കണ്ണൂര്‍ വിമാനത്താവളത്തിന് അലങ്കാരമായി മിഗ് 27

രാജ്യം നടത്തിയ നിരവധി വ്യോമാക്രമണങ്ങള്‍ക്കു ചുക്കാന്‍ പിടിച്ച മിഗ് 27 യുദ്ധവിമാനം ഇനി കണ്ണൂര്‍ വിമാനത്താവളത്തിന്റെ കവാടത്തിന് അലങ്കാരമാകും.

വ്യോമസേന ഒഴിവാക്കാന്‍ തീരുമാനിച്ച മിഗ് 27 അവസാന പറക്കലിലൂടെയാണ് ഡെല്‍ഹിയില്‍ നിന്നും കണ്ണൂരിലെത്തിയത്. കണ്ണൂര്‍ വിമാനത്താവളം സന്ദര്‍ശിക്കുന്നവര്‍ക്ക് കാണുന്നതിനായി വ്യോമസേന കിയാല്‍ അധികൃതര്‍ക്ക് നല്‍കിയതാണ് ഈ വിമാനം.

റണ്‍വെയില്‍ നിന്നും മിഗ് 27 ന്റെ ഓരോ ഭാഗങ്ങള്‍ അഴിച്ചുമാറ്റി കവാടത്തില്‍ യഥാക്രമം പ്രദര്‍ശിപ്പിക്കും. വ്യോമസേന ഉപേക്ഷിച്ച വിമാനം ഇങ്ങനെ ഡെല്‍ഹി വിമാനത്താവളത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കേരളത്തില്‍ ഇതിനായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ വിമാനത്താവളമാണ് കണ്ണൂര്‍ .

Top