മലയാളവും കടന്നു തമിഴിലേക്ക് മീനാക്ഷി കുട്ടി ഹാപ്പിയാണ്. ബാലതാരം മീനാക്ഷിയുടെ വിശേഷങ്ങളിലേക്ക്

മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദർ എന്ന സിനിമയിൽ ശ്രദ്ധേയമായ റോൾ കൈകാര്യം ചെയ്ത കൊച്ചു മിടുക്കിയെ നമ്മളാരും മറക്കാൻ ഇടയില്ല .കുസൃതിയും കുറുമ്പുമായി പല വേദികളിലും മീനാക്ഷി നിറ സാന്നിധ്യം ആയി മാറി. മമ്മൂട്ടി എന്ന മഹാ നടന്റെ വലിയ ആരാധിക ആയ മീനാക്ഷിക്ക് സ്വപ്ന സൗഭാഗ്യം പോലെ ആണ് ഓഡിഷൻ വഴി ഗ്രേറ്റ് ഫാദറിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നത്. സെലക്ട് ആയി എന്നറിഞ്ഞപ്പോൾ വിശ്വസിക്കാൻ ആദ്യം മീനാക്ഷിക്കായില്ല .തന്നെ ആരോ പറ്റിക്കുന്നതായി തോന്നി എങ്കിലും പിന്നീട് സത്യമാണെന്നു അറിഞ്ഞപ്പോൾ സന്തോഷം കൊണ്ട് ഉറങ്ങാൻ പോലും പറ്റാതായി . പിന്നീട് അങ്ങോട്ട് സിനിമ ഷൂട്ട് കഴിയുന്നത് വരെ തന്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത ദിനങ്ങൾ ആണെന്ന് മീനാക്ഷി ഞങ്ങളോട് പങ്കു വച്ചു.


ഗ്രേറ്റ് ഫാദറിന് ശേഷം കൈ നിറയെ പടങ്ങളും ഈ കുറുമ്പിയെ തേടി വന്നു. എന്നാലും ശരത് ,സ്വർണ മൽസ്യങ്ങൾ, ചിൽഡ്രൻസ് പാർക്ക് എന്നിവയിൽ ഒക്കെ ശ്രദ്ധേയമായ വേഷം തന്നെ കൈകാര്യം ചെയ്യാൻ കഴിഞ്ഞു എന്നതും ഈ ഒന്പതാം ക്ലാസുകാരിയുടെ മിടുക്ക് തന്നെ ആണ് . സിനിമയിൽ മാത്രമല്ല ടെലിവിഷൻ രംഗത്തും ശ്രദ്ധേയമാണ് മീനാക്ഷിക്കുട്ടി. സൂര്യ ടിവി യിലെ ലാഫിങ് വില്ലയിലും കൈരളി ടിവി യിലെ മൂവി പ്രൊമോഷൻ പ്രോഗ്രാമുകളിലും മഴവിൽ മനോരമയിലെ തകർപ്പൻ കൊമേഡിയിലും സ്ഥിര സാന്നിധ്യം ആണ് ഈ കൊച്ചു മിടുക്കി.
ഭവൻസ് വിദ്യാമന്ദിർ എളമക്കര യിലെ ഒൻപതാം ക്‌ളാസ് വിദ്യാർത്ഥിനി ആയ മീനാക്ഷിക്ക് സ്‌കൂളിൽ മൊത്തം ആരാധകർ ആണ്. കൂടെ നടക്കാനും സെൽഫി എടുക്കാനും സ്‌കൂളിന് അകത്തു പോലും കുട്ടികൾ മത്സരിക്കുന്നത് കാണുമ്പോൾ ശരിക്കും സന്തോഷം തോന്നുന്നു എന്നാണ് മീനാക്ഷിയുടെ പറച്ചിൽ


