ലോകകപ്പ് സെമിയില്‍ ധോണി റണ്ണൗട്ടാകുന്നത് കണ്ട് ആരാധകന്‍ കുഴഞ്ഞുവീണു മരിച്ചു

കൊല്‍ക്കത്ത : കഴിഞ്ഞ ദിവസം നടന്ന ലോകകപ്പ് ഇന്ത്യ-ന്യൂസിലന്‍ഡ് സെമിപോരാട്ടത്തില്‍ ധോണി റണ്ണൗട്ടാകുന്നത് കണ്ട് ആരാധകന്‍ കുഴഞ്ഞുവീണു മരിച്ചു. കൊല്‍ക്കത്തയിലെ സൈക്കിള്‍ കട ഉടമയായ ശ്രീകാന്ത് മെയ്റ്റി(33) ആണ് ബുധനാഴ്ച മരണപ്പെട്ടതെന്നു പ്രമുഖ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

ഇന്ത്യാ-ന്യൂസിലന്‍ഡ് മത്സരം ഫോണില്‍ കണ്ടുകൊണ്ടിരിക്കെ ധോണി പുറത്തായത് കണ്ട ശ്രീകാന്ത് അലറിവിളിച്ച്‌ കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് സമീപത്തെ കടയുടമയായ സച്ചിന്‍ ഘോഷ് പറഞ്ഞത്. ബോധരഹിതനായി നിലത്തുവീണുകിടന്ന ശ്രീകാന്തിനെ ഉടന്‍ സമീപത്തുള്ള ഖാനാകുല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

Top