“പേരാമ്പ്രയിൽ പെട്രോൾ പമ്പുകൾ 24 മണിക്കൂർ പ്രവർത്തിപ്പിക്കുക ” നവ മാധ്യമ ക്യാമ്പയിൻ വൈറലാവുന്നു.

പേരാമ്പ്ര: തൊട്ടിൽ പാലം മുതൽ പേരാമ്പ്ര വരെയുള്ള മലയോര പ്രദേശങ്ങളുടെ പ്രധാന പട്ടണമായ പേരാമ്പ്രയിൽ ‘ മൂന്ന് പെട്രോൾ പമ്പുകൾ നിലവിൽ ഉണ്ടെങ്കിലും രാത്രി കാലങ്ങളിൽ പമ്പുകൾ പ്രവർത്തിക്കാതിരിക്കുന്നത് രോഗികൾ ഉൾപ്പെടെയുള്ള അവശ്യ യാത്രക്കാർക്ക് ഏറെ പ്രയാസമുണ്ടാക്കുന്നത് ചൂണ്ടിക്കാട്ടി പേരാമ്പ്രയുടെ ശബ്ദം ഫേസ് ബുക്ക് കൂട്ടായ്മ ഉയർത്തിയ ക്യാമ്പയിൻ നവ മാധ്യമങ്ങളിൽ വൈറലാവുന്നു. വർഷങ്ങൾക്ക് മുൻപ് രാത്രി കാലങ്ങളിൽ പേരാമ്പ്രയിലെ പെട്രോൾ പമ്പുകളിലൊന്ന് തുറന്ന് പ്രവർത്തിച്ചിരുന്നു. എന്നാൽ 10 മണിക്ക് ശേഷം നിരന്തരമായി സാമൂഹിക വിരുദ്ധർ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും പണം നൽകാതെ കടന്ന് കളയുകയും ചെയ്യുന്നതിനാലാണ് പിന്നീട് പമ്പുകൾ 10 മണി വരെ സമയം ക്രമീകരിച്ചത്..

പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തി പെട്രോൾ പമ്പുകൾ 24 മണിക്കൂറും തുറക്കണമെന്ന പൊതുവികാരമാണ് പേരാമ്പ്രയുടെ ശബ്ദം ഫേസ് ബുക്ക് കൂട്ടായ്മ ഈ ക്യാമ്പയിനിലൂടെ മുന്നോട്ട് വയ്ക്കുന്നത്.

Top