അച്ഛനും അമ്മയും മോളുടെ അഭിനയത്തെ അകമഴിഞ്ഞ് സപ്പോർട് ചെയ്യുന്നുണ്ട്. അച്ഛനെക്കാളും ഒരിഞ്ചു കൂടുതൽ അമ്മയാണ് സപ്പോർട്ട് എന്ന് തുറന്നു പറയാനും മീനാക്ഷിക്ക് മടിയില്ല. ഇപ്പോൾ ചാന്സുകള് കൂടുതൽ ആയപ്പോൾ ഓപ്പൺ സ്‌കൂളിലേക്ക് മാറിയത് നല്ല ഗുണം ചെയ്യുന്നുണ്ടെന്ന് അതായത് ലീവ് എടുക്കാൻ ബുദ്ധിമുട്ടില്ല എന്നതാണ് മീനാക്ഷിയുടെ വാദം
മമ്മൂട്ടിയുടെ കട്ട ആരാധിക ആയ മീനാക്ഷിക്കുട്ടി ദുൽകർ ചേട്ടന്റെ കൂടെ ഒരു ചെറിയ റോൾ എങ്കിലും കിട്ടണേ എന്ന പ്രാർത്ഥനയിൽ ആണ് . നല്ല ഭക്ഷണ പ്രിയ ആയ മീനാക്ഷി അതെ പോലെ തന്നെ ഈ ചെറുപ്രായത്തിൽ ജിമ്മിൽ പോയി വർക്ക് ഔട്ട് ചെയ്യാനും സമയം കണ്ടെത്തുന്നു എന്നത് ചെറിയ കാര്യമല്ല. ആരോഗ്യമുള്ള മനസിലെ നല്ല അഭിനേത്രി ഉണ്ടാവു എന്നതാണ് മീനാക്ഷിയുടെ പക്ഷം. മീനാക്ഷിയുടെ വർക്ക് ഔട്ട് വീഡിയോ ഒക്കെ ഫേസ്ബുക്കിൽ വൈരലും ആണ് .
പാരമ്പര്യമായി കിട്ടിയ തടി ആയത് കൊണ്ട് രാവിലെയും വൈകിട്ടും കഠിനാധ്വാനം ചെയ്തു തന്റെ ശരീര സൗന്ദര്യം മെച്ചപ്പെടുത്താൻ ആണ് മീനാക്ഷിയുടെ തീരുമാനം .പിസയും ഷവര്മയും ആണ് ഇഷ്ട ഭക്ഷണം .ഹോട്ടൽ ഭക്ഷണവും ‘അമ്മ ഉണ്ടാക്കുന്ന ഭക്ഷണവും ഒരേ പോലെ ആസ്വദിക്കുന്ന ഈ കൊച്ചു മിടുക്കിക്ക് ഭക്ഷണ കാര്യത്തിൽ മറ്റു പരാതികൾ ഒന്നും തന്നെ ഇല്ല .
കാക്കനാട് ഇൻഫോ പാർക്കിൽ ആണ് അച്ഛന്റെ ജോലി.പരമ്പരാഗതമായി അഭിനയ പാരമ്പര്യം ഉള്ള കുടുംബത്തിൽ നിന്നും വന്നത് ഒന്നും അല്ല എങ്കിലും തനിക്കു പറ്റുന്ന ഓഡിഷൻസ് ലോക്കെ പങ്കെടുത്തു സ്വന്തം കഴിവ് കൊണ്ട് മാത്രം പല ചാൻസും നേടിയെടുത്ത കലാകാരി ആണ് മീനാക്ഷി എന്നത് ഈ ചെറു പ്രായത്തിലെ എത്ര മാത്രം അഭിനയം എന്ന കലയെ സ്നേഹിക്കുന്നു എന്നതിന് ഉദാഹരണമാണ്.
ഇനിയും ഒട്ടനവധി അവസരങ്ങൾ മീനാക്ഷിയെ കാത്തു ഇരുപ്പുണ്ട് എന്നതാണ് മീനാക്ഷിക്ക് സന്തോഷം..ഒരു വടക്കൻ പങ്കാളി ,കൊല്ല വർഷം 1975 എന്നിവയുടെ ചിത്രീകരണവും ഉടൻ ആരംഭിക്കും എന്ന് മീനാക്ഷി ഞങ്ങളോട് പങ്കു വച്ചു


ഫേസ്ബുക്,ഇൻസ്റ്റാഗ്രാം ,ടിക്‌റ്റോക് എന്നിവയിൽ വളരെ ആക്റ്റീവ് ആയ മീനാക്ഷിക്ക് ഒട്ടനവധി ആരാധകരും ഉണ്ട്. മറ്റു നടിമാരുടെ അക്കൗണ്ടിൽ മോശം കമന്റ് ഇടുന്ന ഒരാൾ പോലും ഇതുവരെ മീനാക്ഷിക്ക് ഒരു മോശം കമന്റ് പോലും ഇട്ടിട്ടില്ല എന്നത് എത്രമാത്രം ഒരു കുഞ്ഞനിയത്തിയെ പോലെ എല്ലാരും മീനാക്ഷിയെ സ്നേഹിക്കുന്നു എന്നതിനു ഉദാഹരണം ആണ്
മോഡേൺ വസ്ത്രങ്ങളെ ഇഷ്ടപ്പെടുന്ന മീനാക്ഷി തനിക്കു നാടൻ വസ്ത്രങ്ങളും ഇഷ്ടമാണെന്നു പറഞ്ഞു.
ഇന്നിപ്പോൾ മലയാളവും കടന്നു ടോളിവുഡിൽ എത്തി നിൽക്കുക ആണ് മീനാക്ഷി . തന്റെ അടുത്ത തമിഴ് പടത്തിന്റെ പൂജയുടെ വിവരങ്ങൾ മീനാക്ഷി തന്നെയാണ് ഫേസ്ബുക് വഴി പങ്കു വച്ചത് .
സ്വാധീനവും കുടുംബാധിപത്യവും കൊണ്ട് പലരും മലയാള സിനിമയിൽ വന്നു പോയിട്ടുണ്ട് .ചിലർ വിജയിച്ചു ചിലർ ഒന്നുമാവാതെ തിരിച്ചു പോയി. അത്തരക്കാർക്കിടയിൽ ഈ ചെറുപ്രായത്തിലേ വേറിട്ട മുഖം ആവുകയാണ് ഈ കുഞ്ഞു കലാകാരി. ഓഡിഷനുകളിൽ മത്സരിച്ചു അഭിനയിച്ചു സെലെക്ഷൻ വാങ്ങിയെടുത്തു തനിക്കു ലഭിക്കുക അവസരങ്ങളെ മിഴിവുറ്റത് ആക്കുകയാണ് മീനാക്ഷി. ചെറുതും വലുതുമായി ഒട്ടനവധി റോളുകൾ സ്വ പ്രയത്നം ഒന്ന് കൊണ്ട് മാത്രം നേടിയെടുത്ത ഈ കുഞ്ഞു കലാകാരിക്ക് കൂടുതൽ ഉയരങ്ങളിൽ എത്താൻ എല്ലാവിധ ഭാവുകങ്ങളും നേരുകയാണ് ഞങ്ങൾ. ഇവിടെ എത്തി ചേരാൻ മീനാക്ഷിക്കുട്ടി ആഗ്രഹിച്ചുവോ അതിന്റെ മേലെ എത്തിച്ചേരാൻ എല്ലാ വിധ സപ്പോർട്ടും ഞങ്ങളെ കൊണ്ട് പറ്റുന്നത് പോലെ ഞങ്ങളും ചെയ്യാം

Top