കേരളത്തിന്‌ വലിയ നേട്ടം !! ഇടതുപക്ഷ സർക്കാരിന്റെ ചിറകിലേറി കേരളം കുതിക്കുന്നു. ഓരോ മലയാളിക്കും അഭിമാനകരമായ നിമിഷം, കേരളബാങ്ക് രൂപീകരണത്തിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതി.

കേരളത്തിന്‌ വലിയ നേട്ടം !! ഇടതുപക്ഷ സർക്കാരിന്റെ ചിറകിലേറി കേരളം കുതിക്കുന്നു. ഓരോ മലയാളിക്കും അഭിമാനകരമായ നിമിഷം, കേരളബാങ്ക് രൂപീകരണത്തിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതി.

ഇടതുപക്ഷ സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കേരള ബാങ്കിന് റിസേർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരം.ഇടത് സർക്കാരിന്റെ കീഴിൽ കേരളത്തിൽ വികസന മുന്നേറ്റങ്ങൾ നടക്കുന്ന ഈ കാലഘട്ടത്തിൽ കേരള ബാങ്കിന്റെ വരവ് സർക്കാരിന് കൂടുതൽ ഊർജ്ജമാകും. സാധാരണക്കാരന് ആധുനിക ബാങ്കിങ് അനുഭവം നല്‍കാന്‍ കഴിയുന്ന തരത്തിലാണ് കേരള ബാങ്ക് രൂപീകരിക്കാൻ ഉദ്ദേശിക്കുന്നത്.

കേരളത്തിലെ സഹകരണ മേഖലയിലെ ആധുനിക വത്കരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളില്‍ കോര്‍ ബാങ്കിംഗ് നടപ്പാക്കി വരികയായിരിന്നു. കേരള ബാങ്ക് രൂപീകൃതമാകുന്നതോടെ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് ഇപ്പോള്‍ ചെയ്യാന്‍ കഴിയാത്ത പ്രവൃത്തികള്‍, കേരള ബാങ്കിന്റെ പ്രതിനിധി എന്ന നിലയില്‍ അവര്‍ക്ക് ചെയ്യാനുളള സംവിധാനം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ പദ്ധതി. പദ്ധതി നടപ്പാവുന്നതോടെ ബാങ്കിങ് സേവനം കേരളത്തിലെ ഓരോ കോണിലും എത്തുന്ന അവസ്ഥ ഉണ്ടാവും. മറ്റ് പൊതു മേഖല ബാങ്കുകള്‍ക്ക് നല്‍കാന്‍ കഴിയുന്ന എല്ലാ പ്രവര്‍ത്തികളും ചെയ്യാന്‍ സാധിക്കുന്ന തരത്തിലാവും കേരളാ ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കുക.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നല്‍കിയതോടെ വരുന്ന കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്തിന്‍റെ സ്വന്തം ബാങ്കായി കേരളബാങ്ക് പ്രവര്‍ത്തനമാരംഭിക്കും. ഓരോ മലയാളിക്കും അഭിമാനകരമായ നിമിഷം. ഇടതുപക്ഷ സർക്കാരിന്റെ ചിറകിലേറി കേരളം കുതിക്കുകയാണ്.

വലിയ പ്രതിസന്ധികളും നിയമപ്രശ്നങ്ങളും മറികടന്നാണ് കേരള ബാങ്ക് രൂപീകരണത്തിനുള്ള അവസാനകടമ്പ സര്‍ക്കാര്‍ കടന്നത്.ആര്‍ബിഐ നിര്‍ദേശപ്രകാരം സംസ്ഥാനത്തെ 13 ജില്ലകളിലെ സഹകരണബാങ്കുകളും പൊതുയോഗം വിളിച്ച് ലയനത്തിന് അനുകൂലമായി പ്രമേയം പാസാക്കിയെങ്കിലും യുഡിഎഫ് നിയന്ത്രണത്തിലുള്ള മലപ്പുറം സഹകരണബാങ്കിന്‍റെ ഭരണസമിതി യോഗം ചേര്‍ന്ന് കേരള ബാങ്കിന് എതിരായി പ്രമേയം പാസാക്കി. ഇതോടെ കേരള ബാങ്ക് രൂപീകരണത്തിനുള്ള നടപടികളും അവതാളത്തിലായി. ഇതേ തുടര്‍ന്ന് പൊതുഭരണസമിതി യോഗത്തില്‍ മൃഗീയ ഭൂരിപക്ഷത്തോടെ പ്രമേയം പാസാക്കേണ്ടതില്ലെന്നും യോഗത്തിന്‍റെ അംഗീകാരം മാത്രം നേടിയാല്‍ മതിയെന്നുമുള്ള ഭേദഗതിയോടെ സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കി. ഈ നിയമഭേദഗതി സര്‍ക്കാര്‍ ആര്‍ബിഐക്ക് അയച്ചു കൊടുത്തു. ഈ പരിഷ്കാരം ആര്‍ബിഐ അംഗീകരിച്ചതോടെയാണ് കേരളബാങ്ക് രൂപീകരണത്തിന് വഴിയൊരുങ്ങിയത്.

സംസ്ഥാനത്തെ എല്ലാ സഹകരണ ബാങ്കുകളേയും സംസ്ഥാന സഹകരണബാങ്കില്‍ ലയിപ്പിച്ച് അതിനെ കേരള ബാങ്കായി പുനര്‍നാമകരണം ചെയ്യാനായിരുന്നു സംസ്ഥാന സര്‍ക്കാരിന്‍റെ പദ്ധതി. ഇതിനുള്ള പ്രാഥമികമായ അപേക്ഷ തത്ത്വത്തില്‍ അംഗീകരിച്ച റിസര്‍വ് ബാങ്ക് കേരള ബാങ്ക് രൂപീകരണത്തിന് 19 നിബന്ധകളും മുന്നോട്ടു വച്ചു. എല്ലാ ജില്ലാ സഹകരണ ബാങ്ക് ഭരണസമിതികളും പൊതുയോഗം വിളിച്ച് അതില്‍ രണ്ടില്‍ മൂന്ന് ഭൂരിപക്ഷത്തോടെ ലയനത്തിന് അനുകൂലമായി പ്രമേയം പാസാക്കണമെന്നൊരു നിബന്ധന ഇതിലുണ്ടായിരുന്നു.

ഒടുവിൽ എല്ലാ കടമ്പയും താണ്ടി കേരളം വിജയിച്ചിരിക്കുന്നു. സാധാരണക്കാർക്ക് ഒരുപാട് സഹായമാകുന്ന പദ്ധതിയാണ് കേരള ബാങ്ക്. ഇടതുപക്ഷ സർക്കാരിന്റെ നിശ്ചയദാർഢ്യമാണ് ഈ വിജയത്തിന് പിന്നിൽ.

Top