പത്തനംതിട്ടയില്‍ വനിതാ പൊലീസ് സ്റ്റേഷന്‍ അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവായി

കോന്നി : പത്തനംതിട്ടയില്‍ വനിതാ പൊലീസ് സ്റ്റേഷന്‍ അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവായി. 19 തസ്തികകളാണ് അനുവദിച്ചിരിക്കുന്നത്. സ്റ്റേഷന്‍ ഓഫീസര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരിക്കും. 2 എസ്‌ഐമാര്‍, 5 വനിതാ സീനിയര്‍ സിവില്‍ ഓഫീസര്‍മാരും, 10 വനിതാ സിവില്‍ ഓഫീസര്‍മാരും, ഒരു ഡ്രൈവറും ഉള്‍പ്പെടുന്നതാണ് തസ്തികകള്‍. ഇതില്‍ 14 തസ്തികകള്‍ പുതുതായി സൃഷ്ടിച്ചവയാണ്. 5 തസ്തികകള്‍ പുനര്‍വിന്യാസത്തിലൂടെയാണ് ക്രമീകരിക്കുക. ഇടുക്കി, പാലക്കാട് ,കാസര്‍കോഡ് ജില്ലകളിലാണ് പുതിയ വനിതാ സ്റ്റേഷനുകള്‍ അനുവദിച്ചിരിക്കുന്നത്. 2019ലെ നയപ്രഖ്യാപന പ്രസംഗത്തിലാണ് സംസ്ഥാനത്ത് നാല് വനിതാ സ്റ്റേഷനുകള്‍ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചത്.
നടപ്പു സാമ്ബത്തിക വര്‍ഷത്തെ പദ്ധതി ചെലവുകളില്‍ ഉള്‍പ്പെടുത്തി പുതിയ സ്റ്റേഷനുകള്‍ക്ക് പണം കണ്ടെത്തണമെന്നാണ് നിര്‍ദേശം. സ്റ്റേഷനുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന അവസരത്തില്‍ മാത്രമേ ഇപ്പോള്‍ സൃഷ്ടിക്കപ്പെടാന്‍ പോകുന്ന അധിക തസ്തികകളുടെ അടിസ്ഥാനത്തില്‍ വിവിധ തസ്തികകളുടെ കേഡര്‍ സ്ട്രെംങ്‌തില്‍ വ്യത്യാസം വരുത്തുകയുള്ളു എന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.

Top