ഈരാറ്റുപേട്ട നഗരസഭ എസ്ഡിപിഐ പിന്തുണകൊണ്ട് കിട്ടിയ ചെയ൪പേഴ്സൺ സ്ഥാനം വേണ്ടെന്ന് എല്‍ഡിഎഫ്, സിപിഐഎം കൗൺസില൪ ലൈല പരീത് രാജിവെച്ചു

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട നഗരസഭയിൽ നടന്ന മൂന്നാമത്തെ അവിശ്വാസ പ്രമേയത്തിന് ശേഷം നടന്ന ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് കഴിഞ്ഞു
എൽ ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ലൈല പരീത് വിജയിച്ചു. എന്നാൽ വിജയിച്ച ഉടൻ തന്നെ എസ് ഡി പി ഐ പിന്തുണയോട് കൂടിയാണ് വിജയിച്ചതു എന്നത് കൊണ്ട് ഇവർ രാജി വെക്കുകയായിരുന്നു.


നഗരസഭയുടെ കീഴിലുള്ള തേക്ക് തടികൾ മോഷണം പോയതുമായി ബന്ധപെട്ടു മുൻ ചെയർമാൻ വി കെ കബീറിനെതിരെ യു ഡി എഫ് കൊണ്ട് വന്ന അവിശ്വാസ പ്രമേയം നടക്കാനിരുന്നതിന്റെ തൊട്ടു മുൻപ് അദ്ദേഹം സ്വയം രാജി വെക്കുകയായിരുന്നു. അതിനു ശേഷം ഇന്ന് നടന്ന തിരഞ്ഞെടപ്പിലാണ് എസ് ഡി പി ഐ പിന്തണയോട് കൂടി ലൈല പരീത് ജയിച്ചത്‌.
യു ഡി എഫ് ന്റെ പന്ത്രണ്ടും എൽ ഡി എഫി ന്റെ പത്തും എസ് ഡി പി ഐ യ്ക്ക് നാലും ജനപക്ഷത്തിനു രണ്ടും എന്ന നിലക്കാണ് കൗൺസിലർമാരുടെ എണ്ണം എന്നാൽ ഇന്ന് നടന്ന തിരഞ്ഞെടുപ്പ് ജനപക്ഷം മുന്നണിയുടെ രണ്ടു കൗൺസിലർമാർ ബഹിഷ്ക്കരിച്ചിരുന്നു.


യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച വി എം സിറാജിനു പന്ത്രണ്ട് വോട്ടും എൽ ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ലൈല പരീതിനു എസ് ഡി പി യുടേത് ഉൾപ്പടെ പതിനാലു വോട്ടുമാണ് ലഭിച്ചത്. സത്യപ്രസ്താവന നടത്തിയതിനു ശേഷമാണു ലൈല പരീത് രാജി സമർപ്പിച്ചത്.

Top