എസ്.ഐ വധം: പ്രതികളുമായി തെളിവെടുപ്പ് ഉടന്‍

കളിയിക്കാവിളയില്‍ തമിഴ്നാട് എസ്.ഐ വില്‍സണെ വെടിവെച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് കുഴിത്തുറ സ്റ്റേഷനിലെത്തിച്ചു. പ്രതികളുമായി ഉടന്‍ തെളിവെടുപ്പ് നടത്തും. തൗഫീഖ് (28), അബ്ദുല്‍ ഷമീം (32)എന്നീ മുഖ്യപ്രതികളെയാണ് തമിഴ്‍നാട്-കേരള അതിര്‍ത്തിയിലെ കുഴിത്തുറയിലെത്തിച്ചത്.

കഴിഞ്ഞ ദിവസം ഉഡുപ്പിയില്‍ നിന്നാണ് പ്രതികള്‍ പിടിയിലായത്. ഉഡുപ്പി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഇവരെ റെയില്‍വേ-കര്‍ണാടക-തമിഴ്‍നാട് പൊലീസ് സംയുക്തമായി പിടികൂടുകയായിരുന്നു.

ജനുവരി എട്ടിന് രാ​ത്രി 10.30 ഓ​ടെ​യാ​ണ് കളിയിക്കാവിള​ ചെ​ക്​​പോ​സ്​​റ്റി​ല്‍ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന എ​സ്.​ഐ മാ​ര്‍​ത്താ​ണ്ഡം സ്വ​ദേ​ശി വി​ല്‍​സ​ണെ ബൈ​ക്കി​ലെ​ത്തി​യ പ്ര​തി​ക​ള്‍ വെ​ടി​െ​വ​ച്ചു​കൊ​ന്ന​ത്. ആ​സൂ​ത്രി​ത കൊ​ല​പാ​ത​ക​മാ​ണ്​ ന​ട​ത്തി​യ​തെ​ന്നാ​ണ്​ പൊ​ലീ​സ്​ വി​ല​യി​രു​ത്ത​ല്‍.

Top