പൗരത്വ ഭേദഗതി ബില്‍: അസമിലും ത്രിപുരയിലും കൂടുതല്‍ സൈനികര്‍

അഗര്‍ത്തല: ​രാജ്യസഭയില്‍ ചര്‍ച്ചക്കെടുത്ത പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ ത്രിപുരയിലും അസമിലും വന്‍ പ്രതിഷേധം. വിദ്യാര്‍ഥി യൂനിയനുകളും സംഘടനകളും പ്രതിഷേധ റാലിയുമായി ​തെരുവിലിറങ്ങി. അഗര്‍ത്തലയില്‍ നോ​ര്‍​ത്ത്​ ഈ​സ്​​റ്റ്​ സ്​​റ്റു​ഡ​ന്‍​റ്​​സ്​ ഓ​ര്‍​ഗ​നൈ​സേ​​ഷ​​​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ പ്രതിഷേധക്കാര്‍ ഇന്നും റോഡ്​ ഉപരോധിച്ചു.പ്രതിഷേധങ്ങള്‍ ശക്​തമാകുന്ന സാഹചര്യത്തില്‍ വടക്കു കിഴക്കന്‍ ഇന്ത്യയില്‍ 5000 അര്‍ധ സൈനികരെ വിന്യസിച്ചു. വ്യോമമാര്‍ഗമാണ്​ സൈനികരെ വടക്കു കിഴക്കന്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങ​ളിലെത്തിച്ചത്​.

അസമില്‍ വിദ്യാര്‍ഥി സംഘടനകള്‍ സെക്രട്ടറിയേറ്റിലേക്ക്​ മാര്‍ച്ച്‌​ നടത്തി. സെക്രട്ടറിയേറ്റിന്​ മുന്നിലെ ​െപാലീസ് ബാരികേഡുകള്‍ തകര്‍ത്ത വിദ്യാര്‍ഥികള്‍ക്ക്​ നേരെ പൊലീസ്​ ലാത്തി ചാര്‍ജ്​ നടത്തി.സംസ്ഥാനത്തതി​​​െന്‍റ പല ഭാഗങ്ങളിലും പ്രതിഷേധക്കാര്‍ ഗുവാഹത്തിയിലേക്ക്​ എത്തി.

ഗണേഷ്​ഗുരിയില്‍ നിന്നും എത്തിയ പ്രതിഷേധക്കാരെ ജെ.എസ്​ റോഡില്‍ വെച്ച്‌​ പൊലീസ്​ തടഞ്ഞു. ​ബാരികേഡുകള്‍ മറികടന്ന ഇവര്‍ക്കെതിരെ പൊലീസ്​ ലാത്തി ചാര്‍ജ്​ നടത്തി. വിദ്യാര്‍ഥികള്‍ക്ക്​ നേരെ പൊലീസ്​ കണ്ണീര്‍വാതക പ്രയോഗവും നടത്തി. പൊലീസ്​ എറിഞ്ഞ കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രതിഷേധക്കാര്‍ തിരിച്ചെറിഞ്ഞത്​ കൂടുതല്‍ സംഘര്‍ഷത്തിന്​ വഴിവെച്ചു.

പൗരത്വ ഭേദഗതി ബില്‍ ലോക്​സഭ പാസാക്കിയതിനെ തുടര്‍ന്ന്​ ചൊവ്വാഴ്​ച അ​സം, അ​രു​ണാ​ച​ല്‍ പ്ര​ദേ​ശ്, മേ​ഘാ​ല​യ, മി​സോ​റം, ത്രി​പു​ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ബ​ന്ദ്​ ആചരിച്ചിരുന്നു.

കുടിയേറ്റക്കാരായ മുസ്​ലിം ഇതരമതവിഭാഗങ്ങള്‍ക്ക്​ ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്ലിനെതിരെ വന്‍ പ്രതിഷേധമാണ്​ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉയരുന്നത്​.

Top