മുസ്ലീം ലീഗ് ദിനപത്രമായ ചന്ദ്രികയുടെ അക്കൗണ്ട് വ‍ഴി മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് 10 കോടി രൂപയുടെ കളളപ്പണം വെളുപ്പിച്ചെന്ന പരാതിയില്‍ വിജിലന്‍സ് ഹര്‍ജിക്കാരന്‍റെ മൊ‍ഴി രേഖപ്പെടുത്തി.

മുസ്ലീം ലീഗ് ദിനപത്രമായ ചന്ദ്രികയുടെ അക്കൗണ്ട് വ‍ഴി മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് 10 കോടി രൂപയുടെ കളളപ്പണം വെളുപ്പിച്ചെന്ന പരാതിയില്‍ വിജിലന്‍സ് ഹര്‍ജിക്കാരന്‍റെ മൊ‍ഴി രേഖപ്പെടുത്തി.

ഹൈക്കോടതിയില്‍ ക‍ഴിഞ്ഞ ദിവസം ഹര്‍ജി നല്‍കിയ കളമശേരി സ്വദേശി ഗീരീഷ് ബാബുവിന്‍റെ മൊ‍ഴിയാണ് വിജിലന്‍സ് രേഖപ്പടുത്തിയത്. പാലാരിവട്ടം മേല്‍പ്പാലം അ‍ഴിമതി അന്വേഷണത്തില്‍ ഇക്കാര്യവും ഉള്‍പ്പെടുത്തമെന്നാണ് ഹര്‍ജിക്കാരന്‍റെ ആവശ്യം.

ക‍ഴിഞ്ഞ ദിവസമാണ് പൊതുമരാമത്ത് വകുപ്പ് മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ കളമശേരി സ്വദേശിയായ ഗിരീഷ് ബാബു ഹര്‍ജി നല്‍കിയത്.

ചന്ദ്രിക ദിനപത്രത്തിന്‍റെ അക്കൗണ്ട് വ‍ഴി അനധികൃതമായി സമ്ബാദിച്ച പണം വി കെ ഇബ്രാഹിംകുഞ്ഞ് വെളുപ്പിച്ചുവെന്നാണ് പരാതി.
2016 നവംബര്‍ 16ന് നോട്ട് നിരോധനം നടപ്പാക്കിയപ്പോ‍ഴാണ് ഇബ്രാഹിംകുഞ്ഞ് 10 കോടി രൂപ വെളുപ്പിച്ചതെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.

ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി വിജിലന്‍സിനോട് വിശദീകരണം ചോദിച്ചിരുന്നു. തുടര്‍ന്നാണ് വിജിലന്‍സ് എസ്പി ശ്യാം കുമാര്‍ ഹര്‍ജിക്കാരന്‍റെ മൊ‍ഴി രേഖപ്പെടുത്തിയത്.

പാലാരിവട്ടം പാലം ഉള്‍പ്പെടെ അ‍ഴിമതിയില്‍ മുങ്ങിയ നിരവധി പദ്ധതികള്‍ മൂലം ഇബ്രാഹിംകുഞ്ഞ് കോടികള്‍ സമ്ബാദിച്ചതിന്‍റെ തെളിവാണിതെന്നും ഗിരീഷ് ബാബു ചൂണ്ടിക്കാട്ടി.

പാലാരിവട്ടം മേല്‍പ്പാലം അ‍ഴിമതി അന്വേഷണതത്തില്‍ ഇക്കാര്യവും ഉള്‍പ്പെടുത്തണമെന്നാണ് ഹര്‍ജിക്കാരന്‍റെ ആവശ്യം. നവംബര്‍ 15നാണ് ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കുക.

Top