. കർഷകക്ഷേമബോർഡിന്റെ പ്രവർത്തനം യാ
ഥാർത്ഥ്യമാക്കും. കർഷക പ്രോവിഡന്റ് ഫണ്ട്
ആശയം പ്രാവർത്തികമാക്കി അതിൽ അംഗങ്ങളാ
കുന്ന കർഷകർക്ക് ഇ.എസ.ഐ ് മോഡൽ ചികിത്സ
നല്കും.
കർഷകക്ഷേമ നിധി ബിൽ നിയമസഭയിൽ അവതരി
പ്പിച്ചു.
b. ആത്മഹത്യ ചെയ്ത കൃഷിക്കാരുടെ കുടുംബത്തെ
സംരക്ഷിക്കാൻ പ്രത്യേക സ്‌കീം കൊണ്ടുവരും.
നേരത്തെത്തന്നെ കർഷകരുടെ കടങ്ങൾക്ക് പലിശ
ഇളവ് ഉൾപ്പെടെയുളള നടപടികൾ സർക്കാർ സ്വീകരി
ച്ചിരുന്നു. കർഷകരുടെ പ്രയാസം പരിഹരിക്കുന്നതിനു
ളള നടപടികളുടെ ഭാഗമായാണ് ഇടുക്കി, വയനാട് ജില്ല
കൾക്കും കുട്ടനാടിനും വേണ്ടി പ്രത്യേക പാക്കേജ്
പ്രഖ്യാപിച്ചത്. കാർഷികോത്പന്നങ്ങളിൽനിന്നു മൂല്യ
വർദ്ധിത ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കാനുളള ഇടപെട
ലും ഇതിന്റെ ഭാഗമാണ്.
പൊതുമേഖലാ, വാണിജ്യ, സഹകരണ ബാങ്കുകളിൽ
നിന്ന് കർഷകർ എടുത്തിട്ടുളള കാർഷികവായ്പകളിന്മേലു
ളള ജപ്തിനടപടികൾക്ക് നേരത്തെ പ്രഖ്യാപിച്ച മൊറ
ട്ടോറിയം ദീർഘിപ്പിക്കുവാൻ തിരുമാനിച്ചു. ഇത് കർഷ
കർ എടുത്തിട്ടുളള എല്ലാ വായ്പകൾക്കും 2019 ഡിസംബർ
31-വരെ ബാധകമായിരിക്കും.
കാർഷികകടാശ്വാസക്കമ്മിഷൻ മുഖേന നിലവിൽ
വയനാട് ജില്ലയിൽ 2014 മാർച്ച് 31 വരെയുളള കാർഷിക
വായ്പകൾക്കും മറ്റു ജില്ലകളിൽ 2011 ഒക്‌ടോബർ 31 വരെ
യുളള കാർഷിക വായ്പകൾക്കുമാണ് ആനുകൂല്യം ലഭിക്കു
ന്നത്. പ്രസ്തുത തീയതി ഇടുക്കി, വയനാട് ജില്ലകളിലെ
കൃഷിക്കാരുടെ 2018 ആഗസ്റ്റ് 31 വരെയുളള വായ്പകൾക്ക്
ദീർഘിപ്പിച്ചു നല്കാൻ തീരുമാനിച്ചു. മറ്റു ജില്ലകളിൽ 2014
മാർച്ച് 31 വരെയുളള വായ്പകൾക്കാവും ഈ ആനുകൂല്യം
ബാധകമാവുക.
കാർഷിക കടാശ്വാസ കമ്മിഷൻ 50,000 രൂപയ്ക്കു
മേലുളള കുടിശികയ്ക്ക് നല്കുന്ന ആനുകൂല്യം ഒരു ലക്ഷം
രൂപയിൽ നിന്ന് രണ്ടുലക്ഷം രൂപയായി വർദ്ധിപ്പി
ക്കാൻ തീരുമാനിച്ചു.
9 a. കർഷകത്തൊഴിലാളിമേഖല കൂടുതൽ ആകർഷ
കമാക്കാൻ നിശ്ചിതദിവസം തൊഴിലുറപ്പും വരുമാ
നവും ആരോഗ്യസംരക്ഷണം, കുട്ടികളുടെ വിദ്യാ
ഭ്യാസം തുടങ്ങിയവയ്ക്കുവേണ്ട സഹായങ്ങളും
ഉറപ്പുവരുത്തും. ആധുനിക കൃഷിസങ്കേതങ്ങളിൽ
തൊഴിലാളികൾക്കു പരിശീലനം നല്കുകയും
വേണം. മെച്ചപ്പെട്ട സേവനം കൃഷിക്കാർക്കു ലഭ്യ
മാക്കാനും ആവശ്യമെങ്കിൽ നേരിട്ടു കൃഷി ചെയ്യാനു
മുള്ള ഹരിതസേനയും ലേബർ ബാങ്കും പോലുള്ള
ഏജൻസികൾ എല്ലാ പഞ്ചായത്തിലും രൂപവത്ക്കരിക്കും.

കർഷകത്തൊഴിലാളിക്ഷാമം പരിഹരിക്കുന്നതിനും കർ
ഷകത്തൊഴിലാളിക്ക് നിശ്ചിത വേതനം ലഭിക്കത്തക്ക
വിധത്തിലും പഞ്ചായത്ത് തലത്തിൽ 297 കാർഷിക
കർമ്മസേനകളും ബ്ലോക്ക് തലത്തിൽ 97 അഗ്രോ സർ
വ്വീസ് സെന്ററുകളും രൂപവത്ക്കരിക്കുകയും ആധുനിക
സാങ്കേതിക വിദ്യകളിലും മെച്ചപ്പെട്ട യന്ത്രങ്ങളുടെ ഉപ
യോഗത്തിലും ഉള്ള പരിശീലനം നല്കുകയും ചെയ്യുന്നു.
അഗ്രോ സർവ്വീസ് സെന്ററുകളുടെയും കാർഷിക കർമ്മ
സേനകളുടെയും പ്രവർത്തനം സംസ്ഥാനതലത്തിൽ
ഏകോപിപ്പിക്കുന്നതിനായി കേരള സംസ്ഥാന
കാർഷിക യന്ത്രവത്ക്കരണ മിഷൻ രൂപവത്ക്കരിച്ച്
പ്രവൃത്തിക്കുന്നു. ഇതിന്റെ കീഴിൽ മെച്ചപ്പെട്ട സേവനം
കർഷകത്തൊഴിലാളികൾക്കും കൃഷിക്കാർക്കും ഉറപ്പുവ
രുത്തുന്നതിന് നടപടി ആരംഭിച്ചു.
b. തെങ്ങുകയറ്റത്തൊഴിലാളികളുടെ പ്രശ്നങ്ങൾ
പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കും.
തെങ്ങുകയറ്റത്തിനുള്ള ഉപകരണങ്ങളും പരിശീലനവും
ലഭ്യമാക്കുന്നു. തെങ്ങിൽ നിന്നുള്ള വിളവെടുപ്പ് സുഗമമാ
ക്കാനും ഉത്പാദനം വർദ്ധിപ്പിക്കാനും കുറിയ ഇനം തെ
ങ്ങിൻതൈകളും സങ്കരഇനം തെങ്ങിൻതൈകളും
ഉത്പാദിപ്പിച്ച് വിതരണം ചെയ്തുവരുന്നു.
10 പ്രായാധിക്യംകൊണ്ടും രോഗകീടബാധമൂലവും
ഉത്പാദനക്ഷമത തീരെ കുറഞ്ഞ തെങ്ങുകൾ മുറി
ച്ചുമാറ്റി മെച്ചപ്പെട്ട ഇനങ്ങളുടെ തൈകൾ നടുന്നതി
നുള്ള പുനരുദ്ധാരണപദ്ധതികൾ നാളികേരവിക
സനബോർഡുമായി സഹകരിച്ച് സംസ്ഥാനത്തെ
എല്ലാ പ്രധാന ജില്ലകളിലും നടപ്പിലാക്കും.
ശാസ്ത്രീയ സംയോജിത കൃഷിപരിപാലനമുറകൾ സ്വീക
രിച്ചുള്ള തെങ്ങിൻതോട്ടങ്ങളുടെ പുനുരുദ്ധാരണം അടങ്ങു
ന്ന മൂന്നു ഘട്ടങ്ങൾ നാളികേരവികസന ബോർഡിന്റെ
സഹായത്തോടെ നടപ്പിലാക്കി. നടപ്പുവർഷവും ഈ
പദ്ധതി തുടരുന്നു.
കേരകൃഷിയുടെ നഷ്ടപ്രതാപം വീടെുക്കാൻ 2019-2029
വരെ 10 വർഷം നീണ്ടുനിൽക്കുന്ന ഒരു ബൃഹദ്പദ്ധതിയ്ക്ക്
രൂപം നല്കുന്നതിനായി കൃഷിവകുപ്പ് മന്ത്രി ചെയർമാനാ
യി കേരള നാളികേരവികസന കൗൺസിലിന് രൂപം
നല്കി. എല്ലാ വാർഡുകളിലും ഗുണമേന്മയുളള 75 തെ
ങ്ങിൻതൈകൾ വിതരണം ചെയ്യുന്ന പദ്ധതി ഉടൻ
ആരംഭിക്കും. ഉത്പാദനശേഷി കുറഞ്ഞ തെങ്ങിൻ തോ
ട്ടങ്ങളുടെ പുനർജ്ജീവനത്തിന് 5 കോടി രൂപയുടെ
പദ്ധതി നടപ്പിലാക്കിവരുന്നു. തെങ്ങിന്റെ ഉത്പാദനക്ഷ
മത വർദ്ധിപ്പിക്കുതിന് പ്രത്യേക പദ്ധതി ആരംഭിക്കുന്നു.
11 കേരകർഷകകൂട്ടായ്മകളുടെ നേതൃത്വത്തിൽ കേ
രോത്പന്നമൂല്യവർദ്ധന, വൈവിദ്ധ്യവൽക്കരണ
സംരംഭങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കാൻ എല്ലാ
ജില്ലയിലും നാളികേര ഉത്പാദക ഫെഡറേഷനുക
ളുടെയും പ്രൊഡ്യൂസർ കമ്പനികളുടെയും ആഭിമുഖ്യ
ത്തിൽ നാളികേരപാർക്കുകൾ ആരംഭിക്കും.
നീരയും വെളിച്ചെണ്ണയും മാത്രമല്ല, അവയിൽനിന്നു
ള്ള മൂല്യവർദ്ധിതോത്പന്നങ്ങളും ഈ പാർക്കുക
ളിൽ ഉത്പാദിപ്പിക്കും. ഉത്പാദനച്ചെലവുമായി
ബന്ധപ്പെടുത്തി സംഭരണവില കാലോചിതമായി
പരിഷ്‌കരിക്കും.
നാളികേരത്തിന്റെ മൂല്യവർദ്ധന, വൈവിദ്ധ്യവൽക്കരണ
സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുവാൻ നാളികേര
അഗ്രോപാർക്കുകൾ ഉടനെ സ്ഥാപിക്കുന്നതാണ്. ഇവ
നിലവിൽ വരുന്നതോടെ നാളികേരത്തിന്റെ വിവിധ മൂ
ല്യവർദ്ധിതോല്പന്നങ്ങളുടെ ഉത്പാദനം വർദ്ധിപ്പിക്കുക
യും അതിലൂടെ കർഷകരുടെ വരുമാനം കൂടുകയും ചെയ്യും.
