ഇന്ത്യ തോറ്റതിലുള്ള നിരാശ മൂലം ആരാധകന്‍ വിഷം കുടിച്ചു

കാളഹന്ദി; ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ സെമിയില്‍ ഇന്ത്യ പരാജയപ്പെട്ടതിലുള്ള നിരാശ മൂലം ആരാധകന്‍ വിഷം കുടിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചു. ഒഡീഷയിലെ ദരംഖര്‍ഗിലാണ് ഇന്ത്യ തോറ്റതിലുള്ള നിരാശമൂലം യുവാവ് വിഷം കുടിച്ചത്. ഇന്ത്യന്‍ ടീം തോറ്റതിന് പിന്നാലെ വിഷം കുടിച്ച്‌ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

എന്നാല്‍ യുവാവിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ അപകടം ഒഴിവായി.യുവാവ് അപകട നില തരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ബനലതാ ദേവി അറിയിച്ചു. യുവാവിന്റെ വയറ്റില്‍ വിഷം ഉണ്ടായിരുന്നുവെന്നും, ഇപ്പോള്‍ അയാള്‍ അപകട നില തരണം ചെയ്തുവെന്നും ബനലത പറഞ്ഞു.

ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ സെമിയില്‍ ന്യൂസിലന്‍ഡിനോട് ആണ് ഇന്ത്യ തോറ്റത്. 18 റണ്‍സിനാണ് ഇന്ത്യ തോറ്റ് പുറത്തായത്.

Top