ലീഗിന്റെ പീഡന കഥകളിൽ ഒരെണ്ണം കൂടി ; ലീഗ് നേതാവും മാടായി മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എ പി ബദറുദ്ധീനെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിന് പോക്സോ നിയമപ്രകാരം കേസ് എടുത്തു.

മുസ്ലിം ലീഗ്‌ നേതാക്കളുടെയും അണികളുടെയും പീഡന കഥകളിൽ പുതിയൊരണ്ണം കൂടി. പയ്യന്നൂരിൽ 14 വയസുള്ള ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മാടായി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും ലീഗിന്റെ നേതാവുമായ എ പി ബദറുദീനെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസ് എടുത്തു.


പയ്യന്നൂരിൽ ബദറുദീന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ വെച്ചാണ് കുട്ടിയെ പീഢനത്തിനിരയാക്കിയതെന്ന് പോലീസ് പറഞ്ഞു. 9ന് ഉച്ചയ്ക്കാണ് കേസിന് ആസ്പദമായത് സംഭവം ഉണ്ടായത്.


ലീഗിലെ പല മുതിർന്ന നേതാക്കളുമായും ബദറുദ്ധീന് വളരെ അടുത്ത ബന്ധമാണ് ഉള്ളത്. പുറത്ത് മാന്യത നടിക്കുകയും ഉള്ളിൽ വിഷം കൊണ്ടുനടക്കുകയും ചെയ്യുന്ന ലീഗ് നേതാക്കൾക്കെതിരെ ഒരുപാട് പ്രതിഷേധങ്ങൾ നേരത്തെയും ഉണ്ടായിട്ടുണ്ട്.

Top