സിപിഎം ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിക്കുന്ന ശബരിമല തീർത്ഥാടന യാത്ര (യുവതികള്‍ക്ക് മാത്രം) എന്ന പോസ്റ്റർ വ്യാജം ; മണ്ഡലകാലത്തോട് അടുക്കുമ്പോള്‍ വീണ്ടും വ്യാജപ്രചാരണങ്ങളുമായി കോൺഗ്രസ്സും ബിജെപിയും.

സിപിഎം ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിക്കുന്ന ശബരിമല തീർത്ഥാടന യാത്ര (യുവതികള്‍ക്ക് മാത്രം) എന്ന തലക്കെട്ടുള്ള പോസ്റ്റർ വ്യാജമെന്ന് തെളിഞ്ഞു. നാട്ടിൽ കലാപം സൃഷ്ടിച്ചെടുക്കാനുള്ള വർഗീയ ശക്തികളുടെയും കോൺഗ്രസിന്റെയും ശ്രമമാണ് പൊളിഞ്ഞത്. ശബരിമല വിഷയം വീണ്ടും കത്തിച്ച് നിർത്താൻ വേണ്ടിയുള്ള പ്രതിപക്ഷത്തിന്റെ തരം താണ കളിയായിരുന്നു ഇത്. മണ്ഡലകാലം അടുക്കുമ്പോൾ വീണ്ടും ഇതുപോലുള്ള വ്യാജ പ്രചരണവുമായി വിഷം തുപ്പുന്ന സൈബർ സംഘപുത്രന്മാർക്കും കോൺഗ്രസ്സുകാർക്കും പോലീസ് ചെങ്ങല ഇടണമെന്ന് സോഷ്യൽ മീഡിയ ആവശ്യപ്പെടുന്നു.

മുകളിൽ പറഞ്ഞ തലക്കെട്ടോടുകൂടിയുള്ള പോസ്റ്ററിന്‍റെ ചിത്രം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും പ്രചരിക്കുന്നുണ്ട്. ഷിബു കരുവാരക്കുണ്ട് എന്ന വ്യക്തി അഘോരി എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ ഇതെ പോസ്റ്റര്‍ പങ്കുവെച്ചിരുന്നു. സിപിഎമ്മിന്‍റെ ബ്രാഞ്ച് കമ്മിറ്റികള്‍ ഇടപെട്ട് യുവതികളെ ശബരിമലയിലേക്ക് കൊണ്ടുപോകാന്‍ തയ്യാറാണെന്നും ഇതിനായി ദേവസ്വം ബോര്‍ഡ് ഓഫിസുമായോ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെടുക എന്ന ഉള്ളടക്കമുള്ള പോസ്റ്ററിലുള്ളത്. സിപിഎം ബ്രാഞ്ച് കമ്മിറ്റിയുടെ പേരിലുള്ള പോസ്റ്ററില്‍ ഏത് ബ്രാഞ്ച് കമ്മിറ്റിയെന്നോ അല്ലെങ്കില്‍ സംസ്ഥാനത്തെ സിപിഎമ്മിന്‍റെ എല്ലാ ബ്രാഞ്ച് ഘടകത്തില്‍ നിന്നുമുള്ള പൊതുവായ അറിയിപ്പായിട്ടാണോ എന്നോ മറ്റോ രേഖപ്പെടുത്തിയിട്ടില്ല. ആരുടെ അറിയിപ്പാണെന്ന തരത്തില്‍ പേരുകളോ ഫോണ്‍ നമ്പറുകളോ ഇല്ല.ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക മാത്രമായിരുന്നു ബിജെപിയുടെയും കോൺഗ്രസിന്റെയും ലക്ഷ്യം.

ശബരിമലയിലേക്ക് യുവതികളെ പ്രവേശിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ‍് ഇത്തരത്തില്‍ സിപിഎമ്മുമായി ചേര്‍ന്ന് യാതൊരു തീര്‍ഥാടന യാത്ര പരിപാടികളും സംഘടിപ്പിച്ചിട്ടില്ലെന്നും പോസ്റ്ററില്‍ വിശദീകരിക്കുന്ന കാര്യങ്ങള്‍ വ്യാജമാണെന്നും ദേവസ്വം ബോർഡ്‌ പിആര്‍ഒ വ്യക്തമാക്കിയിരുന്നു. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോസ്റ്റര്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു എന്നും ഇത് പൂര്‍ണമായും ഗൂഢലക്ഷ്യത്തോടെയുള്ള വ്യാജ പ്രചരണമാണെന്നും മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫായ പി.എം.മനോജ് പറഞ്ഞു.

ആര്‍എസ്എസ്-ബിജെപി ഗ്രൂപ്പുകളാണ് ഈ വ്യാജ പോസ്റ്ററുകള്‍ പ്രചരിപ്പിക്കുന്നതെന്നാണ് അറിയാന്‍ കഴിഞ്ഞത്. മുഖ്യമന്ത്രിയുടെ ഓഫിസിനോ, ദേവസ്വം ബോര്‍ഡിനോ, സിപിഎമ്മിനോ ഈ പോസ്റ്ററുമായി യാതൊരു ബന്ധവുമില്ല. ശബരിമലയില്‍ യുവതികളെ കയറ്റാനോ കയറ്റാതിരിക്കാനോ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്ര വ്യാജ പ്രചരണത്തെ കുറിച്ച് നിയമസഭയിലും ചര്‍ച്ച ചെയ്തിരുന്നു. സിപിഐഎം ഇതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കാനുള്ള ആലോചനയിലാണ്.

Top