അഗ്രോപാർക്കുകളുടെ സ്ഥാപനത്തിനും അവയുടെ പ്ര
വർത്തനേകോപനത്തിനുമായി കേരള അഗ്രോ
ബിസിനസ് കമ്പനി രൂപവൽക്കരിച്ച് രജിസ്റ്റർ ചെയ്യാ
നുള്ള നടപടികൾ കെയ്‌കോ (KAICO) യുടെ നേതൃത്വ
ത്തിൽ നടന്നുവരുന്നു.
നീരയുടെ ഗുണനിലവാരമാനദണ്ഡങ്ങൾ നിഷ്‌കർഷിച്ച്
സർക്കാർ ഉത്തരവിറക്കി. വാണിജ്യാടിസ്ഥാനത്തിൽ
നീര വിപണിയിലെത്തിക്കുന്നതിന് നടപടികൾ ത്വരി
തഗതിയിൽ പുരോഗമിക്കുന്നു.
കേരള സ്റ്റേറ്റ് കോക്കനട്ട് ഡെവലപ്പ്‌മെൻറ് കോർപ്പറേ
ഷൻ പ്രവർത്തനസജ്ജമാക്കുന്നതിനുളള നടപടികൾ
ആരംഭിച്ചു. ഇതിന്റെ ഭാഗമായി പാളയത്ത് ഒരു കോക്ക
നട്ട് ഷോപ്പും എറണാകുളത്ത് ഇടപ്പളളിയിൽ ഒരു
അഗ്രോ ബസാറും പ്രവർത്തനം ആരംഭിച്ചു. ആറ്റിങ്ങൽ
മാമത്ത് സ്ഥാപിച്ചിട്ടുളള വെർജിൻ കോക്കനട്ട് ഓയിൽ
പ്ലാന്റും പ്രവർത്തനം ആരംഭിച്ചു. കോഴിക്കോട് ഏലത്തൂ
രിൽ നീര പ്ലാന്റ് പ്രവർത്തനം ആരംഭിച്ചു. ആറളം
ഫാമിൽ നീര ഉത്പാദനം ആരംഭിക്കുന്നതിനും സം
സ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനും നടപടി സ്വീകരി
ച്ചു. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ 30
മെട്രിക് ടൺ കപ്പാസിറ്റിയുള്ള വെളിച്ചെണ്ണ പ്ലാന്റ് 5 മാ
സത്തിനകം പ്രവർത്തനക്ഷമമാകും. കോഴിക്കോട് ഏല
ത്തൂരിൽ കോക്കനട്ട് മിൽക്കും ചിപ്‌സും നിർമ്മിക്കുന്ന
തിനുള്ള പ്ലാന്റ് 6 മാസത്തിനകം പ്രവർത്തനം
ആരംഭിക്കും.
12 നെൽക്കൃഷി മേഖലയിലാണു പരിമിതമായ യന്ത്ര
വൽക്കരണം നടപ്പായിട്ടുള്ളത്. മറ്റു വിളകൾക്ക്
ആവശ്യമായ യന്ത്രങ്ങൾ ഇനിയും കണ്ടുപിടിക്കേ
ണ്ടിയിരിക്കുന്നു. പൊക്കാളിപ്പാടങ്ങൾക്ക് അനുയോ
ജ്യമായ ഉഴവ്, കൊയ്ത്ത് യന്ത്രങ്ങൾ ലഭ്യമല്ല. യുദ്ധ
കാലാടിസ്ഥനത്തിൽ കാർഷികമേഖലയിലെ
യന്ത്രവൽക്കരണം തൊഴിലാളിസംഘടനകളുമായി
ചർച്ചചെയ്തു നടപ്പിലാക്കും. ബ്ലോക്കടിസ്ഥാനത്തിൽ അഗ്രോ സർവ്വീസ് സെന്ററുകൾ ആരംഭിക്കും.

പൊക്കാളിപ്പാടങ്ങൾക്ക് യോജിച്ച യന്ത്രങ്ങൾ കണ്ടെ
ത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള നടപടി സ്വീക
രിച്ചുവരുന്നു. നിലം ഒരുക്കുന്നതുമുതൽ കൊയ്ത്തുവരെ എല്ലാ
കാർഷിക വൃത്തികൾക്കും യന്ത്രങ്ങൾ കൃഷിക്കാർക്ക്
നിലവിൽ ലഭ്യമാണ്. കർഷകർക്ക് അസിസ്റ്റന്റ് എക്‌സി
ക്യുട്ടീവ് എൻജിനീയർ ഓഫീസുമായി ബന്ധപ്പെട്ട കസ്റ്റം
ഹയറിംഗ് സെന്റർ, ബ്ലോക്കുതലത്തിലുള്ള കൃഷിവകുപ്പി
ന്റെ അഗ്രോ സർവ്വീസ് സെന്ററുകൾ, പഞ്ചായത്ത് തല
ത്തിലുള്ള കാർഷിക കർമ്മസേനകൾ എന്നിവ വഴി ഈ
യന്ത്രങ്ങളുടെ സേവനം ലഭ്യമാക്കാം. അഗ്രോ സർവ്വിസ്
സെന്ററുകളുടെയും കാർഷിക കർമ്മസേനകളുടെയും പ്ര
വർത്തനം സംസ്ഥാനതലത്തിൽ ഏകോപിപ്പിക്കുന്നതി
നായി കേരള കാർഷിക യന്ത്രവത്കരണ മിഷൻ രൂപവ
ത്ക്കരിച്ചു.
13 കാർഷികസർവ്വകലാശാലയിലെ സാമ്പത്തികപ്ര
തിസന്ധി ഗവേഷണത്തെയും എക്‌സ്റ്റൻഷൻ പ്ര
വർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നു.
സർവ്വകലാശാല സമഗ്രമായി പുനഃസംവിധാനം
ചെയ്യും.
പുനഃസംഘാടന നടപടികൾ വകുപ്പിനും സർവകലാശാ
ലയ്ക്കും ബന്ധപ്പെട്ട ഏജൻസികൾക്കും ആരംഭിച്ചിട്ടുണ്ട്.
14 മത്സ്യക്കൃഷി, താറാവുവളർത്തൽ തുടങ്ങിയവ ഉൾ
പ്പെടുന്ന സംയോജിതകൃഷിരീതി പ്രോത്സാഹി
പ്പിക്കും.
ഫിഷറീസ് വകുപ്പ് പദ്ധതി പ്രകാരം കർഷകർക്ക് ആനു
കൂല്യം നല്കി. കൃഷിവിജ്ഞാനവ്യാപനം ശക്തിപ്പെടു
ത്തൽ എന്ന പദ്ധതിയിൽ കൃഷിയോടൊപ്പം അനുബന്ധ
മേഖലകളായ മൃഗസംരക്ഷണം, കോഴി/താറാവ്
വളർത്തൽ, മത്സ്യക്കൃഷി, കൂൺകൃഷി, തേനീച്ചക്കൃഷി മു
തലായവ പരസ്പരപൂരകമായി സംയോജിപ്പിച്ച് കർഷ
കർക്ക് പരമാവധി വരുമാനം നേടിക്കൊടുക്കുന്ന സം
യോജിതകൃഷിരീതി നടപ്പിലാക്കി.
15 a. നിലവിലുള്ള മണ്ണുപരിശോധന, ജലപരിശോ
ധന ലാബുകൾ ശക്തിപ്പെടുത്തുകയും എല്ലാ ജില്ല
യിലും സൂക്ഷ്മമൂലകങ്ങൾ ഉൾപ്പെടെ പരിശോധി
ക്കാൻ കഴിയുന്ന തരത്തിലുള്ള ലാബുകൾ
വ്യാപിപ്പിക്കുകയും ചെയ്യും.
കൃഷി വകുപ്പിന്റെ കീഴിൽ 14 ജില്ലാ മണ്ണ് പിശ�ോധന
ലാബുകളും 11 സഞ്ചരിക്കുന്ന മണ്ണ് പരിശ�ോധന
ലാബുകളും നിലവിലുണ്ട്. ഇവയിൽ എല്ലാ ജില്ലാ മണ്ണ്
പരിശ�ോധനാ ലാബുകളിലും 7 സഞ്ചരിക്കുന്ന മണ്ണുപരി
ശ�ോധനാ ലാബുകളിലും മണ്ണിലെ സൂക്ഷ്മ മൂലകങ്ങൾ ഉൾ
പ്പെടെ പരിശ�ോധിക്കാനുള്ള സംവിധാനം വന്നുകഴി
ഞ്ഞിട്ടുണ്ട്. കൂടാതെ തിരുവനന്തപുരം പാറോട്ടുകോണ
ത്തുള്ള മണ്ണ് സസ്യ ആരോഗ്യകേന്ദ്രത്തിലും ഇത്തരം
സംവിധാനം ഉണ്ടാക്കിയിട്ടുണ്ട്.
മണ്ണ് പര്യവേഷണ-മണ്ണുസംരക്ഷണ വകുപ്പിന്റെ മൂന്നു
ലബോറട്ടറികളിലും പരിശ�ോധനാ സംവിധാനം ഉണ്ട്.
വെജിറ്റബിൾ ആന്‍ഡ് ഫ്രൂട്ട് പ്രെമോഷൻ കൗൺസിലി
ന്റെ നേതൃത്വത്തിൽ രണ്ട് പരിശ�ോധനാ ലാബുകൾ ആല
പ്പുഴ ജില്ലയിലെ തുറവൂരും, മലപ്പുറം ജില്ലയിലെ തിരുവാലി
യിലും പ്രവർത്തനസജ്ജമാക്കാൻ കഴിഞ്ഞിട്ടുണ്ട്.
b. തനതുഫലവൃക്ഷങ്ങളുടെ ഉത്പാദനവർദ്ധനയ്ക്കാ
യി അതിസാന്ദ്രതാകൃഷി പ്രോത്സാഹിപ്പിക്കും.
വയനാടിനെ ഫലവർഗങ്ങളുടെ പ്രത്യേക കാർഷിക മേ
ഖലയായി പ്രഖ്യാപിച്ച് വികസനപ്രവർത്തനങ്ങൾ
ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനഹോൾട്ടിക്കൾച്ചർ മിഷൻ,
വി.എഫ്.പി.സി.കെ എന്നിവ മുഖാന്തരം വാഴയിൽ
അതിസാന്ദ്രതാകൃഷി പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതി
നടപ്പിലാക്കി. കൂടാതെ കൃഷിവകുപ്പ് നടപ്പിലാക്കുന്ന
ആത്മ പദ്ധതിയിലും അതിസാന്ദ്രതാകൃഷിയുടെ പ്രദർശ
നത്തോട്ട ങ്ങൾ നടപ്പിലാക്കി.
16 a. സാദ്ധ്യമായ മിച്ചഭൂമിയും പാട്ടക്കരാർ ലംഘിക്കു
ന്ന തോട്ടം ഭൂമിയും ഏറ്റെടുത്ത് അടിയന്തരമായി ഭൂ
രഹിതർക്കു വിതരണം ചെയ്യും.
