സ്‌കൂള്‍ വിദ്യാഭ്യാസ മേഖലക്കായി ബജറ്റില്‍ പ്രഖ്യാപിച്ച ഫണ്ട് വെട്ടിക്കുറക്കാനൊരുങ്ങി കേന്ദ്രം:

സ്‌കൂള്‍ വിദ്യാഭ്യാസ മേഖലക്കായി ബജറ്റില്‍ പ്രഖ്യാപിച്ച ഫണ്ട് വെട്ടിക്കുറക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഉന്നതതല യോഗം ചര്‍ച്ച ചെയ്തായി കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് 56,536.63 കോടി രൂപയാണ് ഈ വര്‍ഷത്തെ ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നത്.

എന്നാല്‍ ഫണ്ട് കുറക്കുന്നത് വിദ്യാഭ്യാസ മേഘലയെ സാരമായി ബാധിക്കും. മറ്റു സാമ്ബത്തിക മാര്‍ഗങ്ങളൊന്നുമില്ലാതതിനാല്‍ പ്രഖ്യാപിച്ച മുഴുവന്‍ ഫണ്ടും ലഭിക്കുന്നതിനുള്ള ശ്രമം നടത്തിവരുകയാണെന്നും എംഎച്ച്‌ആര്‍ഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പിന് ഫണ്ട് ലഭ്യമാക്കാനുള്ള മറ്റു മാര്‍ഗങ്ങളൊന്നുമില്ല. കേന്ദ്രീയ വിദ്യാലയം, നവോദയ വിദ്യാലയം തുടങ്ങിയവക്ക് പണം അനുവദിക്കേണ്ടതും നിരവധി അധ്യാപകര്‍ക്ക് ശമ്ബളം നല്‍കേണ്ടതും ഇതോടെ ആശങ്കയിലാകും.

ഫണ്ട് വെട്ടിക്കുറക്കാനുള്ള നടപടി ദൗര്‍ഭാഗ്യകരമാണെന്നും സ്‌കൂള്‍ വിദ്യാഭ്യാസത്തെ ബാധിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്ത ഫേസ്ബുക്കില്‍ പങ്കുവെച്ച്‌ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

Top