തമിഴ്‌നാട്ടില്‍ ഉള്ളി കൈവശം വയ്ക്കുന്നതിന് സര്‍ക്കാര്‍ പരിധി നിശ്ചയിച്ചു

ചെന്നൈ: ഇനി ഉള്ളി പൂഴ്ത്തി വയ്ക്കുന്നവര്‍ക്ക് പിടിവീഴും. കര്‍ശന നടപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് തമിഴ്‌നാട് സര്‍ക്കാര്‍. ഇതോടെ ഉള്ളി കൈവശം വയ്ക്കുന്നതിന് സര്‍ക്കാര്‍ പരിധി നിശ്ചയിച്ചു.

മൊത്ത വ്യാപാരികള്‍ 50 ടണ്ണില്‍ കൂടുതല്‍ ഉള്ളി കൈവശം വയ്ക്കരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ചില്ലറ വ്യാപാരികള്‍ 10 ടണ്ണില്‍ കൂടുതല്‍ ഉള്ളി ശേഖരിക്കരുത്. ചന്തകളില്‍ പരിശോധനയ്ക്കായി റവന്യു ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചു.

സര്‍ക്കാര്‍ നിശ്ചയിക്കുന്നതിലും അധിക വിലയില്‍ വില്‍പ്പന നടത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

Top