ഈ മാസം 22 മുതല്‍ സ്വകാര്യബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

പാലക്കാട്: ഈ മാസം 22 മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോഡിനേഷന്‍ കമ്മിറ്റിയാണ് പാലക്കാട്ട് സമര പ്രഖ്യാപനം നടത്തിയത്.

ഡീസല്‍ വില വര്‍ധനവും പരിപാലന ചെലവും വര്‍ധിച്ചതനുസരിച്ച്‌ ബസ് ചാര്‍ജ് വര്‍ധന വേണമെന്നാണ് ബസുടമകളുടെ മുഖ്യ ആവശ്യം. മിനിമം ചാര്‍ജ് പത്ത് രൂപയാക്കുക, കെഎസ്‌ആര്‍ടിസിയിലും സ്വകാര്യ ബസ്സുകളിലും കണ്‍സെഷന്‍ ഒരുപോലെയാക്കുക, സ്വാശ്രയ, സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ യാത്രാ ഇളവ് പൂര്‍ണ്ണമായും ഒഴിവാക്കുക എന്നിവയാണ് ബസ്സുടമകളുടെ പ്രധാന ആവശ്യമെന്ന് കോ ഓഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

Top