വിവിധ ഭൂമിപദ്ധതി ചട്ടങ്ങൾ പ്രകാരം സംസ്ഥാനത്ത്
1,06,000 പേർക്ക് പട്ടയം നല്കി. ലാന്‍ഡ്
ട്രിബ്യൂണലുകളിൽ കെട്ടിക്കിടന്ന 1,19,004 കേസുകൾ
തീർപ്പാക്കി. ലാന്‍ഡ് ബോർഡുകളിൽ കെട്ടിക്കിടക്കുന്ന
മിച്ചഭൂമിക്കേസുകൾ തീർപ്പാക്കി ചട്ടപ്രകാരം പതിച്ചു
നല്കുന്നതിനുള്ള നടപടി വേഗത്തിൽ നടക്കുന്നു.
b. ആദിവാസികൾക്കു കൃഷിഭൂമി ഉറപ്പുവരുത്താൻ
വനാവകാശനിയമം ഊർജ്ജിതമായി നടപ്പാക്കും.
ആദിവാസികൾക്കു കൃഷിഭൂമി ഉറപ്പുവരുത്തുവാൻ
വിവിധ പദ്ധതികൾ നടപ്പിലാക്കിവരുന്നു. കൂടുതൽ ആദി
വാസികുടുംബങ്ങൾക്ക് ഇതിനകം ഭൂമി നല്കി. വനാവകാ
ശനിയമം ഊര്‍ജ്ജിതമായി നടപ്പാക്കി.
17 a. തേനീച്ചവളർത്തൽ പ്രോത്സാഹിപ്പിച്ച് കർഷക
രുടെ ആദായം വർദ്ധിപ്പിക്കാനായി തേൻഗ്രാമ
ങ്ങൾ സ്ഥാപിക്കും. ഇതു കൂടുതൽ തൊഴിലവസരം
സൃഷ്ടിക്കുക മാത്രമല്ല, തേനീച്ച വഴി പരാഗണം നട
ത്തുന്ന വിളകളുടെ ഉത്പാദനവും വർദ്ധിപ്പിക്കും.
തേനീച്ചവളർത്തൽ പ്രോത്സാഹിപ്പിക്കാനും സംസ്ഥാന
ത്ത് തേനിന്റെയും തേനധിഷ്ടിത ഉത്പന്നങ്ങളുടെയും
ഉത്പാദന വർദ്ധനയ്ക്കുമായി സ്റ്റേറ്റ് ഹോൾട്ടിക്കൾച്ചർ മിഷൻ, ഹോൾട്ടികോർപ്പ് എന്നിവ മുഖാന്തരം ഹണി
മിഷൻ പദ്ധതി നടപ്പിലാക്കി. മാവേലിക്കരയിൽ സം
സ്ഥാനത്തെആദ്യത്തെ ഹണിപാർക്ക് സ്ഥാപിച്ചു.
b. കൂൺകൃഷി, പുഷ്പക്കൃഷി എന്നിവ പ്രോത്സാഹി
പ്പിക്കും.
സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ മുഖേന കൂൺകൃഷി പ്രോ
ത്സാഹിപ്പിച്ചുവരുന്നു. ഇടുക്കി, വയനാട് ജില്ലകളിൽ പുഷ്പ
ക്കൃഷിക്കായി വിവിധ പദ്ധതികൾ ആവിഷ്‌കരിച്ച് നട
പ്പിലാക്കിവരുന്നു. വയനാടിനെ പുഷ്പക്കൃഷിയുടെ
പ്രത്യേക കാർഷികമേഖലയായി പ്രഖ്യാപിച്ച് വികസന
പ്രവർത്തനങ്ങൾ ആരംഭിച്ചു.
18 കാർഷികമേഖലയ്ക്കുള്ള വായ്പാസൗകര്യങ്ങൾ വർദ്ധി
പ്പിക്കും. നെൽക്കൃഷിക്കാർക്കും പച്ചക്കറിക്കൃഷി
ക്കാർക്കും പലിശരഹിതവായ്പ ലഭ്യമാക്കും.
നിലവിൽ കാർഷികവായ്പകൾ 7% പലിശനിരക്കിലാണ്
കർഷകർക്ക് നല്കിവരുന്നത്. ഇതിൽ കൃത്യമായി വായ്പ
തിരിച്ചടയ്ക്കുന്ന കർഷകർക്ക് 3% പലിശയിളവ് കേന്ദ്രസർ
ക്കാർ നല്കിവരുന്നു. ഫലത്തിൽ 4% പലിശനിരക്കിൽ
കർഷകർക്ക് വായ്പ ലഭ്യമാണ്. കേരള ബാങ്കിന്റെ പ്രവർ
ത്തനങ്ങൾ യഥാർത്ഥമാകുന്നതോടുകൂടി പലിശരഹിത
വായ്പാ കാര്യങ്ങൾ തീരുമാനമെടുക്കുന്നതാണ്. കർഷ
കർക്ക് പലിശരഹിതവായ്പ നല്കുന്നതിന് 4% പലിശ സർ
ക്കാർ വഹിക്കുന്ന രീതിയിൽ പുതിയ പദ്ധതി ആവി
ഷ്‌ക്കരിച്ചിട്ടുണ്ട്. പ്രളയ ബാധിത പ്രദേശങ്ങളിലെ
കാർഷികവായ്പകൾക്ക് 31.07.2018 മുതല്‍ ഒരു വർഷ
ത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു.
19 കാർഷികമേഖലയിലെ പൊതുമേഖലാസ്ഥാപന
ങ്ങളുടെ കാര്യക്ഷമമായ നടത്തിപ്പും കൃത്യമായ
മേൽനോട്ടവും ഉറപ്പുവരുത്തും. മാനേജ്‌മെന്റുസംവി
ധാനം പ്രൊഫഷണൽ രീതിയിലാക്കി കാര്യക്ഷമ
മായി പ്രവർത്തിപ്പിക്കാനുള്ള നടപടി സ്വീകരിക്കും.
പൊതുമേഖലാസ്ഥാപനങ്ങൾ കാര്യക്ഷമമായി പ്രവർ
ത്തിപ്പിക്കുന്നുണ്ട്. മാനേജ്‌മെന്റ് സംവിധാനത്തിൽ പ്രൊ
ഫഷണലിസം കൊണ്ടുവന്നിട്ടുണ്ട്. നഷ്ടത്തിലായിരുന്ന
കേരഫെഡ്, വെയർഹൗസിംഗ് കോർപ്പറേഷൻ മുതലായ
സ്ഥാപനങ്ങൾ പ്രവർത്തനലാഭം കൈവരിച്ചിട്ടുണ്ട്.
20 കൃഷി സ്കൂൾ സിലബസിന്റെ ഭാഗമാക്കും. കൃഷിവകു
പ്പുമായും മൃഗമണ്ണുസംരക്ഷണ വകുപ്പുമായും ചേർന്നു
പ്രവർത്തിപ്പിക്കാനുള്ള സംവിധാനമുണ്ടാക്കും.
കൃഷി സ്കൂൾ സിലബസിന്റെ ഭാഗമാക്കാൻ നടപടി സ്വീ
കരിച്ചിട്ടുണ്ട്. എല്ലാ സ്കൂളിലും ജൈവവൈവിദ്ധ്യ പാർക്കു
കൾ ആരംഭിക്കുവാൻ നടപടിയായി. സ്കൂളികളിൽ കൃഷി
പ്രോത്സാഹിപ്പിക്കാനുളള നടപടി സ്വീകരിച്ചുവരുന്നുണ്ട്.
21 പച്ചക്കറികളുടെ വിഷാംശം ശാസ്ത്രീയമായി നിരീക്ഷി
ക്കാനുള്ള സംവിധാനം സൃഷ്ടിക്കും. ഏതെങ്കിലും
കാരണവശാൽ വിഷാംശമുള്ള പച്ചക്കറി കണ്ടെ
ത്തിയാൽ കർശനനടപടി സ്വീകരിക്കും.
കാർഷികസർവകലാശാലയുടെ കീടനാശിനിയവശിഷ്ട
പരിശ�ോധനാലാബുകൾ മുഖാന്തരം കൃഷിസ്ഥലങ്ങളിൽ
നിന്നും കമ്പോളങ്ങളിൽനിന്നും പച്ചക്കറികളുടെയും പഴ
വർഗങ്ങളുടെയും 1341 സാമ്പിളുകൾ 2017-18 വർഷം ശേഖരിച്ച് അവയിലെ അവശിഷ്ടകീടനാശിനികളുടെ പരി
ശ�ോധന നടത്തി.
22 മൂല്യവർദ്ധനഫാക്ടറികൾക്ക് ‘മെയ്ഡ് ഇൻ
ഗോഡ്‌സ് ഓൺ കണ്ട്രി കേരള’ എന്ന ബ്രാൻഡ്
നെയിം നിൽകി ഉപയോഗിക്കാൻ അനുമതി നല്കും.
അമുൽ മാതൃകയിൽ റബ്ബർമേഖലയിൽ ഇടപെ
ടാൻ പരിശ്രമിക്കും.
കാർഷികോത്പന്നങ്ങളുടെ സംസ്‌കരണത്തിനും മൂല്യ
വർദ്ധനയ്ക്കും കർഷകർക്ക് പരമാവധി വരുമാനം നേടി
ക്കൊടുക്കാനുമായി പ്രധാന വിളകളെ അടിസ്ഥാനപ്പെടു
ത്തി 14 ചെറുകിട-ഇടത്തരം അഗ്രോപാർക്കുകളുടെ
ശൃംഖല സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നു.
ഈ സംരംഭം ഏകോപിപ്പിക്കാനായി സംസ്ഥാനസർ
ക്കാരിന്റെ ഉടമസ്ഥതയിൽ ‘കേരള അഗ്രോ ബിസിനസ്
കമ്പനി’ രൂപവത്കരിച്ച് രജിസ്റ്റർ ചെയ്യാനുളള നടപടി
കൾ കെയ്‌കോ (KAICO)യുടെ നേതൃത്വത്തിൽ നടന്നുവ
രുന്നു.
അഗ്രോ പാർക്കുകൾ സ്ഥാപിക്കുന്നതോടെ കേരളത്തി
ന്റെ കാർഷിക മൂല്യവർദ്ധിതോത്പന്നങ്ങൾ ഏകീകൃത
ബ്രാൻഡ് നെയിമിൽ പുറത്തിറക്കാൻ സാധിക്കും.
കൂടാതെ റബ്ബർ ഉത്പന്നങ്ങൾ നിർമ്മിക്കാൻ CIAL
(സിയാൽ) മാതൃകയിൽ കമ്പനി സർക്കാർ രൂപവത്ക
രിച്ചിട്ടുണ്ട്.
23 a. വന്യമൃഗങ്ങളെ സംരക്ഷിക്കുന്നതോടൊപ്പം,
ഇവയുടെ ആക്രമണത്തിൽനിന്നു കൃഷി സംരക്ഷി
ക്കാനുള്ള നടപടികളും സ്വീകരിക്കും.
വന്യമൃഗങ്ങളുടെ സാന്നിദ്ധ്യം യഥാസമയം അറിയുവാ
നും അവ ജനവാസകേന്ദ്രങ്ങളിലേയ്ക്ക് ഇറങ്ങാതിരിക്കു
വാനുള്ള മുൻകരുതൽ കൈകൊള്ളാനും സഹായകരമാ
കുന്ന തരത്തിൽ മനുഷ്യ-വന്യജീവി സംഘർഷം
ലഘൂകരിക്കുതിന് വൈൽഡ് വാച്ച് (Wild Watch) എന്ന
മൊബൈൽ ആപ് വികസിപ്പിച്ചു.
