ദളിത് യുവാവുമായി പ്രണയത്തിലായ മകളെ തീകൊളുത്തി കൊന്നു; ഗുരുതരമായി പൊള്ളലേറ്റ അമ്മ ആശുപത്രിയില്‍

ദളിത് യുവാവുമായി പ്രണയത്തിലായ മകളെ തീകൊളുത്തി കൊന്നു. വാഴ്മംഗലം സ്വദേശിനി ജനനി(19) ആണ് മരിച്ചത്. തീകൊളുത്തലിനിടെ ഗുരുതരമായി പൊള്ളലേറ്റ അമ്മ ഉമാമഹേശ്വരി ആശുപത്രിയില്‍ ചികിത്സയിലാണ്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ജനനി യുവാവുമായി പ്രണയത്തിലാവുകയും കൂടെ പോകാന്‍ ജനനി ശ്രമം നടത്തുകയും ചെയ്തിരുന്നു.

ജനനിയെ തിരിച്ച്‌ വീട്ടിലെത്തിച്ചെങ്കിലും യുവാവുമായുള്ള പ്രണയം തുടര്‍ന്നു. ഇതോടെയാണ് മകളുടെയും തന്റെയും ശരീരത്തില്‍ ഉമാമഹേശ്വരി മണ്ണെണ്ണ ഒഴിച്ച തീകൊളുത്തിയത്. ഉമാമഹേശ്വരിക്കും ഗുരുതരമായി പൊള്ളലേറ്റുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. സംഭവത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

Top