ഗുരുവായൂർ നഗരസഭയിലെ ക്യാമറ വിവാദം കോൺഗ്രസ്സിനെ തിരിഞ്ഞ് കൊത്തുന്നു ,

ഗുരുവായൂർ നഗരസഭ ടൗൺ ഹാളിലെ സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയിലും ശുചി മുറികളിലും മുലയൂട്ടൽ കേന്ദ്രങ്ങളിലും ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തി എന്ന നിലയിൽ വ്യാജ ആരോപണവുമായി രാഷ്ട്രീയ മുതലെടുപ്പിന് ഇറങ്ങിയ കോൺഗ്രസ്സിൽ കലാപം മൂർച്ഛിക്കുന്നു .
ടൗൺ ഹാളിലെ സെക്യൂരിറ്റി മുറിയിൽ നിന്ന് പാത്രങ്ങളും ഗ്ലാസ്സുകളും കാണാതാവുന്നത് പതിവായപ്പോൾ ജീവനക്കാരെ ഭയപ്പെടുത്തുക എന്ന ഉദ്യേശത്തിൽ ചുമതലക്കാരൻ സെക്യൂരിറ്റി മുറിയിൽ ഒരു ഡമ്മി ക്യാമറ സ്ഥാപിച്ചിരുന്നു എന്നാൽ ഇത് അറിയാതെ ഈ മുറി വസ്ത്രം മാറുന്നതിനായി എത്തിയ ജീവനക്കാരി ഒറിജിനൽ ക്യാമറയെന്ന് തെറ്റിദ്ധരിച്ച് നഗരസഭയിൽ പരാതിയുമായി എത്തി തുടർന്ന് നടന്ന പരിശോധനയിൽ ജീവനക്കാരിക്ക് കാര്യങ്ങൾ ബോധ്യപ്പെടുകയും മറ്റു പരാതികൾ ഇല്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു നഗരസഭ പ്രതിപക്ഷ നേതാവിന്റെ കൂടി സാന്നിധ്യത്തിലായിരുന്നു പ്രശ്ന പരിഹാരം നടന്നത് .
എന്നാൽ ചില ജീവനക്കാരിൽ നിന്ന് കാര്യങ്ങൾ അറിഞ്ഞ വിദ്യഭ്യാസ സ്റ്റാൻഡിംങ് കമ്മറ്റി അധ്യക്ഷ ഷൈലജ ദേവൻ ഈ വിഷയം രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഉപയോഗപ്പെടുത്തുകയായിരുന്നു കോൺഗ്രസ്സിലെ മറ്റു കൗൺസിലർമാരെ നോക്ക് കുത്തിയാക്കി ഇവരുടെ സഹോദരനും കോൺഗ്രസ്സ് നേതാവുമായ കെ പി ഉദയന് രാഷ്ട്രീയ മൈലേജ് ലഭിക്കുന്ന തരത്തിൽ നഗരസഭയിൽ വന്ന് അഴിഞ്ഞാടാൻ അവസരം നൽകുകയും ചെയ്തു .
ഭരണപക്ഷത്തിനൊപ്പം നിന്ന് വിഷയം ഒത്തു തീർക്കാൻ പ്രതിപക്ഷ നേതാവായ എ പി ബാബു മാസ്റ്റർ ശ്രമിച്ചു എന്ന ആരോപണമുയർത്തി മുൻ പ്രതിപക്ഷ നേതാവ് ആന്റോ തോമസ്സ് കലാപക്കൊടി ഉയർത്തിയതോടെ തർക്കം രൂക്ഷമായി .