സൗത്ത് വയനാട്, നോർത്ത് വയനാട്, പാലക്കാട്
എന്നീ വനഡിവിഷനുകളിൽ വന്യമൃഗശല്യം രൂക്ഷമായ
പ്രദേശങ്ങളിൽ സൗരോർജ്ജവേലി നിർമ്മാണം പൂർ
ത്തീകരിച്ചു. 13.7 കി.മീറ്റർ ദൂരത്തിൽ ആനപ്രതിരോധമ
തിലും 13.07 കി.മീറ്റർ ആനപ്രതിരോധ കിടങ്ങും 313.7
കി.മീ. വനാതിർത്തിയിൽ സൗരോർജ്ജ വേലിയും പൂർ
ത്തിയാക്കി.
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനാ
യി തദ്ദേശീയരും ജനപ്രതിനിധികളും വനം വകുപ്പ്
ഉദ്യോഗസ്ഥരും ചേർന്നുള്ള 204 ജനജാഗ്രതാ സമിതി
കൾ രൂപവത്ക്കരിച്ചു. ജനവാസമേഖലയിൽ വന്യജീവി
കൾ എത്തിയാൽ പ്രദേശവാസികൾക്ക് എസ്.എം.എ-
സിലൂടെ മുന്നറിയിപ്പ് നല്കുന്നതിനുള്ള സംവിധാനം വന
സമീപ്യമുള്ള 65 ജനവാസമേഖലകളിൽ നടപ്പിലാക്കി.
ഇവയുടെ പ്രവർത്തനം ഫലപ്രദമാക്കാൻ ആറളം, സുൽ
ത്താൻ ബത്തേരി, മണ്ണാർക്കാട്, മലയാറ്റൂർ, മൂന്നാർ,
പുനലൂർ എന്നീ സ്ഥലങ്ങളിൽ കൺട്രോൾ റൂമുകൾ
തുറന്ന് പ്രവർത്തനം ഏകോപിപ്പിക്കുന്നു.
വന്യജീവികളുടെ ആരോഗ്യപരിപാലനം, നാട്ടാനസംര
ക്ഷണം, വന്യജീവികളുടെ ആക്രമണം നേരിടൽ എന്നി
വയ്ക്കായി വനംവകുപ്പിൽ അധികമായി ഒരു ചീഫ് ഫോറ
സ്റ്റ് വെറ്റിറിനറി ഓഫീസറുടെയും 12 അസിസ്റ്റന്റ്
ഫോറസ്റ്റ് വെറ്റേറിനറി ഓഫീസർമാരുടെയും തസ്തികൾ
സൃഷ്ടിച്ച് എല്ലാ ജില്ലകളിലും ഫോറസ്റ്റ് വെറ്റേറിനറി
ഓഫീസർമാരുടെ സേവനം ഉറപ്പാക്കി.
നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ കാട്ടിനുള്ളിലേയ്ക്ക് മടക്കി
യയ്ക്കാന്‍ കുങ്കിയാനകളുടെ സേവനം ലഭ്യമാക്കാൻ വനം
വകുപ്പിലെ ആനക്യാമ്പുകളിലുള്ള അനുയോജ്യരായ
ആനകളെ തമിഴ്‌നാട്ടിൽ എത്തിച്ച് കുങ്കിപരിശീലനം
നല്കുന്ന പരിപാടി തുടങ്ങി. മൂന്ന് ആനകൾ കുങ്കിപരിശീ
ലനം പൂർത്തീകരിച്ച് മടങ്ങിയെത്തിയിട്ടുണ്ട്. ഇവയുടെ
സേവനം സംസ്ഥാനത്തെ 14 ദ്രുതകർമ്മ സേനകളിൽ
പ്രയോജനപ്പെടുത്തിവരുന്നു. കൂടാതെ മറ്റു 3 ആനകൾക്ക്
കുങ്കി പരിശീലനം നടന്നുവരുന്നു.
റെയിൽ ഫെൻസിംഗിനേക്കാളും ചെലവു കുറഞ്ഞതും
എന്നാൽ ഫലപ്രദവുമായ ക്രാഷ് ഗാർഡ് റോപ്പ്
ഫെൻസിങ് സംവിധാനം രാജ്യത്ത് ആദ്യമായി കേരള
ത്തിൽ മാങ്കുളത്ത് നിലവിൽവന്നു. കാട്ടാനകൾ ജനവാ
സമേഖലയിലേയ്ക്ക് ഇറങ്ങുന്നത് തടയുന്നതിനുള്ള ഈ
സംവിധാനം മാങ്കുളം വനം ഡിവിഷനിലെ ആനക്കുളം
മുതൽ വലിയപറക്കുട്ടി വരെയുള്ള 1.2 കിലോമീറ്റർ നീള
ത്തിലാണ് സ്ഥാപിച്ചിട്ടുള്ളത്.
നോർത്ത് വയനാട് ഡിവിഷനിലെ കൂടക്കടവ് മുതൽ
പാൽവെളിച്ചം വരെ 6 കിലോമീറ്ററും വയനാട് വൈൽഡ്
ലൈഫ് ഡിവിഷനിൽ ഉൾപ്പെടുന്ന സത്രം കടവ് മുതൽ
മൂടക്കൊല്ലിവരെ 10 കിലോമീറ്ററും റെയിൽ ഫെൻസിംഗ്
നടത്തുന്നതിനുള്ള പ്രവൃത്തികൾ കിഫ്ബി പദ്ധതിയിൽ
ഉൾപ്പെടുത്തി നടന്നുവരുന്നു.
വന്യജീവി കണക്കെടുപ്പ്, വനനിരീക്ഷണം, വനവന്യജീ
വി സംരക്ഷണം എന്നിവ കൂടുതൽ കാര്യക്ഷമമാക്കുതി
നായി വനമേഖലയെ പത്ത് ലാന്‍ഡ് സ്‌കേപ്പുകളായി
തിരിച്ച് 1500 ക്യാമറകൾ സ്ഥാപിച്ച് വിവരശേഖരണം
നടത്തിവരുന്നു. ഒരു സമയം രണ്ട് ലാന്റ്‌സ്‌കേപ്പുകളിൽ
ക്യാമറകൾ സ്ഥാപിച്ച് രണ്ട് മാസം വിവരം ശേഖരി
ക്കും. ഈ ക്യാമറകൾ മറ്റു ലാന്‍ഡ് സ്‌കേപ്പുകളിലേക്ക്
പുനർവിന്യസിച്ച് ഒരു വർഷംകൊണ്ട് എല്ലാ മേഖലക
ളിലും നിരീക്ഷണവും കണക്കെടുപ്പും പൂർത്തിയാക്കും.
കണ്ണൂർ ഡിവിഷനിലെ വളയംച്ചാൽ മുതൽ കരിയംകാപ്പുവരെയുള്ള 9.25 കി.മീ. ആനപ്രതിരോധമതിൽ നിർമ്മാ
ണത്തിന്റെ തുടർച്ചയായി 2.13 കി.മീ. മതിൽകൂടി നിർ
മ്മിക്കാൻ നടപടി സ്വീകരിച്ചു. ‘പെരിയാർ ഡിക്ലറേഷൻ
2017’ പ്രഖ്യാപനം നടത്തി. ടൈഗർ റിസർവ്വുകൾക്ക് പുറ
ത്തുള്ള കടുവകളുടെ സംരക്ഷണം ഉറപ്പാക്കുക, സംര
ക്ഷിത വനങ്ങളിലെ വനവാസികളുടെ സ്വമേധയാ ഉള്ള
പുനരധിവാസം ത്വരിതപ്പെടുത്തുക തുടങ്ങി പത്ത് നിർ
ദ്ദേശങ്ങളാണ് പ്രഖ്യാപനത്തിനുള്ളത്.
b. കൃഷിനാശത്തിനു നഷ്ടപരിഹാരം നല്കും.
വന്യജീവിയാക്രമണം മൂലം ജീവഹാനി സംഭവിക്കുന്നവ
രുടെ ആശ്രിതർക്ക് 10 ലക്ഷം രൂപയും വനത്തിനു
പുറത്ത് പാമ്പുകടിയേറ്റ് മരിക്കുവരുടെ ആശ്രിതർക്ക്
രണ്ടു ലക്ഷം രൂപയും വന്യജീവി ആക്രമണത്തിൽ
സ്ഥിരം അംഗവൈകല്യം സംഭവിക്കുന്നവർക്ക് രണ്ടു
ലക്ഷം രൂപയും പരുക്കിനും മറ്റ് നാശനഷ്ടങ്ങൾക്കും
നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപയുമാക്കി നഷ്ടപരി
ഹാരത്തുക ഉയർത്തി. വന്യജീവിയാക്രമണം മൂലമുണ്ടാ
കുന്ന നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം എത്രയും വേഗം
ലഭ്യമാക്കാൻ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി.
കൃഷിനാശം വരുത്തുന്ന കാട്ടുപന്നികളെ സ്വന്തം പുരയിട
ത്തിൽവച്ച് ഉപാധികളോടെ വെടിവച്ച് കൊല്ലുന്നതിന്
കർഷകര്‍ക്കു നല്കിയിരുന്ന അനുമതിയിലെ അപ്രായോ
ഗികത കണക്കിലെടുത്ത് പ്രശ്നപരിഹാരത്തിനുള്ള
പുതിയ ഉത്തരവിനുള്ള നടപടി സ്വീകരിച്ചുവരുന്നു.
പ്രളയത്തിൽ കൃഷിനാശം സംഭവിച്ചവർക്ക് നഷ്ടപരി
ഹാരം നല്കുന്ന നടപടിയും സ്വീകരിച്ചിട്ടുണ്ട്. കർഷകർ
ക്ക് 176 കോടി രൂപ നഷ്ടപരിഹാരമെന്ന നിലയിൽ
വിതരണം ചെയ്തിട്ടുണ്ട്. വിള ഇൻഷുറൻസ് പദ്ധതിയിൽ
നിന്നു 18.4 കോടി രൂപയും പാടങ്ങൾ കൃഷിയോഗ്യ
മാക്കാനും ജലസേചനസൗകര്യങ്ങൾ പുനസ്ഥാപി
ക്കാനും 197.78 കോടി രൂപയും നല്കിയിട്ടുണ്ട്. നെൽവി
ത്തുകളും പച്ചക്കറിവിത്തുകളും സൗജന്യമായി വിതരണം
ചെയ്തിട്ടുണ്ട്.

തോട്ടവിള

24 റബറിന്റെ റീപ്ലാന്റിങ് സബ്‌സിഡി ഹെക്ടറിന് ഒരു
ലക്ഷം രൂപയായി ഉയർത്തും. വിലയോടു ബന്ധ
പ്പെടുത്തി റബർക്കൃഷിക്കാർക്കു വരുമാനം ഉറപ്പുവ
രുത്താൻ ഏക്കർ അടിസ്ഥാനത്തിൽ സബ്‌സിഡി
നല്കും. ഇതിനായി കേന്ദ്രസർക്കാരിൽ ശക്തമായ
സമ്മർദ്ദം ചെലുത്തും. ആവശ്യമെങ്കിൽ വമ്പിച്ച
ജനകീയപ്രക്ഷോഭത്തിനു സംസ്ഥാനസർക്കാർ
തന്നെ മുൻകൈയെടുക്കും. ഈ സബ്‌സിഡിയുടെ
ഭാരത്തിൽ ഒരു ഭാഗം സംസ്ഥാനസർക്കാരും
വഹിക്കും.
