‘തന്നെയും കാവി പൂശാനാണ് ശ്രമമെങ്കില്‍ നടക്കില്ല’ ; ബിജെപിക്കെതിരെ ആഞ്ഞടിച്ച്‌‍ രജനീകാന്ത്

ചെന്നൈ: ബിജെപി തന്നെ കാവി പുതപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും എന്നാല്‍ താന്‍ അവരുടെ കെണിയില്‍ വീഴില്ലെന്നും സൂപ്പര്‍താരം രജനീകാന്ത്. ‘മാധ്യമങ്ങള്‍ എന്നെ എല്ലായ്‌പ്പോഴും ബി.ജെ.പിയുമായി ബന്ധിപ്പിച്ചിട്ടുണ്ട്, തിരുവള്ളുവറിനോട് ചെയ്തെന്ന പോലെ എന്നെയും കാവിനിറമാക്കാന്‍ നിരവധി ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ഞാനോ തിരുവള്ളുവറോ അതില്‍ വീഴില്ല’- രജനീകാന്ത് ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

തമിഴ് കവി തിരുവള്ളുവറുടെ ഫോട്ടോ കാവി പുതപ്പിച്ച്‌ ബി.ജെ.പിയുടെ തമിഴ്‌നാട് ഘടകം ട്വീറ്റ് ചെയ്തതാണ് നടനെ പ്രകോപിച്ചത്. തമിഴ് കവിയുടെ പതിവ് വെളുത്ത ഷാളിനു പകരം കാവി നിറമുള്ള ഷാളിലായിരുന്നു ചിത്രീകരിച്ചിരുന്നത്. ഡിഎംകെയെയും ഇടതുപാര്‍ട്ടികളെയും കുറ്റപ്പെടുത്തുന്നതായിരുന്നു ട്വീറ്റ്.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്ബ് നടത്തിയ രജനീ മക്കള്‍ മന്ത്രം എന്ന പരിപാടി അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിലേക്കുള്ള ചുവടുവെപ്പിന് മുന്നോടിയാണെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ സ്വന്തം പാര്‍ട്ടി രൂപവല്‍ക്കുന്നതുവരെ രാഷ്ട്രീയത്തിലിറങ്ങില്ലെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും അന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

Top