ജോളിക്ക് 11 ലേറെ കാമുകന്മാര്‍: രാത്രി രണ്ട് മണിവരെ ഫോണില്‍; നിരവധി ഉന്നതരും ജോളിയുടെ കൈയിലെ ‘പാവ’കള്‍

കോട്ടയം•കൂടത്തായി കൊലപാതക പരമ്ബര കേസിലെ മുഖ്യപ്രതി ജോളിയ്ക്ക് എന്തിനും പോന്ന നിരവധി കാമുകന്മാര്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്. ഏത് പ്രശ്നങ്ങളുണ്ടെങ്കിലും പരിഹരിക്കാന്‍ പ്രാപ്തരായവവരെയാണത്രെ ജോളി കെണിയില്‍പ്പെടുത്തി കാമുകന്മാരാക്കിയിരുന്നത്. ഇത്തരത്തില്‍ തിനൊന്നിലധികം പേരുമായി ജോളിക്ക് അടുത്തബന്ധമുണ്ടായിരുന്നു എന്നാണ് വിവരം. ഇവരില്‍ ചിലര്‍ക്ക് ജോളിയുടെ ചെയ്തികളെക്കുറിച്ചും അറിയാമായിരുന്നുവെന്നാണ് ചോദ്യം ചെയ്യലില്‍ പോലീസിന് ലഭിച്ച വിവരം. ഇവരെ അന്വേഷണം സംഘം നിരീക്ഷിച്ചുവരികയാണ്. ചിലരെ ചോദ്യം ചെയ്തതായും സൂചനയുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ചില ഉന്നതരും ജോളിയുടെ കൈയിലെ കളിപ്പാവകളായിരുന്നത്രേ. പൊലീസ് സേനയിലെതന്നെ ചിലരും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ നേതാക്കളുമായും അടുപ്പം പുലര്‍ത്തിയിരുന്നു. ഉന്നതരെ വീട്ടി വിളിച്ച്‌ സത്കരിക്കുന്നതും പതിവായിരുന്നു.

എപ്പോഴും ഉടുത്തൊരുങ്ങി നടന്നിരുന്ന ജോളി എല്ലാ ആഴ്ചകളിലും ജോളി ബ്യൂട്ടി പാര്‍ലറില്‍ പോയി സൗന്ദര്യം വര്‍ദ്ധിപ്പിച്ചിരുന്നു. കൂടാതെ മുടി സ്ട്രെയിറ്റന്‍ ചെയ്തിരുന്നു. രാത്രി ഫോണില്‍ ദീര്‍ഘനേരം സംസാരിക്കുന്നതും പതിവായിരുന്നു. ചില ദിവസങ്ങളില്‍ രാത്രി രണ്ടുമണിവരെ ഫോണ്‍ വിളി നീണ്ടിരുന്നു.

വിവാഹത്തിനുശേശം ജോളി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ അവരുമായി ബന്ധം പുലര്‍ത്തിയിരുന്ന മറ്റൊരാളുതേടായിരുന്നു എന്ന് കണ്ടെത്തിയെന്ന് ഇന്നലെ രണ്ടാംഭര്‍ത്താവ് ഷാജു വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യത്തില്‍ ജോളിയുമായി പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ഷാജു പറഞ്ഞിരുന്നു.

അതേസമയം,​ ഈ ഫോണ്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതേക്കുറിച്ച്‌ തനിക്ക് അറിയില്ലെന്നായിരുന്നു ഷാജു പൊലീസിനോട് പറഞ്ഞത്. പൊലീസ് പൂട്ടി മുദ്രവച്ച്‌ പൊന്നാമറ്റം വീട്ടില്‍ ഫോണ്‍ ഉണ്ടാകുമെന്നാമെന്നാണ് ഷാജു പറഞ്ഞത്. ചില ബന്ധുക്കളുമായും ജോളി ഫോണില്‍ ഏറെനേരം സംസാരിച്ചിരുന്നു. അത് ആരൊക്കെയാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Top