ബിജെപി എംഎല്‍എ ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചു: വനിതാ ഡോക്ടര്‍

അരുണാചല്‍ പ്രദേശില്‍ ബിജെപി എംഎല്‍എക്കെതിരെ ബലാത്സംഗ പരാതി നല്‍കിയ വനിതാ ഡോക്ടര്‍ തന്റെ ജീവനു ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി ഡല്‍ഹിയില്‍ മാധ്യമങ്ങള്‍ക്കു മുന്നിലെത്തി. ബിജെപി എംഎല്‍എ ഗോരുക് ഹോട്ടലില്‍വച്ച്‌ പീഡിപ്പിച്ചുവെന്നാണ് പരാതി.

ഔദ്യോഗിക ചര്‍ച്ചയ്‌ക്കെന്ന വ്യാജേന വിളിച്ചുവരുത്തിയായിരുന്നു പീഡനം. ജനുവരിയില്‍ ഹൈക്കോടതി കേസ് പരിഗണിക്കാനിരിക്കെ തന്നെയും ഭര്‍ത്താവിനെയും എംഎല്‍എ നിരന്തരമായി ഭീഷണിപ്പെടുത്തുകയാണെന്ന് യുവതി പറഞ്ഞു.

കേസ് അട്ടിമറിക്കാന്‍ പൊലീസും എംഎല്‍എയും പരമാവധി ശ്രമിച്ചുവെന്നും ഇരയായ ഡോക്ടര്‍ ഒരു സ്വകാര്യ മാധ്യത്തിനോട് പറഞ്ഞു. തന്റെ ജീവനു ഭീഷണിയുണ്ട്. അതിനാലാണ് മാധ്യമങ്ങള്‍ക്കു മുന്നില്‍ വന്ന് കാര്യങ്ങള്‍ വിശദീകരിക്കുന്നത്.

Top