കോന്നിയിലെ എൽ ഡി എഫ്‌ സ്ഥാനാർത്ഥി കെ യു ജെനീഷ് കുമാ൪ ഗവിയിലെ തിരഞ്ഞെടുപ്പ് പര്യടനത്തിനിടയിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപെട്ടത് തലനാരിഴക്ക്; മാധ്യമ പ്രവ൪ത്തകൻ ജീവൻ കുമാറിന്റെ കുറിപ്പ് വൈറലാകുന്നു.

കോന്നിയിലെ എൽ ഡി എഫ്‌ സ്ഥാനാർത്ഥി ജനീഷ് കുമാ൪ ഗവിയിലെ തിരഞ്ഞെടുപ്പ് പര്യടനത്തിനിടയിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപെട്ടത് തലനാരിഴക്ക്‌. ഗവിയിലെ അനുഭവകുറിപ്പുമായി ജെനീഷ് കുമാറിന്റെ കൂടെയുണ്ടായിരുന്ന മാധ്യമ പ്രവർത്തകൻ ജീവൻ കുമാർ.

സ്ഥാനാർത്ഥിക്കൊപ്പം ഒരു അര മണിക്കൂർ സ്പെഷ്യൽ പ്രോഗ്രാം ചെയ്യാൻ രാവിലെ 7 മണി മുതൽ ജനീഷിന്റെ വീട്ടിൽ നിന്ന് ഇറങ്ങുന്നത് മുതൽ ഷൂട്ട് ചെയ്യാനായിരുന്നു പദ്ധതി. ഉച്ചക്ക് ശേഷം ഗവി മേഖലയിൽ ആണ് സ്ഥാനാർത്ഥി പര്യടനം .പര്യടനം കഴിഞ്ഞു വേഗത്തിൽ തിരികെ പോകുന്നതിനിടെ മുന്നിൽ പോയ കാർ പെട്ടെന്ന് സഡൻ ബ്രേക്ക് ഇട്ട് നിർത്തി . അപകടത്തിന്റെ ചൂര് അന്തരീക്ഷത്തിലെങ്ങും വ്യാപിച്ചു .മുന്നിലെ കാറിന്റെ പിറകിലെ ഇൻഡിക്കേറ്റർ അത്യാപത്തിന്റെ സൂചന നൽകി മിന്നി തിളങ്ങി . എന്നാൽ പൊടുന്നനെ ആ കാർ മൂന്നിലേക്ക് ചീറി പാഞ്ഞു .ഇപ്പോൾ എനിക്ക് വ്യക്തമായി കാണാം .റോഡിന് അരികിൽ ഭീമാകരനായ ആന ഞങ്ങളെ നോക്കി നിൾക്കുന്നു.ഡ്രൈവറൻമാരുടെ മനസാനിധ്യമാണ് ആനയുടെ ആക്രമണത്തിൽ നിന്ന് രക്ഷിച്ചത് ജീവൻ കുമാർ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.


കുറിപ്പ് ചുവടെ :-

തിരഞ്ഞെടുപ്പിന് ഇടയിൽ ആന കുത്താൻ വന്നാൽ എന്ത് ചെയ്യണം 🤔🤔

ഉപതിരഞ്ഞെടുപ്പിന്റെ വാർത്താ ശേഖരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ പത്ത് ദിവസമായി കോന്നിയിലാണ്. ഇന്നലെ മുഴുവൻ LDF സ്ഥാനാർത്ഥിയും ,എന്റെ ദീർഘകാല സുഹൃത്തും സഖാവുമായ അഡ്വ. കെ.യു ജനീഷ് കുമാറിന് ഒപ്പംആയിരുന്നു .സ്ഥാനാർത്ഥിക്കൊപ്പം ഒരു അര മണിക്കൂർ സ്പെഷ്യൽ പ്രോഗ്രാം ചെയ്യാൻ രാവിലെ 7 മണി മുതൽ ജനീഷിന്റെ വീട്ടിൽ നിന്ന് ഇറങ്ങുന്നത് മുതൽ ഷൂട്ട് ചെയ്യാനായിരുന്നു പദ്ധതി. ഉച്ചക്ക് ശേഷം ഗവി മേഖലയിൽ ആണ് സ്ഥാനാർത്ഥി പര്യടനം .ഗവിയിലേക്കുള്ള യാത്ര ആയത് കൊണ്ട് തന്നെ ഞാനും ക്യാമറാമാൻ രാഹുലും Rahul Chandran പതിവിലേറെ ആവേശത്തിലായിരുന്നു.
ആങ്ങമൂഴി കഴിഞ്ഞതോടെ ഫോണിന്റെ സിഗ്നൽ പോയി .ഫോണില്ലാതെ ഇനി ഒരു ഒൻപത് മണിക്കൂർ !!

