കോളേജിൽ നിന്ന് ലഭിച്ച സർക്കുലർ പാലിക്കാതെ കെ.എസ് യു; യൂണിവേഴ്സിറ്റി കോളേജിൽ കെ.എസ് യു വിന്റെ മുഴുവൻ നോമിനേഷനും തള്ളി

സൂക്ഷ്മ പരിശോധനയിൽ കണ്ടെത്തിയ പിഴവുകളെ തുടർന്ന് യൂണിവേഴ്സിറ്റി കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ കെ.എസ്.യു പ്രവർത്തകർ സമർപ്പിച്ച നാമനിർദ്ദേശ പത്രികകൾ തള്ളി. ചട്ട പ്രകാരമല്ല പത്രികൾ നൽകിയത് എന്നായിരുന്നു സൂക്ഷ്മ പരിശോധന സമിതിയുടെ വിലയിരുത്തൽ. നാമനിർദ്ദേശ പത്രിക പൂരിപ്പിച്ചതിലെ പിഴവുകൾ ചൂണ്ടി കാട്ടിയാണ് പത്രികൾ തള്ളിയത്.

27നാണ് യൂണിവേഴ്സിറ്റി കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പ്. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ചൊവ്വാഴ്ച ആയിരുന്നു. ഏഴ് സ്ഥാനാർഥികളെയാണ് കെ.എസ്.യു മത്സരത്തിനിറക്കിയത്. എന്നാൽ, എല്ലാവരുടെയും നാമനിർദ്ദേശ പത്രികകൾ പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി തള്ളിക്കളഞ്ഞിരിക്കുകയാണ്.

കോളേജിൽ നിന്ന് ലഭിച്ച സർക്കുലർ പാലിക്കാതെയാണ് ksu നാമനിർദ്ദേശപത്രിക തയ്യാറാക്കിയതെന്ന് അറിയുന്നു. ചെയർമാൻ, വൈസ് ചെയർപേഴ്സൺ എന്നി ചുമതലകളിലേക്ക് നാമനിർദ്ദേശ പത്രിക നൽകുമ്പോൾ ദി ( The) എന്ന പദം ചേർക്കണം എന്നാണ് എസ്.എഫ്.ഐ പറയുന്നത്. എന്നാൽ ksu ഇതൊന്നും പാലിക്കാതെയാണ് പത്രിക സമർപ്പിച്ചത്.

Top