രോഹിത്തിന് ചെയ്യാന്‍ പറ്റുന്നത് വിരാട് കോഹ്‌ലിക്ക് പോലും പറ്റില്ലെന്ന് സെവാഗ്

ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ടി20യില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച രോഹിത് ശര്‍മ്മയെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ ഓപണര്‍ വിരേന്ദര്‍ സെവാഗ്. രോഹിത് ശര്‍മ്മ പുറത്തെടുക്കുന്ന പ്രകടനങ്ങള്‍ വിരാട് കോഹ്‌ലിക്ക് പോലും ഗ്രൗണ്ടില്‍ ചെയ്യാന്‍ പറ്റില്ലെന്നും സെവാഗ് പറഞ്ഞു.

രോഹിത് ശര്‍മ്മ സച്ചിന്‍ ടെണ്ടുല്‍ക്കറെ പോലെയുള്ള താരമാണെന്നും ഇരുവരും ചെയ്യുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് ചിന്തിക്കാന്‍ പോലും പറ്റില്ലെന്നും സെവാഗ് പറഞ്ഞു. ഒരു ഓവറില്‍ മൂന്ന് നാല് സിക്സുകള്‍ അടിക്കുകയും 45 പന്തുകളില്‍ നിന്ന് 90 റണ്‍സ് എടുക്കുന്നത് സ്ഥിരമായി വിരാട് കോഹ്‌ലിക്ക് പോലും പറ്റില്ലെന്നും രോഹിത് ശര്‍മ്മക്ക് മാത്രമേ പറ്റുമെന്നും സെവാഗ് പറഞ്ഞു.
മത്സരത്തില്‍ രോഹിത് ശര്‍മ്മ 43 പന്തില്‍ 85 റണ്‍സ് എടുത്ത് ഇന്ത്യയുടെ ജയം അനായാസമാക്കിയിരുന്നു. രോഹിത്തിന്റെ ഇന്നിങ്സില്‍ 6 സിക്സുകളും 6 ഫോറുകളും നേടിയിരുന്നു. മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ച്‌ പുരസ്കാരവും രോഹിത് ശര്‍മ്മ സ്വന്തമാക്കിയിരുന്നു.

Top