ഗവിയിലേക്കുള്ള യാത്രാ മധ്യ സീതത്തോട് LC സെക്രട്ടറിയായി പ്രവർത്തിച്ച് പരിചയം ഉള്ള ജനീഷും ,ബ്ലോക്ക് പഞ്ചായത്ത് അംഗം ജേക്കബും വഴിയിൽ ഉടനീളം ഗവിയെ പറ്റി വാ തോരാതെ വിവരിച്ച് തന്നു. മനോഹരമായ കാലവസ്ഥ ,ഒളിച്ച് കളിക്കുന്ന കോടമഞ്ഞ് , ഇടക്കിടെ പെയ്യുന്ന ചാറ്റൽ മഴ യാത്രാ വേഗം കുറച്ചു . ശ്രീലങ്കയിൽ നിന്ന് അഭയാർത്ഥികളായി ഇന്ത്യയിലെത്തിയ തമിഴ് വംശജർക്ക് വേണ്ടി 1970 കളിൽ ആരംഭിച്ച ഏലം പ്ലാന്റേഷനിലെ തൊഴിലാളി ജീവിതങ്ങളുടെ കഥ കേട്ട് ഗവിയിലേക്കുള്ള യാത്ര തുടർന്ന് കൊണ്ടിരിരുന്നു. ഇടക്ക് രണ്ട് കാട്ടുപോത്തുകളെ കണ്ട തൊഴിച്ചാൽ വേറെ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ ഗവിയെത്തി

സ്വീകരണത്തിന് ശേഷം മലയിറങ്ങാൻ തുടങ്ങിയപ്പോൾ ഇരുട്ട് വീണ് തുടങ്ങി .യാത്രക്കിടയിൽ ഒറ്റ കൊമ്പനെ കണ്ടതും മറ്റും പലതും പറഞ്ഞ് ചിലർ ചിരിക്കുന്നുണ്ടായിരുന്നു. കഥ കേട്ട് ആവേശം മൂത്തിരുന്ന രാഹുലിനെ ഞാൻ ഇടംകണ്ണിട്ട് നോക്കി ,ചെറിയ ആശങ്ക ഇല്ലാധില്ല 😪, കുളയട്ട കടിച്ച് ചോര വാർന്ന കാലുകളുമായി ലയത്തിൽ നിന്ന് കപ്പയും ,ചിക്കൺ കറിയും തട്ടി ഞാൻ പുറക് സീറ്റിലേക്ക് കയറി ഇരുന്നു. എന്റെ കൂടെ പിറകിലെ സീറ്റിൽ പത്തനംതിട്ട നഗരസഭ കൗൺസിലറും ദേശാഭിമാനി ലേഖകനുമായ ഹരീഷും മുൻപിലെ സീറ്റിൽ രാഹുലും ഡ്രൈവർ ശരത്തും .
ഏറ്റവും മുൻപിൽ CPM നേതാക്കൾ കയറിയ സൈലോ ,പിന്നിൽ സോഷ്യൽ മീഡിയാ കൈകാര്യം ചെയ്യുന്ന സനൂപും സംഘവും യാത്ര ചെയ്യുന്ന ബെലേറോ ,കോട്ടയത്ത് നിന്ന് വന്ന CPI സഖാക്കൾ കയറിയ മറ്റൊരു കാർ ,പിന്നിൽ കൈരളി വാർത്താ സംഘം ,ഏറ്റവും പിന്നിൽ സ്ഥാനാർത്ഥി ജനീഷും സംഘവും ,യാത്ര പുറപ്പെട്ട് അൽപ്പം കഴിഞ്ഞപ്പോൾ തന്നെ മുന്നിൽ പോയ വണ്ടി ഇൻഡിക്കേറ്റർ അപായ സൂചന നൽകി . മുന്നിലെ വണ്ടിയിൽ നിന്ന് പുറത്തിറങ്ങി ചിലർ മുകളിലേക്ക് നോക്കുന്നു. KSEB യുടെ സ്‌റ്റേ വയർ പൊട്ടി വഴിക്ക് കുറുകെ കിടക്കുകയാണ്. തടസ്സം മാറ്റി വണ്ടി മുന്നിലേക്ക് എടുത്തു കാറിനുള്ളിലെ സംസാരം മുഴുവൻ ആനകളെ പറ്റി മാത്രമായി. ഇടയ്ക്കെപ്പോഴോ വളവ് തിരിഞ്ഞപ്പോൾ മുന്നിൽ പോയ വണ്ടികളൊന്നും കാണാതായി ഞാൻ പുറകിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ സ്ഥാനാർഥിയുടെ വാഹനവും കാണാനില്ല. ആശങ്കയുടെ നിമിഷങ്ങൾ !!

Top