അഴിമതി നടത്തിയത് ഉമ്മൻചാണ്ടിയും സംഘവും പക്ഷെ വാർത്തയിൽ തെറ്റിദ്ധാരണയുണ്ടാക്കാൻ പിണറായി വിജയന്റെ ചിത്രം നൽകി മനോരമ ; പ്രതിഷേധം ശക്തം.

ഉമ്മൻചാണ്ടിയും ഇബ്രാഹിം കുഞ്ഞും പൊതുമരാമത്ത് വകുപ്പിൽ അഴിമതി നടത്തിയത്തിന്റെ 2015 ലെ വിജിലൻസ് റിപ്പോർട്ട്‌ മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിച്ചതിനെ തെറ്റായ രീതിയിൽ ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിച്ച്‌ മനോരമ. “പൊതുമരാമത്ത് വകുപ്പില്‍ അടിമുടി അഴിമതി, വിജി. റിപ്പോർട്ടുമായി മുഖ്യമന്ത്രി സഭയിൽ” എന്ന് എങ്ങും തൊടാതെയുള്ള തലക്കെട്ടും മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രവുമാണ് വാർത്തയായി നൽകിയിരിക്കുന്നത്. ജനങ്ങൾ വാർത്തയുടെ തലക്കെട്ടും ചിത്രവും കണ്ട് ഇടത് സർക്കാരിനെതിരെ തിരിയണമെന്നുള്ള ഗൂഢ ഉദ്ദേശമായിരിന്നു മനോരമയ്ക്ക്.

മനോരമയുടെ വാർത്ത ചുവടെ :-

പൊതുമരാമത്ത് വകുപ്പില്‍ അടിമുടി അഴിമതിയെന്ന് 2015 ലെ വിജിലന്‍സ് റിപ്പോര്‍ട്ട് പറയുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിക്കും സെക്രട്ടറിക്കുമെന്ന പേരില്‍ ഡിവിഷനുകളില്‍ പണപ്പിരിവ് നടന്നെന്നും

2015 ല്‍ വിജിലന്‍സ് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് നിയമസഭയില്‍ ഉദ്ധരിച്ച് മുഖ്യമന്ത്രി പറഞ്ഞു. ബില്‍ തുക പെരുപ്പിച്ചും എസ്റ്റിമേറ്റ് വര്‍ധിപ്പിച്ചും സാധനങ്ങള്‍ മറിച്ചുവിറ്റും ക്രമക്കേട് നടത്തി. വിജിലന്‍സ് റിപ്പോര്‍ട്ട് അവഗണിച്ചതിന്റെ ദുരന്തമാണ് പാലാരിവട്ടം പാലത്തിനുണ്ടായത്. ആരൊക്കെ അഴിമതി കാണിച്ചിട്ടുണ്ടോ അവരാരും രക്ഷപെടാന്‍ പോകുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയ അഴിമതി ആരോപണങ്ങൾ ഇവ

1. മരാമത്ത് പണിയുടെ ബില്‍ തയാറാക്കുമ്പോള്‍ കൈക്കൂലി

2. പണി പൂര്‍ത്തിയാകാതെ ബില്‍ പാസാക്കാന്‍ കൈക്കൂലി

3. എസ്റ്റിമേറ്റ് പുതുക്കിയും പെരുപ്പിച്ചും അഴിമതി

4. പിഡബ്ള്യുഡി ടാര്‍ ഉള്‍പ്പെടെ നിര്‍മാണവസ്തുക്കള്‍ മറിച്ചുവിറ്റ് അഴിമതി

5. ഉദ്യോഗസ്ഥ സ്ഥലംമാറ്റത്തിനും പോസ്റ്റിങ്ങിനും കൈക്കൂലി

6. മന്ത്രിക്കും സെക്രട്ടറിമാര്‍ക്കും വേണ്ടിയെന്ന പേരില്‍ പണപ്പിരിവ്

7. കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനിലെ അഴിമതി

8. ടെലികോം പണിക്ക് റോഡ് മുറിക്കുന്നതിന് അളവെടുപ്പില്‍ ക്രമക്കേട്

പാലാരിവട്ടം പാലത്തിലെ പാളിച്ച: ആഴത്തിലുള്ള അന്വേഷണം നടത്തുമെന്ന് ജി.സുധാകരൻ

പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തിലെ പാളിച്ചയ്ക്ക് ഉത്തരവാദികളെ കണ്ടെത്താന്‍ ആഴത്തിലുള്ള അന്വേഷണം നടത്തുമെന്ന് മന്ത്രി ജി.സുധാകരന്‍ നിയമസഭയില്‍‌. വിജിലന്‍സ് ശുപാര്‍ശയനുസരിച്ചാണ് തീരുമാനം. കണ്‍സള്‍ട്ടന്‍സി കരാറെടുത്ത കിറ്റ്കോ ഒരു ജോലിയും ചെയ്തില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഡിസൈനിലും നിര്‍മാണത്തിലും മേല്‍നോട്ടത്തിലും ഭരണതലത്തിലും വീഴ്ചയുണ്ടായി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൂര്‍ത്തിയാക്കിയ പാലങ്ങളുടെ നിര്‍മാണത്തെക്കുറിച്ച് പരാതി ലഭിച്ചാല്‍ വിജിലന്‍സ് അന്വേഷണം നടത്തും. അതേസമയം, ദേശീയപാതയിലെ പാലം നിര്‍മാണം ഏറ്റെടുക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്രം ചെയ്യേണ്ട ജോലി സംസ്ഥാനം ഏറ്റെടുക്കുന്നത് ശരിയല്ലെന്നും മന്ത്രി വ്യക്തമാക്കി

Top