ആരോപിക്കുന്നത് പോലെ ഒന്നും സംഭവിച്ചിട്ടില്ലെന്നും എന്നാൽ വിഷയം രാഷ്ട്രിയമായി ഉപയോഗിക്കാൻ ശ്രമിച്ചതാണെന്ന ഷൈലജ ദേവന്റെ തുറന്ന് പറച്ചിൽ പാർലമെന്ററി യോഗത്തിൽ തർക്കത്തിന് ഇടയാക്കി .
നഗരസഭയുടെ സൽപ്പേര് ഇത്തരം വ്യാജ പ്രചരണങ്ങൾ വഴി ഇല്ലാതാക്കാൻ ശ്രമിച്ച ഷൈലജ ദേവന് തൽസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് രണ്ട് വനിത കൗൺസിലർമാർ തന്നെ പറഞ്ഞത് ഷൈലജയെ കൂടുതൽ പ്രതിരോധത്തിലാക്കി .
വിവാദങ്ങളിൽ നിന്ന് പരമാവധി വിട്ട് നിൽക്കുകയും വികസന കാര്യങ്ങളിൽ ഭരണപക്ഷവുമായി ഐക്യത്തിൽ പോകണമെന്ന പൊതുവെ മിതഭാഷിയായ പ്രതിപക്ഷ നേതാവ് ബാബു മാസ്റ്ററുടെ നിലപാട് ചിലർ അംഗീകരിക്കാൻ തയ്യാറല്ല എന്നതാണ് തർക്കം കൂടുതൽ രൂക്ഷമാക്കുന്നത് .
അർബൻ ബാങ്ക് നിയമന അഴിമതിയിൽ ലക്ഷങ്ങൾ തട്ടിയതിനാണ് ആന്റോ തോമസ്സിന് പ്രതിപക്ഷ നേതാവ് സ്ഥാനം നഷ്ടപ്പെട്ടതെന്നും അത്തരക്കാർ തന്നെ വിമർശിക്കാൻ നിൽക്കേണ്ടതില്ല എന്ന ബാബു മാസ്റ്ററുടെ മറുപടി എതിർ ചേരിയെ നിശബ്ദരാക്കി ഒപ്പം നഗരസഭയിലെ ക്ലാർക്കായ കോൺഗ്രസ്സ് അനുകൂല സംഘടനയുടെ പ്രസിഡന്റ് കെ എസ് മണികണ്ഠന്റെ സാമ്പത്തിക തിരിമറിയും റസീറ്റ് ബുക്കിലെ പേജുകൾ കീറി കൃത്രിമം ചെയ്തതടക്കമുള്ള വിഷയത്തിൽ സ്വാഭാവിക ശിക്ഷാ നടപടികൾ നഗരസഭ നേതൃത്വം എടുത്തിരുന്നു എന്നാൽ ഭരണപക്ഷത്തിലെ ആരും തന്നെ ഇക്കാര്യം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗപ്പെടുത്തിയിരുന്നില്ല എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇക്കാര്യം അവർ വലിയ നിലയിൽ ഉന്നയിച്ചാൽ അതിന്റെ പരിണിത ഫലം വളരെ വലുതായിരിക്കുമെന്നും മണികണ്ഠനെ ഉപയോഗിച്ച് നടത്തിയ മറ്റു ഫണ്ട് ശേഖരണത്തിലെ ക്രമക്കേടുകളും പുറത്ത് വരുമെന്നും പ്രതിപക്ഷ നേതാവ് യോഗത്തിൽ ഓർമ്മിപ്പിച്ചു .
രാഷ്ട്രീയ ലാഭത്തിന് വേണ്ടി വ്യാജ പ്രചരണം നടത്തി രണ്ട് ജീവനക്കാരെ ബലിയാടുകളാക്കിയതിലെ അധാർമികത കോൺഗ്രസ്സിനെ വല്ലാതെ പിടിച്ചുലയ്ക്കുന്നതാണെന്നാണ് പ്രാഥമിക വിലയിരുത്തൽ സ്വാഭാവിക നടപടി മാത്രമായി ഒതുങ്ങുമായിരുന്ന മണികണ്oന്റെ വിഷയം പൊതുമധ്യത്തിൽ കൂടുതൽ ചർച്ചയാക്കുന്നതിലേക്ക് വഴിവെച്ചതും ഈ സംഭവമായിരുന്നു എന്നാണ് പല കൗൺസിലർമാരുടെയും അഭിപ്രായം തുടക്കത്തിൽ ആവേശം കാണിച്ച യൂത്ത് കോൺഗ്രസ്സ് പിന്നീട് നിശബ്ദമായത് ഇക്കാര്യം ചർച്ചയാകുമെന്ന ഭയപ്പാട് മൂലമാണ് .
കോൺഗ്രസ്സിനകത്തെ വിഭാഗീയതയും തമ്മിൽ തല്ലും നഗരസഭ കൗൺസിൽ യോഗങ്ങളെ തുടർച്ചയായി തടസ്സപ്പെടുത്തുന്നതിലെ അതൃപ്തി പരസ്യമായി രേഖപ്പെടുത്തിയ മൂന്ന് വിമത കൗൺസിലർമാരുടെ നിലപാടും കോൺഗ്രസ്സിന് തലവേദനയാണ് നഗരസഭയുടെ നിരവധി വികസന പദ്ധതികൾ ഇക്കാരണങ്ങൾ കൊണ്ട് മാത്രം ചർച്ച ചെയ്യപ്പെടാതെ പോകുന്നുണ്ട് പദ്ധതികളിൽ ഏതെങ്കിലും നിലയിൽ പോരായ്മകൾ ഉണ്ടെങ്കിൽ അത് ചൂണ്ടിക്കാണിക്കുവാൻ ആധികാരികമായ വേദിയാണ് കൗൺസിൽ യോഗങ്ങൾ ജനങ്ങളുടെ വോട്ട് വാങ്ങിയ പ്രധാന ചുമതല നിർവ്വഹിക്കാതെ രാഷ്ട്രീയം കളിച്ച് നടക്കുന്നത്3 ജനാധിപത്യവിരുദ്ധമെന്ന് ഇവർ ആരോപിക്കുന്നു .
വ്യാജ ആരോപണങ്ങൾ കൊണ്ട് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചതിലെ ധാർമ്മികതയിൽ രണ്ടഭിപ്രായം ഉണ്ടെങ്കിലും കൗൺസിലർമാരെ നോക്ക് കുത്തിയാക്കി സ്വന്തം സഹോദരനായ കോൺഗ്രസ്സ് നേതാവിന് മാത്രമായി രാഷ്ട്രീയ അവസരം ഒരുക്കി നൽകിയ കാര്യത്തിൽ ഷൈലജ ദേവനെതിരെ മറ്റു കൗൺസിലർമാർ ഒറ്റക്കെട്ടാണ് .

Top