തൊട്ടാല്‍ പൊള്ളും ഉള്ളി വില,​ ഉള്ളിമാല ആഭരമായി അണിഞ്ഞ് നവവധു: വെറലായി ഫോട്ടോഷൂട്ട്

ഫോട്ടോ ഷൂട്ടുകളുടെ കാലമാണിത്. സേവ് ദ ഡേറ്റ്, പ്രി വെഡ്ഡിംഗ് ഫോട്ടോസ്, പോസ്റ്റ് വെഡ്ഡിംഗ് എന്നിവയാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. ഇത്തരം സേവ് ദ ഡേറ്റുകള്‍ അതിരുകടക്കുന്നുണ്ട് എന്ന ആക്ഷേപവുമുണ്ടെങ്കിലും യുവതലമുറയെ ഇത്തൊന്നും ബാധിക്കാറില്ല. മോഡലുകളെക്കാളും നടീനടന്മാരെക്കാളും മനോഹരമായി പോസ് ചെയ്തും അഭിനയിച്ചുമാണ് വധൂവരന്മാര്‍ സംഭവം കളറാക്കുന്നത്. ആനുകാലിക വിഷയങ്ങളും ഫോട്ടോ ഷൂട്ടുകളാകാറുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ ഉള്ളി വില കുതിച്ചുയരുന്ന ഘട്ടത്തില്‍ ആഭരണമായി ഉള്ളി ധരിച്ചിച്ചെത്തിയ ഫോട്ടോഷൂട്ടാണ് സോഷ്യല്‍മീഡിയയില്‍ വെെറലാകുന്നത്.

കുറച്ച ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ തന്നെ താരം ഉള്ളിയാണ്. ഉള്ളികള്‍ കൊണ്ടുള്ള മാലകള്‍ അണിഞ്ഞാണ് വധു ഫോട്ടോഷൂട്ടിനായി നില്‍ക്കുന്നത്. ഫോട്ടോഗ്രാഫര്‍ ആയ വിഷ്ണു ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. അദ്ദേഹത്തിന്റെ വിഷ്ണു whiteramp എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ കൂടിയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്.

Top