കാസര്‍കോട് ആറുവയസ്സുകാരിയെ പീഡിപ്പിച്ച 63 കാരന് പത്തുവര്‍ഷം കഠിന തടവും പതിനയ്യായിരം രൂപ പിഴയും

കാസര്‍കോട് : കാസര്‍കോട് ആറുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 63 കാരന് പത്തുവര്‍ഷം കഠിന തടവും പതിനയ്യായിരം രൂപ പിഴയും. കാഞ്ഞങ്ങാട് സ്വദേശി എച്ച്‌ എന്‍ രവീന്ദ്രനെയാണ് കാസര്‍കോട് പോക്‌സോ കോടതി ശിക്ഷിച്ചത്.

പിഴ ഒടുക്കിയില്ലെങ്കില്‍ രണ്ടു വര്‍ഷം കൂടി തടവ് അനുഭവിക്കണം. 2016 മെയ് ഒന്നിനാണ് സംഭവം ഉണ്ടായത്.പ്രതിയുടെ അയല്‍വാസിയാണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടി.

Top