റബ്ബർ ബോർഡുമായി ബന്ധപ്പെട്ട് സബ്‌സിഡി വർദ്ധി
പ്പിക്കണമെന്നു കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടു
ണ്ട്. കേരളസർക്കാരിന്റെ സമ്മർദ്ദത്തെ തുടർന്ന് റബ്ബർ
മേഖലയിലെ പ്രശ്നങ്ങൾക്കു പ്രത്യേകപരിഹാരം നിർദ്ദേ
ശിക്കാൻ കേരള ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായി
കമ്മിറ്റി രൂപവത്കരിച്ച് പഠനം നടത്തി റിപ്പോർട്ട്
കേന്ദ്ര സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.
25a. റബ്ബർ ലാറ്റക്‌സും റബ്ബർ ഷീറ്റും കാർഷികോത്പന്ന
മായി പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാരിൽ സമ്മർ
ദ്ദം ചെലുത്തും. റബ്ബർ ഇറക്കുമതി നിയന്ത്രിക്കാനു
ള്ള ഇടപെടൽ നടത്തും. മൂല്യവർദ്ധിതോ
ത്പന്നത്തിന്റെ അന്തിമവിലയുടെ ഒരംശം കർഷ
കർക്കു ലഭിക്കത്തക്ക വിധത്തിൽ ആവശ്യമായ
നിയമപരിരക്ഷ ഉറപ്പുവരുത്താൻ ഇടപെടും.
റബ്ബറിനെ കാർഷികവിളയാക്കണമെന്ന് ആവശ്യപ്പെട്ട്
കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തിവരുന്നു. ഇറക്കുമതി നി
യന്ത്രിക്കണമെന്നു കേന്ദ്രത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
b. തോട്ടവിളക്കൃഷിക്കാരുടെ പ്രൊഡ്യൂസർക്കമ്പനി
കൾ രൂപവത്ക്കരിക്കുകയും അവയുടെ ആഭിമുഖ്യ
ത്തിൽ മൂല്യവർദ്ധിതോത്പാദനം നടത്തുകയും
ചെയ്യും. ഇതിനാവശ്യമായ ഉദാരമായ ധനസഹാ
യം സർക്കാർ നല്കും. ഇതിനായി പ്രത്യേകം വ്യവ
സായപാർക്കുകൾ സ്ഥാപിക്കും.
ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ രൂപവത്കരിക്കുന്ന
തിനുളള നടപടികൾ സ്വീകരിച്ചുവരുന്നുണ്ട്. ഇതിനകം
രൂപവത്കരിച്ച കമ്പനികൾക്കു ധനസഹായം നല്കിവരു
ന്നു. റബ്ബറിന്റെ മൂല്യവർദ്ധിതോത്പന്നങ്ങൾ ഉണ്ടാക്കാൻ
കോട്ടയം ജില്ലയിൽ അഗ്രോപാർക്ക് സ്ഥാപിക്കാൻ
നടപടി സ്വീകരിച്ചുവരുന്നു. റബ്ബറുല്പന്ന നിർമ്മാണത്തി
നായി സിയാൽ മോഡലിൽ ഒരു കമ്പനി രൂപവത്ക്കരി
ച്ചുവരുന്നു.
c. റബ്ബർമരങ്ങളെ വില്പനനികുതിയിൽനിന്നു മൂന്നു
വർഷത്തേക്ക് ഒഴിവാക്കും.
ജി.എസ്.റ്റി കൗൺസിലിൽ ഈ ആവശ്യം നിരന്തരമാ
യി ഉന്നയിച്ചു സമ്മർദ്ദം ശക്തിപ്പെടുത്തുന്നു. റബ്ബർത്തടിയു
ടെ സീനിയറേജ് ഒഴിവാക്കിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.
26 a. തോട്ടവിളയുത്പന്നങ്ങളുടെ പ്രചാരവും ഡിമാ
ൻഡും വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാവണം.
മൂല്യവർദ്ധനയിലൂടെ പ്രചാരവും കർഷകരുടെ വരുമാനവും വർദ്ധിപ്പിക്കാനുളള നടപടികൾ സ്വീകരിച്ചുവരുന്നു.
b. റോഡുനിർമ്മാണത്തിലും ഇതര നിർമ്മാണപ്ര
വർത്തനങ്ങളിലുമുള്ള റബ്ബറിന്റെ ഉപയോഗം വർ
ദ്ധിപ്പിക്കും.
പുതിയ റോഡുകളിലും ഹെവി മെയിന്റനൻസിൽ ഏറ്റെടു
ക്കുന്ന സംസ്ഥാനപാതകളിലും പ്രധാന ജില്ലാറോഡുക
ളിലും സ്വാഭാവികറബ്ബർ ഉപയോഗിച്ചുള്ള നിർമ്മാണപ്ര
വർത്തനങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. ഈ സർക്കാർ
വന്നശേഷം 1480 കിലോമീറ്റർ റോഡിൽ റബ്ബർ ഉപ
യോഗിച്ചു.
c. വൻകിടറബ്ബർവ്യസായം കേരളത്തിൽ ആരംഭി
ക്കാൻ നടപടി സ്വീകരിക്കും.
പത്തനംതിട്ട, കോട്ടയം ജില്ലകളിൽ റബ്ബർ പാർക്കിനാ
യി സ്ഥലമെടുപ്പിനുളള നടപടി ത്വരിതഗതിയിൽ നടന്നു
വരുന്നു. റബ്ബറുല്പന്നനിർമ്മാണത്തിനായി സിയാൽ
മോഡലിൽ ഒരു കമ്പനി രൂപവത്ക്കരിക്കുന്നതിനുള്ള
നടപടികൾ സ്വീകരിച്ചുവരുന്നു.
27 പ്ലാന്റേഷൻ മേഖലയിലെ മുഖ്യപ്രശ്നം പഴക്കമേറിയ
മരങ്ങളാണ്. ഇവ അടിയന്തരമായി റീപ്ലാന്റ് ചെയ്യേ
ണ്ടതുണ്ട്. ഇതിനൊരു ഫലപ്രദമായ മാർഗ്ഗം തൊ
ഴിലുറപ്പുപദ്ധതിയെ ഇതിനായി ഉപയോഗപ്പെടുത്തു
കയാണ്. എന്നാൽ, ഇതൊരു ആവർത്തനക്കൃഷി
പ്രവർത്തനമായി കണ്ട് കേന്ദ്രം അനുമതി നിഷേ
ധിച്ചിരിക്കുകയാണ്. ഇതു തിരുത്തിക്കാൻ സർ
ക്കാർ മുൻകൈയെടുക്കും.
തൊഴിലുറപ്പുപദ്ധതിയുമായി ബന്ധപ്പെട്ട ഈ പ്രശ്നം
കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതാണ്.
പഴക്കമേറിയ മരങ്ങൾ റീപ്ലാന്റിങ്ങിനായി മുറിച്ചുമാറ്റു
മ്പോൾ ഈടാക്കിവന്നിരുന്ന സീനിയറേജ് പൂർണ്ണമായി
ഒഴിവാക്കി.
28 തോട്ടം മേഖലയിൽ മണ്ണ്-ജലസംരക്ഷണത്തിനും
ജൈവവൈവിദ്ധ്യം നിലനിർത്താനും ആസൂത്രിത
മായ പരിശ്രമം വേണം. ജൈവവൈവിദ്ധ്യം സംര
ക്ഷിക്കപ്പെടണം. ഇതിനായുള്ള സമഗ്രപരിപാടി
പ്രാദേശികതലത്തിൽ തയ്യാറാക്കും.
മണ്ണ് സംരക്ഷണ പര്യവേഷണ വകുപ്പിന്റെ ആഭിമുഖ്യ
ത്തിൽ മണ്ണു സംരക്ഷണപ്രവർത്തനങ്ങൾ നടപ്പിലാക്കി
വരുന്നു. തോട്ടം മേഖലകളിൽ ജൈവ വൈവിധ്യത്തിന്
ഭീഷണി ഉയർത്തിയിരുന്ന ഗ്ലൈഫോസേറ്റ് എന്ന കള
നാശിനിയുടെ ഉപയോഗം നിരോധിച്ചു.
29 a. മരവൽക്കരണത്തിനുള്ള സാധ്യതകൾ പരമാവ
ധി പ്രയോജനപ്പെടുത്തണം.
ലോകപരിസ്ഥിതിദിനത്തോടനുബന്ധിച്ച് സാമൂഹികവ
നവത്ക്കരണവിഭാഗം ‘എന്റെ മരം’ പദ്ധതിവഴി സ്കൂൾ
ക്കുട്ടികൾക്കും ‘ഹരിതകേരളം മിഷ’ന്റെ ഭാഗമായി
പഞ്ചായത്തുകൾ വഴിയും ലക്ഷക്കണക്കിന് വൃക്ഷത്തൈ
കൾ വിതരണം ചെയ്തുവരുന്നു. കഴിഞ്ഞ വർഷം 78.15
ലക്ഷം വൃക്ഷത്തൈകളാണ് വിതരണം ചെയ്തത്.
ഹരിതകേരളം പദ്ധതിയിലൂടെ കേരളത്തിലുടനീളം
2016-17-ൽ വിതരണം ചെയ്ത് നട്ട 65.29 ലക്ഷം വൃക്ഷ
ത്തൈകളുടെയും 2017-18-ൽ വിതരണം ചെയ്ത 66.12
ലക്ഷം വൃക്ഷത്തൈകളുടെയും അതിജീവന കണക്കെടു
പ്പ് ആദ്യമായി സംസ്ഥാനസർക്കാർ നടത്തുകയുണ്ടായി.
കേരളത്തിലുടനീളമുള്ള 20-ഓളം കോളെജുകളിലെ വി
ദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കണക്കെടുപ്പ് നടത്തിയ
തിൽ 2016-17-ൽ നട്ട തൈകളിൽ 55.24% വും 2017-18-
ൽ നട്ട തൈകളിൽ 62.53% തൈകളും വളർച്ച
എത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
ഭൂവിസ്തൃതി കുറവായിട്ടുപോലും വനാവരണവർദ്ധന വരു
ത്തിയതിൽ സംസ്ഥാനം മൂന്നാം സ്ഥാനം കൈവരിച്ചു.
b. മരത്തിന്റെ ഈടിന്മേൽ പ്രതിമാസം ദീർഘകാ
ലവായ്പയായി ഓരോ ഇനം മരത്തിനും നിശ്ചിത
തുക സഹകരണബാങ്കുകളിൽനിന്നു ലഭ്യമാക്കാനു
ള്ള സ്‌കീം ആവിഷ്‌കരിക്കും. ബാങ്കിന്റെ വായ്പയും
പലിശയും മരം വെട്ടുമ്പോൾ നല്കിയാൽ മതിയാകും.
