നോട്ട് നിരോധനവും ജിഎസ്ടിയുമൊന്നും ഒരു പ്രശ്നമേയല്ല !! ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സുപ്രീം കോടതി – ഹരീഷ് സാൽവെ

പാളിപ്പോയ ബിജെപി നയങ്ങൾ ഇന്ത്യയുടെ സമ്പത്ത് വ്യവസ്ഥയെ തകർത്തിട്ടും, ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സുപ്രീം കോടതി ആണെന്ന് പ്രഖ്യാപിച്ച് അഭിഭാഷകനായ ഹരീഷ് സാൽവെ.ഇന്ത്യന്‍ സാമ്പത്തിക രംഗം മെച്ചപ്പെടുകയാണ് എന്നാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവകാശപ്പെടുന്നത്.പക്ഷെ കണക്കുകള്‍ പരിശോദിക്കുമ്പോൾ ആ വാദം പൊളിയും.റിയല്‍ എസ്റ്റേറ്റ്, വാഹന വിപണി, ചെറുകിട വ്യവസായ മേഖല, കാര്‍ഷിക രംഗം തുടങ്ങി എല്ലായിടത്തും തിരിച്ചടികള്‍ നേരിട്ട് കൊണ്ടിരിക്കുകയാണ്. പല വ്യവസായങ്ങളും അടച്ച് പൂട്ടല്‍ ഭീഷണിയിലാണ്.കഴിഞ്ഞ 6 വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ ആഭ്യന്തര വളര്‍ച്ചാ നിരക്കാണ് ഈ സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തിയത്.

ജിഡിപി നിരക്ക് 5ല്‍ താഴെ പോകുമെന്ന് തങ്ങള്‍ ഒട്ടും പ്രതീക്ഷിച്ചില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ തന്നെ പറയുമ്പോള്‍ രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ പരിതാപകരമാണെന്ന് വായിച്ചെടുക്കാം. അതിനിടെയാണ് ഹാരിഷ് സാൽവേയുടെ പുതിയ കണ്ടെത്തലുകൾ.

അഭിഭാഷക ഇന്ദിര ജെയ്‌സിംഗ് ഹരീഷ് സാല്‍വെയുമായി നടത്തിയ അഭിമുഖ സംഭാഷണത്തിൽ ടുജി സെപ്ക്ട്രം കേസിലും കല്‍ക്കരി ഖനി അഴിമതി കേസിലും അടക്കമുളള സുപ്രീം കോടതി വിധികള്‍ സാമ്പത്തിക തകര്‍ച്ചയിലേക്ക് വഴിവെച്ചുവെന്ന് പറയുന്നു. 2012ല്‍ ടുജി സ്‌പെക്ട്രം കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയോടെയാണ് സാമ്പത്തിക പ്രതിസന്ധിക്ക് തുടക്കമായതെന്നും സാല്‍വെ കുറ്റപ്പെടുത്തി.
ഇരുമ്പയിര് ഖനനവുമായി ബന്ധപ്പെട്ട കേസിലും സുപ്രീം കോടതി ഇടപെടല്‍ സാമ്പത്തിക പ്രതിസന്ധിയുുടെ ആഴം കൂട്ടിയതായി സാല്‍വെ കുറ്റപ്പെടുത്തി. കല്‍ക്കരി ഖനി അഴിമതി കേസിലെ വിധി ഖനന അനുമതി റദ്ദാക്കിക്കൊണ്ടുളളതായിരുന്നു. ഇതോടെ വിദേശ നിക്ഷേപം ഉള്‍പ്പെടെ നഷ്ടമായ കല്‍ക്കരി വ്യവസായം തകര്‍ന്നെന്നും ഹരീഷ് സാൽവെ പറഞ്ഞു.

Top