‘വാവാ സുരേഷ് ഇട്ടാല്‍ ബര്‍മൂഡ.. ശ്രീക്കുട്ടന്‍ ഇട്ടപ്പോള്‍ വള്ളി കളസം’ സാഹസികമായി കിണറ്റില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടിയ ശ്രീക്കുട്ടനെ വിമര്‍ശിച്ച് വാവാ സുരേഷ് രംഗത്ത് വാവയുടെ അസൂയക്ക് മരുന്നില്ലെന്ന് സോഷ്യല്‍ മീഡിയ ;വീഡിയോ കാണാം

കിണറ്റിൽ അകപ്പെട്ട പെരുമ്പാമ്പിനെ സാഹസികമായി പിടികൂടിയ വനംവകുപ്പ് ജീവനക്കാരനെ അധിക്ഷേപിച്ച് വാവ സുരേഷ്. പുച്ഛത്തോടെ വളരെ മോശമായ രീതിയിലാണ് വാവ സുരേഷ് തന്റെ പ്രതികരണം അറിയിച്ചത്.പെരുമ്പാമ്പിനെ പിടികൂടിയ ശ്രീകുട്ടനെ അറസ്റ്റ് ചെയ്യണമെന്നും, ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്നും വാവ സുരേഷ് ആവശ്യപ്പെട്ടു. താൻ അല്ലാതെ മറ്റൊരു വ്യക്തി പാമ്പ് പിടിക്കാൻ ഇറങ്ങിയതിലുള്ള അസൂയയാണോ ഈ പ്രതികരണങ്ങൾക്ക് പിന്നിലെന്ന് സോഷ്യൽ മീഡിയ ചോദിക്കുന്നു. വാവ സുരേഷിന്റെ പ്രതികരണത്തിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾ ഉയർന്നുകഴിഞ്ഞു.

കിണറ്റിൽ അകപ്പെട്ട പെരുമ്പാമ്പിനെ പിടികൂടുന്നതിനിടെ ശരീരത്തിൽ ചുറ്റിവരിഞ്ഞ പെരുമ്പാമ്പിനെ പിടിവിടാതെ വീണ്ടും കയറിൽ കരക്ക് കയറുകയായിരുന്നു തൃശ്ശൂർ പട്ടിക്കാട് ഫോറസ്റ്റ് റെസ്ക്യൂ വാച്ചർ പേരാമംഗലം സ്വദേശി ശ്രീക്കുട്ടൻ. ശ്രീക്കുട്ടൻ പെരുമ്പാമ്പിനെ പുറത്തെടുക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.ഇതിനുള്ള പ്രതികരണമായാണ് ഇങ്ങനെയല്ല പാമ്പിനെ പിടിക്കേണ്ടതെന്നു വാവസുരേഷ് പറഞ്ഞത്.മുൻപ് പലരും പലതവണ സുരക്ഷിതമായി പാമ്പിനെ പിടികൂടാൻ ശ്രമിക്കണമെന്ന് വാവ സുരേഷിനോട് പറഞ്ഞപ്പോൾ അവരെയൊക്കെ പുച്ഛിച്ചുകൊണ്ടു സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട വ്യക്തിയാണ് വാവ സുരേഷ്. ഇപ്പോൾ ശ്രീക്കുട്ടൻ എന്ന വ്യക്തി സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തരംഗമാകുമ്പോൾ അതിലുള്ള അസൂയയാവാം വാവ സുരേഷിനെക്കൊണ്ട് ഇങ്ങനെയൊക്കെ പറയിപ്പിച്ചത്. വാവാ സുരേഷിന്റെ ചാനല്‍ പരിപാടിയായ സ്നേക്ക് മാസ്റ്റര്‍ കാണുന്നവര്‍ക്കറിയാം യാതൊരു സുരക്ഷാ വസ്തുക്കളും ഇല്ലാതെയാണ് വാവാ സുരേഷ് പാമ്പുകളെ പിടികൂടുന്നത്. പിടികൂടുന്ന പാമ്പുകളെ പ്രദര്‍ശിപ്പിച്ചും രാജവെമ്പാല ഉള്‍പ്പടെയുള്ള പാമ്പുകളെ ഉമ്മ വച്ചും ചാനലുകള്‍ക്ക് വേണ്ടിയും സ്വന്തം യൂറ്റൂബ് ചാനലിലും ആളാവുന്ന വ്യക്തിയാണ് വാവാ സുരേഷ്. സംഭവം നടന്നപ്പോള്‍ ആരോ എടുത്ത വീഡിയോ ആണ് വൈറല്‍ ആയത്. വാവാ സുരേഷ് അല്ല ആര് പാമ്പ്‌ പിടിച്ചാലും കൃത്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കണമെന്നും എന്നാല്‍ ഇതൊന്നും പാലിക്കാത്ത ആള്‍ അതേപോലെ ചെയ്ത മറ്റൊരാളെ വെറും അസൂയയുടെ പേരില്‍ വിമര്‍ശിക്കുന്നതും കേസ് കൊടുക്കുമെന്ന് ഭീഷണി മുഴക്കുന്നതുമാണ് സോഷ്യല്‍ മീഡിയയെ ചൊടിപ്പിച്ചത്.