ഇതിനായി സഹകരണ സംഘങ്ങൾക്ക് നിർദ്ദേശം
നല്കിയിട്ടുണ്ട്. വയനാട് ജില്ലയിൽ മരങ്ങൾ നടുന്നതിനു
ജിയോടാഗ് നല്കുന്നതടക്കമുള്ള ഡോക്യുമെന്റേഷൻ കൃ
ത്യമായി നടത്തി അന്തർദേശീയ മാർക്കറ്റിൽ കാർബൺ
ക്രെഡിറ്റ് നേടുന്നതിനുള്ള സംവിധാനമൊരുക്കും. മരം
ഒന്നിന് 50 രൂപവരെ വർഷംതോറും ബാങ്ക് വായ്പയായി
ലഭിക്കും. ഇതിനുള്ള ഗ്യാരണ്ടി ബാങ്കുകൾക്ക് സർക്കാർ
നല്കുന്നതിനുള്ള പദ്ധതി ഇത്തവണത്തെ ബജറ്റിൽ മു
ന്നോട്ടുവച്ചിട്ടുണ്ട്.
30 a. വിലയിടിവിന്റെ പേരുപറഞ്ഞ് വൻകിടതോട്ടമുട
മകൾ തൊഴിലാളികളുടെ കൂലിയും മറ്റ് ആനുകൂല്യ
ങ്ങളും വെട്ടിക്കുറയ്ക്കുന്നത് അനുവദിക്കാനാവില്ല.
കൂലിയും ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കുന്നത് പ്രതി
സന്ധിയുടെ പരിഹാരമല്ല. ഉത്പാദനക്ഷമത വർ
ദ്ധിപ്പിക്കാൻ ബദൽമാർഗ്ഗങ്ങൾ കണ്ടെത്തുകയേ
നിവൃത്തിയുള്ളൂ.
ശാസ്ത്രീയപരിചരണമുറകളിലൂടെ ഉത്പാദനക്ഷമത
ഉയർത്താനുളള നടപടികൾ സ്വീകരിച്ചുവരുന്നു. തോട്ടം
തൊഴിലാളികളുടെ മിനിമം കൂലി സംരക്ഷിച്ചിട്ടുണ്ട്.
b. തോട്ടംതൊഴിലാളികൾക്കു മിനിമം ജീവിതസൗ
കര്യങ്ങൾ ഉറപ്പുവരുത്തും. പ്രത്യേക പാർപ്പിടപദ്ധ
തി നടപ്പാക്കും. ഇതിനു തദ്ദേശഭരണസ്ഥാപന
ങ്ങൾ വഴി പ്രത്യേക സ്‌കീമുകൾ ആവിഷ്‌കരിക്കും.
തോട്ടംതൊഴിലാളികളുടെ വേതനപരിഷ്‌കരണം
അന്തിമഘട്ടത്തിൽ. തൊഴിലാളികൾക്ക് 2019 ഫെബ്രുവ
രിമാസം മുതൽ പ്രതിദിനം 50 രൂപ ഇടക്കാലാശ്വാസം
അനുവദിച്ചു. തോട്ടംതൊഴിലാളികളുടെ ഭവനപദ്ധതിക്ക്
മൂന്നാറിൽ തുടക്കം കുറിച്ചു.
c. മുഴുവൻ തോട്ടംതൊഴിലാളികളെയും ബി.പി.
എൽ ആയി കണക്കാക്കി റേഷനും മറ്റ് ആനുകൂല്യ
ങ്ങളും നല്കും.
പരിശ�ോധിച്ചുവരുന്നു
31 നിയമവിരുദ്ധമായി ഭൂമി കൈവശം വയ്ക്കുകയും സർ
ക്കാർഭൂമി കൈയ്യേറുകയും ചെയ്തിട്ടുള്ള വൻകിട
തോട്ടമുടമകൾക്കെതിരെ കർശനനടപടി സ്വീകരി
ക്കും. അവരുടെ കൈവശമുള്ള അത്തരം ഭൂമി
പൊതു ആവശ്യങ്ങൾക്കും ഭൂരഹിതർക്കു വിതരണം
ചെയ്യാനും ഉപയോഗിക്കും.
നടപടി സ്വീകരിച്ചുവരുന്നു
32 a. 01.01.1977 നു മുമ്പുള്ള മുഴുവൻ കുടിയേറ്റകർഷ
കർക്കും റവന്യൂ, വനം വകുപ്പുകളുടെ സംയുക്തവെ
രിഫിക്കേഷൻ പൂർത്തിയാക്കിയിട്ടുള്ള ഭൂമിയിൽ
നാല് ഏക്കറിനുവരെ ഉപാധിരഹിതമായി പട്ടയം
നല്കും.
01.01.1977നു മുമ്പുള്ള മുഴുവൻ കുടിയേറ്റ കർഷകർക്ക്
1993-ലെ വനഭൂമി പതിച്ചു നൽകൽ ചട്ടങ്ങൾ പ്രകാരം
ഉപാധിരഹിതമായി പട്ടയം നല്കുന്നതിനുള്ള നടപടികൾ
സ്വീകരിച്ചുവരുന്നു.
b. പട്ടയം ലഭിക്കാനുള്ള ഒരു ലക്ഷത്തോളം കുടും
ബങ്ങൾക്കു പട്ടയം നല്കാനുള്ള നടപടി സമയബ
ന്ധിതമായി സ്വീകരിക്കും.
1,06,000 പേർക്ക് പട്ടയം നല്കിക്കഴിഞ്ഞു. ഇടുക്കിയിലെ
പത്തു ചങ്ങല പ്രദേശത്ത് മൂന്നു ചങ്ങല വിട്ടുള്ള ഭൂമിക്ക്
പട്ടയം നല്കി. പെരിഞ്ചാംകുട്ടിയിൽ 158 കുടുംബങ്ങൾക്ക്
പട്ടയം നല്കുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചു.
c. ഭൂരഹിതരായ ആദിവാസികൾക്കു ഭൂമിയും അനു
ബന്ധരേഖകളും നല്കും.
ആദിവാസി പട്ടയവിതരണം സമയബന്ധിതമായി നട
ത്താനുള്ള നടപടികൾ പൂർത്തീകരിച്ചുവരുന്നു. പട്ടികവർ
ഗവിഭാഗങ്ങളിലെ 1105 പേർക്ക് 1446 ഏക്കർ ഭൂമി
വിതരണം ചെയ്തു. 164 പേർക്ക് 757 ഏക്കർ ഭൂമിയുടെ
വനാവകാശരേഖ നല്കി. നിക്ഷിപ്തവനഭൂമി വിതരണ പ്ര
കാരമുള്ള ഭൂമിയും വിതരണം ചെയ്തിട്ടുണ്ട്. ഈ സർക്കാർ
കൊണ്ടുവന്ന ലാന്‍ഡ് ബാങ്ക് പദ്ധതി പ്രകാരം 428
ഏക്കർ ഭൂമി വാങ്ങി വിതരണം ചെയ്യാൻ നടപടിയായി.
33 a. കസ്തൂരി രംഗൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് പരി
സ്ഥിതിലോലപ്രദേശമായി (ഇ.എസ്.എ) നോട്ടി
ഫൈ ചെയ്യുന്ന പ്രദേശങ്ങളിൽ ജനവാസകേന്ദ്ര
ങ്ങൾ, കൃഷിഭൂമികൾ, തോട്ടങ്ങൾ എന്നിവ ഒഴിവാ
ക്കും.
ഇക്കാര്യത്തിൽ ശക്തമായ സമ്മർദ്ദം സർക്കാർ ചെലു
ത്തുന്നുണ്ട്.
b. യു.ഡി.എഫ് സർക്കാർ കേന്ദ്ര വനം-പരിസ്ഥി
തി മന്ത്രാലയത്തിനു നല്കിയിട്ടുള്ള രേഖകളിൽ ഇതി
നാവശ്യമായ മാറ്റം വരുത്തും.
നടപടി സ്വീകരിച്ചുവരുന്നു.
മൃഗപരിപാലനം

34 a. പാലുത്പാദനത്തിൽ സ്വയംപര്യാപ്തി കൈവ
രിക്കും.
സംസ്ഥാനത്തെ പ്രതിവർഷ പാലുൽപാദനം 2016-17-ൽ
25.2 ലക്ഷം ടണ്ണായിരുന്നത് 2017-18-ൽ 25.75 ലക്ഷം
ടണ്ണായി വർദ്ധിച്ചു (കേന്ദ്രസർക്കാർ അവസാനം അംഗീ
കരിച്ച കണക്കു പ്രകാരം). പാലുൽപാദനത്തിൽ 2018-19
സാമ്പത്തികവർഷം ആദ്യം പ്രകടമായ കുതിപ്പ് ഉണ്ടാ
യിരുന്നെങ്കിലും ആഗസ്റ്റ് മാസം സംഭവിച്ച പ്രളയത്തിൽ
ഇതിന് തിരിച്ചടി നേരിട്ടു. 2018-19 ൽ പുതുതായി ആവി
ഷ്‌ക്കരിച്ച അനിമൽ റിസോഴ്സ് ഡെവലപ്‌മെന്റ് (എ.ആർ.
ഡി) എന്ന പദ്ധതി നടപ്പിലാക്കുകയുണ്ടായി. ഈ പദ്ധ
തിയിൽ 4.5 കോടി രൂപ ചെലവഴിച്ചു. പ്രസ്തുത പദ്ധതി
വഴി പുതുസംരംഭകരെ ആകർഷിക്കാനും, മൃഗസംരക്ഷ
ണരംഗത്തെ കർഷകരുടെ ലോണുകൾക്ക് പലിശയിന
ത്തിൽ സബ്‌സിഡി നല്കുവാനും സാധിച്ചു.
b. ഇതിനായി മിൽമയുടെ പ്രവർത്തനങ്ങളെ
യഥാർത്ഥ ആനന്ദ് മാതൃകയിൽ പുനഃസംഘടി
പ്പിക്കും.
മിൽമയുടെ ഘടനയെ കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പി
ക്കുന്നതിനായി റിട്ടയേർഡ് ഐ.എ.എസ് ഓഫീസർ
ശ്രീമതി. ലിഡ ജേക്കബ്ബിന്റെ അദ്ധ്യക്ഷതയിൽ സര്‍ക്കാ
ര്‍ നിയോഗിച്ച പഠന കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കുക
യും അതനുസരിച്ചുള്ള നടപടിക്രമങ്ങൾ ആരംഭിക്കുകയും
ചെയ്തിട്ടുണ്ട്.
c. ക്ഷീരക്ഷേമസംഘങ്ങൾക്ക് സ്‌കീമുകളുടെ അടി
സ്ഥാനത്തിൽ കൂടുതൽ ധനസഹായം നല്കും.
ക്ഷീരസഹകരണസംഘങ്ങൾക്ക് 2,281.61 ലക്ഷം രൂപയുടെ ധനസഹായപദ്ധതികൾ നടപ്പിലാക്കി. ക്ഷീര
സഹകരണസംഘങ്ങളിലെ ജീവനക്കാർക്ക് മാനേജീരി
യൽ സബ്‌സിഡി കൊണ്ടുവന്നു. 105 ക്ഷീര സംഘങ്ങൾ
പുതുതായി രജിസ്റ്റർ ചെയ്തു. 150 സംഘങ്ങളുടെ പ്രവർത്ത
നം പുനരുജ്ജീവിപ്പിച്ചു.
35 a. കന്നുകുട്ടിപരിപാലനം സ്‌കീം സാർവ്വത്രികമാക്കും.
