‘മണ്ടത്തരത്തിനാണോ നിങ്ങള്‍ ഐപിഎസ് കിട്ടിയത്’;സെന്‍കുമാറിനോട് സോഷ്യല്‍മീഡിയ:

തിരുവനന്തപുരം: നൂറുകൊല്ലം മുമ്ബ് പാക്കിസ്ഥാനിലെ ദളിതരെപ്പറ്റി അംബേദ്കര്‍ പറഞ്ഞതായി മുന്‍ ഡിജിപി ടിപി സെന്‍ കുമാറിന്റെ ‘വെളിപ്പെടുത്തല്‍’.

പാകിസ്ഥാന്‍ എന്നൊരു ആശയം പോലും രൂപപ്പെടുന്നതിന് പതിറ്റാണ്ടുകള്‍ക്ക് മുമ്ബ് അംബേദ്കര്‍ അവിടുത്തെ ദളിതരെ പറ്റി പറഞ്ഞു എന്ന കണ്ടെത്തല്‍ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ പരിഹാസത്തിനിടയാക്കി. പാകിസ്ഥാനില്‍ ദളിതര്‍ സുരക്ഷിതരല്ലെന്നും അവര്‍ ഇന്ത്യയിലേക്ക് വരേണ്ടിവരുമെന്നും അംബേദ്കര്‍ പറഞ്ഞിരുന്നതായി ഒരു ആര്‍എസ്‌എസ് പ്രസിദ്ധീകരണത്തില്‍ വന്ന കുറിപ്പ് പങ്കുവെച്ചു കൊണ്ടാണ് അംബേദ്കര്‍ നൂറു വര്‍ഷം മുമ്ബ് ഇങ്ങനെ പറഞ്ഞതായി സെന്‍കുമാര്‍ ‘കണ്ടെത്തി’യത്.
തുടര്‍ച്ചയായി വര്‍ഗീയത പ്രചരിപ്പിക്കുകയും അബദ്ധങ്ങളും വിഡ്ഢിത്തങ്ങളും വിളമ്ബുകയും ചെയ്യുന്ന സെന്‍കുമാര്‍ ഇതിനകം പലവട്ടം സ്വയം പരിഹാസ്യനായിരുന്നു.

അറബി പഠിച്ചാലേ അമ്ബലത്തില്‍ ജോലി കിട്ടൂ, ചൈനയില്‍ പള്ളിയില്‍ പച്ചപ്പെയിന്റ് അനുവദിയ്ക്കില്ല, ജെഎന്‍യു കാമ്ബസ് നിറയെ ഗര്‍ഭ നിരോധന ഉറയാണ്, തുടങ്ങി ഒട്ടേറെ ‘കണ്ടെത്തലു’മായി വന്‍ സെന്‍കുമാര്‍ ട്രോള്‍ മഴ ഏറ്റുവാങ്ങിയിരുന്നു.

സെന്‍കുമാറിന്റെ പോസ്റ്റില്‍ വന്ന പ്രതികരണങ്ങള്‍ വായിക്കാം….

Top