ബിജെപി നേതാവ് സ്മൃതി ഇറാനി കോടിക്കണക്കിന് രൂപയുടെ ഫണ്ട് തിരിമറി നടത്തിയതിന് തെളിവ് പുറത്ത് ; കോണ്‍ഗ്രസ് പരാതി നൽകി.

സ്മൃതി ഇറാനി കോടിക്കണക്കിന് രൂപയുടെ ഫണ്ട് തിരിമറി നടത്തിയതിന് തെളിവ് പുറത്ത് ; കോണ്‍ഗ്രസ് പരാതി നൽകി.

കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് വകുപ്പ് മന്ത്രി സ്മൃതി ഇറാനി കോടിക്കണക്കിനു രൂപയുടെ ഫണ്ട് മറിച്ചെന്ന ഗുരുതര ആരോപണവുമായി കോൺഗ്രസ്.സ്മൃതി ഫണ്ട്‌ മരിച്ചതിനു തെളുവുള്ളതായും കോൺഗ്രസ്സ് പറഞ്ഞു. സന്നദ്ധസംഘടനയ്ക്ക് (എൻ.ജി.ഒ.) വഴിവിട്ട രീതിയിൽ നൽകിയ 84.53 ലക്ഷം രൂപയുൾപ്പെടെ 5.93 കോടി രൂപയുടെ പണികൾ ടെൻഡറില്ലാതെയാണ് നൽകിയതെന്ന് സി.എ.ജി. റിപ്പോർട്ടിൽ പറയുന്നു.

എം.പി.എല്‍.എ.ഡി പദ്ധതിക്കായി അനുവദിച്ചിരിക്കുന്ന ഫണ്ടില്‍ സ്മൃതി ഇറാനി തിരിമറി നടത്തിയെന്നാണ് ആരോപണം.
ഗുജറാത്ത് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അമിത് ചവ്ധയാണ് ട്വിറ്ററിലൂടെ അഴിമതിയാരോപണവുമായി രംഗത്തെത്തിയത്.

4.8 കോടി രൂപ റീഫണ്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ഗുജറാത്തിലെ ആനന്ദ് ജില്ലാ മജിസ്‌ട്രേറ്റ് സ്മൃതി ഇറാനിയുടെ പ്രതിനിധിക്ക് അയച്ച കത്തും അമിത് ചവ്ധ പുറത്തുവിട്ടു.എം.പി.എല്‍.എ.ഡി പദ്ധതിക്ക് കീഴില്‍ ലഭിച്ച ഫണ്ട് സ്മൃതി ഇറാനി ദുരുപയോഗം ചെയ്തു. ലഭിച്ച ഫണ്ട് എന്തിന് വേണ്ടി ഉപയോഗിക്കണമെന്നാണോ നിര്‍ദേശിച്ചിരിക്കുന്നത് അത് ലംഘിച്ചുകൊണ്ട് അനധികൃതമായി തുക തിരിമറി നടത്തുകയായിരുന്നു. മാത്രമല്ല തങ്ങളുടെ അടുപ്പക്കാരെ കരാര്‍ ജോലി ഏല്‍പ്പിക്കാന്‍ സ്മൃതി ഇറാനിയും അവരുടെ സ്റ്റാഫും നിര്‍ബന്ധിച്ചതിന് തെളിവുകളുമുണ്ട്”- കോണ്‍ഗ്രസ് നേതാവ് അമിത് ചവ്ധ ആരോപിക്കുന്നു.

എം.പി.എല്‍.എ.ഡി പദ്ധതിക്ക് കീഴില്‍ ലഭിക്കുന്ന 50 ലക്ഷം രൂപയില്‍ കൂടുതലുള്ള കരാറുകള്‍ സ്മൃതി ഇറാനി തന്റെ അടുപ്പക്കാരായ കോര്‍പ്പറേറ്റുകള്‍ക്ക് നൽകി. 50 ലക്ഷം രൂപയില്‍ കൂടുതലുള്ള കരാറുകള്‍ ഒരു ഗ്രൂപ്പിന് മാത്രമായി നല്‍കാന്‍ നിയമമില്ല.

ഈ കോര്‍പ്പറേറ്റ് കമ്പനിക്ക് നിരവധി തവണ ഇവര്‍ കരാര്‍ കൈമാറിയിട്ടുണ്ട്. മാത്രമല്ല 2017 ജൂണ്‍ മാസത്തില്‍ നടത്തിയ പരിശോധനയില്‍ ഇവര്‍ ജോലികള്‍ സമയബന്ധിതമായി തീര്‍ത്തിട്ടുമില്ല. എസ്റ്റിമേറ്റും യഥാര്‍ത്ഥ ചിലവും തമ്മില്‍ വലിയ അന്തരം ഉണ്ടെന്നും അമിത് ചവ്ധ പറഞ്ഞു.എന്നാൽ കോൺഗ്രസിന്റെ ആരോപണത്തോട് സ്‌മൃതി ഇറാനി പ്രതികരിച്ചിട്ടില്ല.

Top