പട്ടി കുരച്ചു കൊണ്ടേയിരിക്കും: പി ജെ ജോസഫ്‌ ; ജോസഫ്‌ വഞ്ചിക്കുന്നു: ജോസ്‌ കെ മാണി

ഉപതെരഞ്ഞെടുപ്പുകള്‍ക്ക്‌ ശേഷം രൂക്ഷമായ കേരള കോണ്‍ഗ്രസ്‌ പോര്‌ തുടരുന്നു. സംഘടന പിടിച്ചെടുത്ത്‌ കരുത്ത്‌ തെളിയിക്കാനുള്ള ശ്രമത്തിലാണ്‌ ജോസഫ്‌, ജോസ്‌ വിഭാഗങ്ങള്‍. ഇതിനായി ഇരുവിഭാഗങ്ങളും ഒരേദിവസംതന്നെ സമാന്തരകമ്മിറ്റികള്‍ വിളിച്ചു ചേര്‍ത്തു പരസ്‌പരം ആക്ഷേപം ചൊരിഞ്ഞു. ഏകദിന സംസ്ഥാന നേതൃസമ്മേളനമാണ്‌ വര്‍ക്കിങ്‌ ചെയര്‍മാന്‍ പി ജെ ജോസഫ്‌ കോട്ടയത്ത്‌ വിളിച്ചു കൂട്ടിയത്‌. ഇതിന്‌ ബദലായി ജോസ്‌ ജില്ലാ നേതൃയോഗം പാര്‍ട്ടി ആസ്ഥാന മന്ദിരത്തിലും ചേര്‍ന്നു.

പട്ടി കുരച്ചു കൊണ്ടേയിരിക്കും: പി ജെ ജോസഫ്‌
കോട്ടയം
പട്ടി കുരച്ചുകൊണ്ടേയിരിക്കുമെന്നും എത്ര പരാജയം ഏറ്റുവാങ്ങിയാലും പഠിക്കില്ലെന്നും കോട്ടയത്തു ചേര്‍ന്ന നേതൃയോഗത്തില്‍ ജോസഫ്‌ പറഞ്ഞു. തോല്‍ക്കാനായി ജനിച്ചവനാണ്‌ ജോസ്‌ കെ മാണിയെന്നും ജോസഫ്‌ പറഞ്ഞു.

ജോസഫ്‌ വഞ്ചിക്കുന്നു: ജോസ്‌
കോട്ടയം
കേരള കോണ്‍ഗ്രസിനെ മാത്രമല്ല യുഡിഎഫിനേയും പി ജെ ജോസഫ്‌ വഞ്ചിക്കുകയാണെന്ന്‌ ജോസ്‌ കെ മാണി പറഞ്ഞു. കോടതി വിധിയില്‍ പറഞ്ഞത്‌ മറച്ചുവച്ച്‌ ജോസഫ്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഇത്‌ ഫലത്തില്‍ യുഡിഎഫിനെയും വഞ്ചിക്കുന്ന നിലപാടാണെന്നും ജോസ്‌ കെ മാണി പറഞ്ഞു.

Top