ശാസ്ത്രീയ കന്നുകുട്ടി പരിപാലനം ഉറപ്പു വരുത്തുന്നതിനാ
യി പ്രത്യേക കന്നുകുട്ടിപരിപാലന പദ്ധതി, ഗോവർദ്ധി
നി എന്നീ പദ്ധതികളാണ് മൃഗസംരക്ഷണവകുപ്പു വഴി
നടപ്പിലാക്കുന്നത്. 2016-17 ൽ ഈ രണ്ട് പദ്ധതികളിലു
മായി 73,538 കന്നുകുട്ടികളെ എൻറോൾ ചെയ്തു. 2017-18-
ൽ 35,070 കന്നുകുട്ടികൾക്ക് സഹായം നല്കി. 2018-19-ൽ
ഇരുപദ്ധതികളിലുമായി 83,554 പശുക്കുട്ടികളെ
എൻറോൾ ചെയ്തു.
b. കുടുംബശ്രീ പശു, ആട് ഗ്രാമം പദ്ധതികൾ
ശക്തിപ്പെടുത്തും.
കുടുംബശ്രീ ക്ഷീരസാഗരം – പദ്ധതി പ്രകാരം ഡയറി
യൂണിറ്റുകൾ ആരംഭിക്കുന്നതിന് 5 സ്ത്രീകൾ ഉൾപ്പെടുന്ന
സംഘങ്ങൾക്ക് 2.18 ലക്ഷം രൂപയുടെ സബ്‌സിഡി നല്കു
ന്നു. അഞ്ച് ആളുകൾ ചേർന്ന് രണ്ടുവീതം പശുക്കളെയാ
ണ് (ആകെ 10) വളർത്തുന്നത്. 608 ക്ഷീരസാഗരം യൂ
ണിറ്റുകൾ തുടങ്ങി. ആടുഗ്രാമം പദ്ധതിയിൽ കുടുംബശ്രീ
530 യൂണിറ്റുകൾ ആരംഭിച്ചു. 1000 യൂണിറ്റുകൾ തുടങ്ങാൻ
ആണ് ലക്ഷ്യം
36 a. കറവക്കാരുടെ ദൗർലഭ്യമാണ് ഒരു പ്രധാനപ്ര
ശ്നം. ചെറുകിടയൂണിറ്റുകളിൽ പാൽ കറക്കാൻ
സഹായകരമായ രീതിയിൽ കറവയന്ത്രങ്ങൾ മെച്ച
പ്പെടുത്തേണ്ടത് ആവശ്യമാണ്.
കഴിഞ്ഞ മൂന്നു വർഷംകൊണ്ട് നടപ്പിലാക്കിവരികയാ
ണ്. 1000 കർഷകർക്ക് ഇക്കാലയളവിൽ പ്രയോജനം
ലഭിച്ചു. ചെറുകിട കറവയന്ത്രങ്ങൾ 38,000 രൂപ മുതൽ
മാർക്കറ്റിൽ ലഭ്യമാണ്.
b. ക്ഷീരസംഘങ്ങളുടെ കീഴിൽ മൊബൈൽ കറവ
യൂണിറ്റുകൾ പ്രോത്സാഹിപ്പിക്കും.
മേഖലാ സഹകരണയൂണിയനുകളുടെ ആഭിമുഖ്യത്തിൽ
ക്ഷീരസംഘങ്ങളുടെ കീഴിൽ മൊബൈൽ കറവ യൂണിറ്റു
കൾ സ്ഥാപിച്ചുവരുന്നുണ്ട്.
37 a. കന്നുകാലിമേഖല നേരിടുന്ന ഏറ്റവും വലിയ
പ്രശ്നം കാലിത്തീറ്റയുടെ ദൗർലഭ്യവും വിലയുമാണ്.
പൊതുമേഖലയിൽ കാലിത്തീറ്റ ഉത്പാദനശേഷി
ഇരട്ടിയാക്കുകയും ന്യായവിലയ്ക്കു കൃഷിക്കാർക്കു
ലഭ്യമാക്കുകയും ചെയ്യും.
മിൽമ, കേരള ഫീഡ്‌സ് എന്നീ സ്ഥാപനങ്ങൾ മുഖാന്ത
രം പൊതുമേഖലയിൽ കാലിത്തീറ്റ ഉല്പാദനശേഷി വർ
ദ്ധിപ്പിച്ചു.
b. തീറ്റപ്പുൽക്കൃഷിക്കായി തൊഴിലുറപ്പുപദ്ധതി ഉപ
യോഗപ്പെടുത്തും.
തീറ്റപ്പുൽക്കൃഷിക്കായി തൊഴിലുറപ്പുപദ്ധതിയിൽ
കഴിഞ്ഞ മൂന്നു വർഷങ്ങളിൽ 2947 പ്രവൃത്തികൾ ഏറ്റെടു
ത്തുകൊണ്ട് 2730.02 ഏക്കർസ്ഥലത്ത് കൃഷിയിറക്കി.
തീറ്റപ്പുൽ കൃഷിയ്ക്കായി മൃഗസംരക്ഷണവകുപ്പു വഴി
ഹെക്ടർ ഒന്നിന് 30,000 രൂപ നിരക്കിൽ 1119 കർഷകർ
ക്ക് സഹായം ലഭ്യമാക്കിവരുന്നു.
c. തൊഴിലുറപ്പുപദ്ധതിയിൽ കന്നുകാലിവളർത്തൽ
കൂടി ഉൾപ്പെടുത്താൻ കേന്ദ്രസർക്കാരിൽ സമ്മർദ്ദം
ചെലുത്തും.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കന്നുകാ
ലിവളർത്തൽപദ്ധതി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെ
ട്ടുകൊണ്ട് കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തിവരു
ന്നു. എന്നാൽ, സംസ്ഥാനസർക്കാർ നടപ്പിലാക്കുന്ന
അയ്യൻകാളി തൊഴിലുറപ്പ് പദ്ധതിയിൽ കറവയുള്ള
രണ്ടോ അതിലധികമോ പശുക്കളെ വളർത്തി പരിപാ
ലിക്കുന്ന ക്ഷീരകർഷകര്‍ക്ക് ഒരു ദിവസത്തെ വേതനം
നല്കുന്ന കാര്യം അംഗീകരിച്ചിട്ടുണ്ട്.
38 വിവിധ വലുപ്പത്തിലുള്ള ആധുനിക അറവുശാല
കൾക്കു ശാസ്ത്രീയമായ മോഡലുകൾ തയ്യാറാക്കി
അനുയോജ്യമായവ സമയബന്ധിതമായി എല്ലാ മു
നിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും സ്ഥാ
പിക്കും.
11 നഗരസഭകളിൽ ആധുനിക അറവുശാലകൾ സ്ഥാപി
ക്കുന്നതിനായി 116 കോടി രൂപ കിഫ്ബി വഴി സർക്കാർ
അനുവദിച്ചിട്ടുണ്ട്. മുഖ്യമന്ത്രി അധ്യക്ഷനായ കമ്മിറ്റി
ഈ പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നു. കൂടാതെ,
വകപ്പു തലത്തിൽ അറവുശാലകളുമായി ബന്ധപ്പെട്ട വി
ഷയത്തിൽ മൃഗസംരക്ഷണവകുപ്പിലെ വെറ്ററിനറി സർ
ജൻമാരുടെ ഒരു സാങ്കേതികവിദഗ്ദ്ധസമിതി രൂപവ
ത്ക്കരിച്ചു പ്രവർത്തനം നടത്തിവരുന്നു.
39 മൂല്യവർദ്ധിതോത്പ്പന്നങ്ങളിലൂടെ വൈവിദ്ധ്യവ
ത്ക്കരണം നടപ്പിലാക്കുന്നതുവഴി കൃഷിക്കാരുടെ
വരുമാനം വർദ്ധിപ്പിക്കാനാവും.
കാർഷികോൽപ്പന്നങ്ങളുടെ മൂല്യവർദ്ധനയ്ക്കുള്ള വിവിധ
പദ്ധതികൾ പുരോഗമിച്ചുവരുന്നു. ഇതുവഴി കർഷകരുടെ
വരുമാനം വർദ്ധിപ്പിക്കാൻ സാധിക്കും. കാപ്പിക്കുരുവിൽ
നിന്ന് മലബാർ കാപ്പിപ്പൊടി എന്ന ബ്രാൻഡ്, നാളികേ
രത്തിൽനിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങൾ, പാലക്കാട്,
തൃശ്ശൂർ, ആലപ്പുഴ റൈസ് പാർക്ക് വഴി നെല്ലിന്റെ മൂല്യ
വർദ്ധിത ഉത്പന്നങ്ങൾ എന്നിവയ്ക്ക് ഇത്തവണ ബജറ്റിൽ ഫണ്ട് അനുവദിച്ചിട്ടുണ്ട്.
40 വാക്‌സിനുകൾ, വിരമരുന്നുകൾ, രോഗനിർണ്ണയ
ക്കിറ്റുകൾ തുടങ്ങിയവ പാലോട് വെറ്ററിനറി ബയോ
ളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ആവശ്യാധിഷ്ഠിതമായി
ഉത്പാദിപ്പിക്കുകയും മെഡിക്കൽ സർവ്വീസ് കോർ
പ്പറേഷന്റെ ഗുണനിലവാരമുള്ള മരുന്നുകൾ
വാങ്ങാൻ തദ്ദേശഭരണസ്ഥാപനങ്ങളെ സഹായി
ക്കുകയും ചെയ്യും.
വിവിധതരം വാക്‌സിനുകൾ, രോഗ നിർണയകിറ്റുകൾ
തുടങ്ങിയവ തിരുവനന്തപുരം ജില്ലയിലെ പാലോട് പ്രവൃ
ത്തിക്കുന്ന വെറ്ററിനറി ബയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ
ഉത്പാദിപ്പിച്ചു വിതരണം നടത്തിവരുന്നു. ആടു വസന്ത,
എന്ററോടോക്‌സീമിയ വാക്‌സിനുകൾ പുതുതായി
ഉത്പാദനം ആരംഭിച്ചിട്ടുണ്ട്. കൂടാതെ, പേവിഷപ്രതി
രോധ വാക്‌സിൻ ഉത്പ്പാദിപ്പിക്കാനുള്ള നടപടികളുമാ
യി മുന്നോട്ട് പോകുകയാണ്.
41 a. അന്യസംസ്ഥാനങ്ങളിൽനിന്നു വരുന്ന പാൽ
അടക്കമുള്ള ഉത്പന്നങ്ങളുടെ ഗുണനിലവാരപരി
ശോധന കർശനമായി നടപ്പാക്കും.
അന്യസംസ്ഥാനങ്ങളിൽനിന്നു വരുന്ന പാൽ അടക്കമു
ളള ഉൽപ്പന്നങ്ങളുടെ ഗുണനിലവാര പരിശ�ോധനയ്ക്കു 2
ചെക്ക്‌പോസ്റ്റുകൾ സ്ഥാപിക്കുകയും അതി ൽ മീനാക്ഷി
പുരം ചെക്ക്‌പോസ്റ്റിൽ സ്ഥിരം പാൽപരിശ�ോധനാ
സംവിധാനം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
b. കേരളത്തിൽ മിൽമയെ കൂടാതെ മാതൃകാ ക്ഷീര
സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ പ്രൊ
ഡ്യൂസർ കമ്പനികൾ ആരംഭിക്കും. അവ തീർത്തും
പാലിന്റെ മൂല്യവർദ്ധിതോത്പന്നങ്ങൾ നിർമ്മിക്കു
ന്നതായിരിക്കും.
