ജന്മദിന പാര്‍ട്ടിയ്ക്കിടെ കോണ്‍ഗ്രസ് നേതാവിനെ കോണ്‍ഗ്രസുകാര്‍ വെടിവെച്ച്‌ കൊന്നു

ലുധിയാന•ജന്മദിന പാര്‍ട്ടിക്കിടെ പ്രാദേശിക കോണ്‍ഗ്രസ് നേതാവിനെ, പാര്‍ട്ടിയില്‍ പങ്കെടുത്ത രണ്ടുപേര്‍ വെടിവെച്ച്‌ കൊലപ്പെടുത്തി. ഒരാള്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി 12.30 ന് ഓള്‍ഡ്‌ സെഷന്‍ കോര്‍ട്ട് ചൗക്കിലെ മാളിലെ റെസ്റ്റോറന്റില്‍ നടന്ന പാര്‍ട്ടിക്കിടെയാണ് സംഭവം.

ലുധിയാന റൂറലിലെ മുതിര്‍ന്ന കോണ്‍ഗ്രസ് വൈസ് പ്രസിഡന്റും പ്രോപ്പര്‍ട്ടി ഡീലറുമായ മഞ്ജീത് സിംഗ് (42) ആണ് കൊല്ലപ്പെട്ടത്. പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ നിന്നെത്തിയ ആള്‍ക്കാണ് പരിക്കേറ്റത്.

സംഭവത്തിലെ പ്രധാന പ്രതിയായ ജസ്വീന്ദര്‍ സിംഗ് ബിന്ദിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റൊരു പ്രതിയായ ജഗ്മീത് സിംഗ് ഒളിവിലാണ്. പ്രതികള്‍ ഇരുവരും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. ജസ്വീന്ദറിന്റെ തോക്കിന്റെ ലൈസന്‍സ് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പര്‍മിന്ദര്‍ സിംഗ് പപ്പുവിന്റെ അമ്ബതാം പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനാണ് മഞ്ജീത്തും ഭാര്യ രണ്‍ദീപ് കൗറും റെസ്റ്റോറന്റില്‍ പോയതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. പര്‍മിന്ദറിന്റെ സുഹൃത്തുക്കളായ പ്രതികളും പാര്‍ട്ടിയില്‍ എത്തിയിരുന്നു. തര്‍ക്കത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ എല്ലാവരും മദ്യലഹരിയിലായിരുന്നുവെന്നാണ് ആരോപണം. സ്ഥിതി മോശമായ വഴിത്തിരിവായപ്പോള്‍ ജസ്വീന്ദറും ജഗദീപും വെടിയുതിര്‍ത്തു.

Top