ചരിത്രംകുറിച്ച്‌ ഐഎസ്‌ആര്‍ഓ, പിഎസ്‌എല്‍വിയുടെ അന്‍പതാം വിക്ഷേപണം വിജയകരം : അഭിമാനനേട്ടം

ശ്രീഹരിക്കോട്ട : വീണ്ടും അഭിമാനനേട്ടവുമായി ഐഎസ്‌ആര്‍ഓ പിഎസ്‌എല്‍വിയുടെ അന്‍പതാം വിക്ഷേപണം വിജയകരം. വൈകിട്ട് ശ്രീഹരിക്കോട്ടയിലെ സ​തീ​ഷ് ധ​വാ​ന്‍ സ്പേ​സ് സെ​ന്‍റ​റി​ല്‍​ നിന്നുമായിരുന്നു വിക്ഷേപണം. ഇ​ന്ത്യ​യു​ടെ ഭൗ​മ നി​രീ​ക്ഷ​ണ ഉ​പ​ഗ്ര​ഹ​മാ​യ റി​സാ​റ്റ് -2 ബി​ആ​ര്‍ 1ഉം, ഒ​ന്പ​ത് വി​ദേ​ശ ഉ​പ​ഗ്ര​ഹ​ങ്ങ​ളും പി​എ​സ്‌​എ​ല്‍​വി ഭ്രമണപഥത്തിലെത്തിച്ചു.

 

പി​എ​സ്‌എ​ല്‍​വി​യു​ടെ പ​രി​ഷ്ക​രി​ച്ച പ​തി​പ്പാ​യ ക്യു ​എ​ല്‍ റോ​ക്ക​റ്റു​പ​യോ​ഗി​ച്ചാ​യിരുന്നു വിക്ഷേപണം നടന്നത്. ര​ണ്ടു ദൗ​ത്യ​ങ്ങ​ള്‍ ഒ​ഴി​കെ 47 വി​ക്ഷേ​പ​ണ​വും വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി​യെന്ന റെക്കോര്‍ഡുമായാണ് പി​എ​സ്‌​എ​ല്‍​വി 50-ാം വിക്ഷേപണത്തിന് തയ്യറെടുത്തത്.

Top