തൃശ്ശൂർ കൈപ്പറമ്പിൽ വീട്ടുകിണറ്റിൽ കുടുങ്ങിയ പെരുമ്പാമ്പിനെയാണ് സാഹസികമായി ശ്രീക്കുട്ടൻ പുറത്തെത്തിച്ചത്. നാൽപ്പതടിയിലേറെ ആഴമുള്ള കിണറ്റിലേക്ക് വടത്തിൽ പിടിച്ച് ശ്രീകുട്ടൻ ഇറങ്ങി. കിണറ്റിലെ മണ്ണിടിഞ്ഞ ദ്വാരത്തിനുള്ളിലായിരുന്ന പാമ്പിനെ ഒരു കയറിൽ പിടിച്ച് കൈക്കലാക്കി. മുകളിലേക്ക് കയറുന്നതിനിടെ പാമ്പ് ശ്രീക്കുട്ടനെ വരിഞ്ഞു മുറുക്കി.
എന്നാൽ ഒരു കയ്യിൽ പാമ്പിനെയും മറുകയ്യിൽ കയറിലും പിടിച്ച് മുകളിൽ നിന്നും വലിച്ച് കയറ്റുകയായിരുന്നു. ഇതിനിടയിൽ ശരീരം കിണറിെൻറ തിട്ടകളിൽ തട്ടിയും ഉരയുകയും ചെയ്യുന്നുണ്ടായിരുന്നു. മുകളില്‍ എത്തിയപ്പോള്‍ ശ്രീക്കുട്ടനേയും പാമ്പിനേയും കണ്ടപ്പോള്‍ ചുറ്റും കൂടി നിന്നവര്‍ പകച്ചു. ശ്രീക്കുട്ടന്റെ കയ്യില്‍ ഒരാള്‍ പിടിക്കുകയും മറ്റുള്ളവര്‍ ധൃതിയില്‍ കയര്‍ വലിച്ചെടുക്കുകയും ചെയ്തപ്പോള്‍ ശ്രീക്കുട്ടനും പാമ്പും കിണറ്റിലേക്ക് പതിക്കുകയാണ് ഉണ്ടായത്. എന്നാല്‍ വീഴ്ചയിലും പാമ്പിനെ പിടിവിടാതിരുന്ന ശ്രീക്കുട്ടന്‍ ഒരു ചാക്ക് വാങ്ങി കിണറ്റിന്റെ ഉള്ളില്‍ നിന്നും പാമ്പിനെ ചാക്കിലാക്കി കരയിലേക്ക് കയറുകയാണ് ഉണ്ടായത്.

കടപ്പാട് : ന്യൂസ് 18

Top