രാജ്യത്ത് പെട്രോള്‍വില ഒരുവര്‍ഷത്തെ ഉയര്‍ന്നനിലയില്‍

പെട്രോള്‍ ലിറ്ററിന് ഒരുമാസംകൊണ്ട് രണ്ടുരൂപയാണ് കൂടിയത്. എന്നാല്‍, ഇതിന് ആനുപാതികമായി ഡീസലിന് വില ഉയര്‍ന്നിട്ടില്ല. 69 രൂപ 55 പൈസയില്‍നിന്ന് 69 രൂപ 69 പൈസയായാണ് ഡീസല്‍വില ഉയര്‍ന്നത്. തിരുവനന്തപുരത്ത് പെട്രോളിന് 78 രൂപ 44 പൈസയും ഡീസലിന് 71 രൂപ 08 പൈസയുമാണ് വില. അന്താരാഷ്ട്രവിപണിയില്‍ ക്രൂഡോയില്‍ വില ഉയരുന്നതിന്റെ ചുവടുപിടിച്ചാണ് ഇന്ത്യയില്‍ ഇന്ധനവില ഉയരുന്നത്. ഇതിനൊപ്പം, വിദേശനാണ്യവിപണിയില്‍ രൂപയുടെ മൂല്യം ഇടിയുന്നതും വിലവര്‍ധനയ്ക്ക് കാരണമായി. സെപ്റ്റംബര്‍ പകുതിയോടെ സൗദിയില്‍ എണ്ണപ്പാടത്ത് ഡ്രോണ്‍ ആക്രമണമുണ്ടായതിന് പിന്നാലെ രണ്ടാഴ്ചകൊണ്ട് പെട്രോള്‍വില രണ്ടര രൂപയോളം ഉയര്‍ന്നിരുന്നു. എന്നാല്‍, പിന്നീട് വിലതാഴ്ന്നു. ആ നിലയില്‍നിന്നാണ് വില വീണ്ടും ഉയര്‍ന്നത്.

Top