മാതൃകാ ക്ഷീരസഹകരണ സംഘങ്ങളുടെ നേതൃത്വ
ത്തിൽ പ്രൊഡ്യൂസർ കമ്പനി ആരംഭിക്കുന്ന നടപടികൾ
ആരംഭിച്ചിട്ടില്ല.
42 കോഴിവളർത്തൽമേഖലയിൽ അന്യസംസ്ഥാന
ഹാച്ചറിയുടമസ്ഥരുടെ നീരാളിപ്പിടുത്തം കുറയ്ക്കാൻ
നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. പുറത്തുള്ള കച്ച
വടക്കാർക്കു കോണ്ട്രാക്ട് അടിസ്ഥാനത്തിലാണ്
കേരളത്തിലെ നല്ലപങ്ക് കൃഷിക്കാരും
പ്രവൃത്തിക്കുന്നത്. പോൾട്രി ഡെവലപ്‌മെന്റ് കോർ
പ്പറേഷന്റെ ഈ മേഖലയിലെ ഇടപെടൽ കൂടുതൽ
ശക്തിപ്പെടുത്തും.
മൃഗസംരക്ഷണ വകുപ്പ,് കുടുംബശ്രീ, പൗൾട്രി ഡെവല
പ്‌മെന്റ് കോർപ്പറേഷൻ എന്നിവയുടെ സംയുക്തസംരംഭ
മായ കേരളാ ചിക്കൻ പദ്ധതി നടപ്പിലാക്കിവരുന്നു. 45
ദിവസം കൊണ്ട് 45,000 രൂപവരെ പദ്ധതിവഴി കർഷ
കർക്ക് ആദായം ലഭിക്കുന്നുണ്ട്. പദ്ധതി വിപുലീകരിക്കു
ന്നതിന്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ
ഫാർമർ പ്രൊഡ്യൂസേഴ്‌സ് കമ്പനി രൂപവത്ക്കരിച്ചു.
ഇതേ ആവശ്യത്തിനായി കുടുംബശ്രീയുടെ കീഴിൽ ഒരു
ഹാച്ചറി നിർമ്മിക്കുന്നതിനുള്ള നടപടികളും പ്രാരംഭ
ഘട്ടത്തിലാണ്.
43 കേരളത്തിൽ ഒരു വൻകിട കോഴിത്തീറ്റഫാക്ടറി
സ്ഥാപിക്കും. നമ്മുടെ നഗരങ്ങളിലെ ഇറച്ചിമാലി
ന്യവും മീനവശിഷ്ടങ്ങളും അസംസ്‌കൃതവസ്തുക്കളാ
യി ഉപയോഗിക്കാം. മലിനീകരണമില്ലാതെ ഇത്ത
രമൊരു ഫാക്ടറി പ്രവർത്തിപ്പിക്കാൻ കഴിയും
എന്നാണ് വിദേശരാജ്യങ്ങളുടെ അനുഭവങ്ങൾ കാ
ണിക്കുന്നത്.
ഇക്കാര്യം പരിശ�ോധിച്ചുവരികയാണ്.
44 ഓമനപ്പക്ഷി വളർത്തൽ, വ്യാവസായികാടിസ്ഥാ
നത്തിൽ നായ്ക്കളുടെ ബ്രീഡിംഗ്, പരിശീലനം, ഫാം
ടൂറിസം, തുടങ്ങിയ തൊഴിൽസാദ്ധ്യതകൾ വർദ്ധി
പ്പിക്കും. ഓമനപക്ഷികളുടെയും നായ്ക്കളുടെയും മറ്റും
വാണിജ്യാടിസ്ഥാനത്തിലുള്ള ബ്രീഡിങ് വികേന്ദ്രീ
കൃതമായി വലിയതോതിൽ നടക്കുമ്പോൾ വിപണി
ഉറപ്പുവരുത്തണം. ഇതിനായി ഓൺലൈൻ വിപ
ണനസൈറ്റുകൾ ആരംഭിക്കും.
ഓമനപ്പക്ഷിവളർത്തൽ, വ്യാവസായികാടിസ്ഥാന
ത്തിൽ നായ്ക്കളുടെ ബ്രീഡിങ്, പരിശീലനം, ഫാം ടൂറിസം
തുടങ്ങിയ തൊഴിൽ സാധ്യതകൾ വർദ്ധിപ്പിക്കും. ഈ
വിഷയം സംബന്ധിച്ച് മൃഗസംരക്ഷണവകുപ്പിനു കീഴിലു
ള്ള പരിശീലനകേന്ദ്രങ്ങളിൽ വിവിധ പരിശീലനപരിപാ
ടികൾ നടത്തുന്നുണ്ട്. പരിശീലനത്തിനായുള്ള സിലബ
സിൽ ഈ വിഷയങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
മൃഗസംരക്ഷണമേഖലയിലെ കർഷകർക്ക് സഹായകമാ
കുന്ന രീതിയിൽ സമഗ്രമായൊരു വെബ്‌സൈറ്റ് ആരംഭി
ക്കുന്നതിനുള്ള നടപടി പ്രാരംഭഘട്ടത്തിലാണ്.
45 a. സംസ്ഥാനത്തെ സ്കൂളുകൾ കേന്ദ്രീകരിച്ച് പഠന
ത്തോടൊപ്പം വരുമാനവും എന്ന പദ്ധതിയിലൂടെ
കോഴിവളർത്തൽ സ്‌കീം വിപുലപ്പെടുത്തും. റബ്ബർ
ത്തോട്ടങ്ങളിൽ സുരക്ഷിതവലയം ഒരുക്കി തുറ
സ്സായ സ്ഥലത്ത് വലിയതോതിൽ നാടൻകോഴിവ
ളർത്തൽ പ്രോത്സാഹിപ്പിക്കും.
സംസ്ഥാനത്തെ സ്കൂളുകൾ കേന്ദ്രീകരിച്ച് പഠനത്തോടൊ
പ്പം വരുമാനവും എന്ന പദ്ധതിയിലൂടെ കോഴി വളർ
ത്തൽ സ്‌കീം വിപുലപ്പെടുത്തും. സ്കൂൾ പൗൾട്രി ക്ലബ്ബ്
പദ്ധതി മൃഗസംരക്ഷണവകുപ്പു വഴി പ്രാവർത്തികമാക്കി.
ഒരു വിദ്യാലയത്തിലെ 50 വിദ്യാർത്ഥികൾക്ക് 5 കോഴി
ക്കുഞ്ഞുങ്ങൾ വീതവും തീറ്റയും നല്കുന്നതാണ് പദ്ധതി.
2016-17-ൽ 701 വിദ്യാലയങ്ങളിലും 2017-18-ൽ 905 വിദ്യാലയങ്ങളിലും ഇത് നടപ്പിലാക്കി. 2 വർഷം കൊണ്ട്
80,300 വിദ്യാർത്ഥികൾക്ക് 4,01,500 കോഴിക്കുഞ്ഞുങ്ങ
ളെ വളർത്തുന്നതിന് നല്കി. 2018-19 സാമ്പത്തിക വർഷം
പദ്ധതി വിപുലീകരിച്ച് 1304 വിദ്യാലയങ്ങളിൽ നടപ്പി
ലാക്കി.
b. കോഴിഗ്രാമം പദ്ധതി വ്യാപകമാക്കും.
കെപ്‌കോ മുഖാന്തരം കോഴിഗ്രാമം പദ്ധതി വ്യാപകമാ
യി നടപ്പിലാക്കിവരുന്നു.
46 a. മൃഗസംരക്ഷണമേഖലയ്ക്കുള്ള വായ്പകൾ കാർഷി
കവായ്പകളായി കണക്കാക്കാൻ ബാങ്കുകൾക്കു
നിർദ്ദേശം നല്കാനുള്ള നടപടി കൈക്കൊള്ളും.
നടപടി സ്വീകരിച്ചുവരുന്നു.
b. മൃഗസംരക്ഷണമേഖലയ്ക്കുള്ള സർക്കാർച്ചെലവ്
സംസ്ഥാനവരുമാനത്തിന്റെ ഒരു ശതമാനമായി
ഉയർത്തും.
മൃഗസംരക്ഷണമേഖലയ്ക്കുള്ള സർക്കാർച്ചെലവ് ഉയർത്തി
യിട്ടുണ്ട്. 450 കോടി രൂപയാണ് ഈ മേഖലയ്ക്കായി നീ
ക്കിവെച്ചിട്ടുള്ളത്.
47 a. കന്നുകാലികൾക്ക് സമഗ്ര ഇൻഷ്വറൻസ ഉറ ് പ്പാക്കും.
മൃഗസംരക്ഷണവകുപ്പിന്റെ സമഗ്ര കന്നുകാലി ഇൻഷ്വ
റൻസ് പദ്ധതിയായ ‘ഗോസമൃദ്ധി’ പുതുതായി കൊണ്ടു
വന്നു. ഇതിന്റെ കീഴിൽ 65,000-ത്തോളം പശുക്കളെ
ഇൻഷ്വർ ചെയ്തു. കൂടാതെ, കേന്ദ്രഫണ്ട് ലഭ്യമാക്കി
19,000 ത്തോളം പശുക്കളെ ഇൻഷ്വർ ചെയ്തു. നടപ്പു നാ
മ്പത്തികവർഷം പദ്ധതിയ്ക്കായി അഞ്ചുകോടി രൂപ വക
യിരുത്തിയിട്ടുണ്ട്. 2018-19 വർഷം സമഗ്ര ഇൻഷുറൻസ്
പദ്ധതി നടപ്പിലാക്കുന്നതിനായി 195 ലക്ഷം രൂപ
വിവിധ ജില്ലകളിലായി ചെലവഴിച്ചു.
b. തദ്ദേശഭരണസ്ഥാപനങ്ങൾ നല്കിയവ കന്നുകാ
ലികൾ ചത്തുപോയതിന്റെയും കറവ
ശുഷ്‌ക്കമായതിന്റെയും ഫലമായി കടക്കെണിയി
ലാവുകയും ജപ്തിനടപടികൾ അഭിമുഖീകരിക്കുകയും
ചെയ്ത കൃഷിക്കാരുണ്ട്. ഇവരെ സഹായിക്കാൻ
പദ്ധതി ആവിഷ്‌കരിക്കും.
കന്നുകാലികൾ ചത്തുപോയ ക്ഷീരകർഷകരെ സഹാ
യിക്കാന്‍ 76.34 ലക്ഷം രൂപയുടെ പദ്ധതി നടപ്പിലാക്കി.
c. ഇന്ത്യയിലെ തനതു ജനുസ്സുകൾക്കു പ്രാധാന്യം
നല്കി സംരക്ഷിക്കുന്ന തരത്തിൽ ഇടപെടും.
ഇന്ത്യയിലെ തനതു ജനുസ്സുകൾക്കു പ്രാധാന്യം നല്കിവരു
ന്നുണ്ട്.
d. എല്ലാ കന്നുകാലികൾക്കും ഹെൽത്ത് കാർഡ്
പദ്ധതി നടപ്പിലാക്കും.
പശുക്കൾക്ക് ഹെൽത്ത് കാർഡ് നല്കാനുള്ള നടപടി പു
രോഗമിച്ചുവരുന്നു.

Top