കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വീണ്ടും ഫോണുകള്‍ പിടികൂടി

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വീണ്ടും ഫോണുകള്‍ പിടികൂടി. ഒന്നാം ബ്ലോക്കില്‍ നടത്തിയ റെയ്ഡിലാണ് ഫോണ്‍ പിടികൂടിയത്. ഇതോടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും പിടികൂടിയ ഫോണുകളുടെ എണ്ണം 54 ആയി.

കണ്ണൂരില്‍ മുമ്ബ് ഒരാഴ്ച നീണ്ട റെയ്ഡില്‍ 44 ഫോണുകളാണ് പിടിച്ചെടുത്തിരുന്നത്. മുറ്റത്ത് കുഴിച്ചിട്ട നിലയിലും കിണറ്റിലെറിഞ്ഞ നിലയിലുമൊക്കെയാണ് ഫോണുകള്‍ കണ്ടെത്തിയിരുന്നത്. ഫോണുകള്‍ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് തടവുകാരെ ജയില്‍ മാറ്റുകയും സെല്ലുകള്‍ മാറ്റുകയും ചെയ്തിരുന്നു.

ജയില്‍ ഡിജിപിയുടെ തന്നെ നേതൃത്വത്തില്‍ കണ്ണൂര്‍ ജയിലില്‍ നടന്ന റെയ്ഡില്‍ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെയുള്ള തടവുകാരില്‍ നിന്ന് ഫോണുകള്‍ പിടിച്ചെടുത്തിരുന്നു. ഫോണ്‍ ഉപയോഗിച്ച തടവുകാരെ പൂജപ്പുര ജയിലിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

Top